ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എന്തും ഓണ്‍ലൈനില്‍ വാങ്ങിക്കാന്‍ കിട്ടുന്ന ഈ കാലത്ത് നമ്മളില്‍ പലരും ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനായി ട്രാവല്‍ ഏജന്‍സികളെയാണ് സമീപിക്കാറുള്ളത്, ചില ട്രാവല്‍ ഏജന്‍സികള്‍ വലിയ തുകകള്‍ കമ്മീഷന് പറ്റാറുമുണ്ട് ,എന്നാല്‍ കടുത്ത മത്സരം നടക്കുന്ന ഓണ്‍ലൈന്‍ മേഘലയില്‍ ചെറിയ തോതിലുള്ള കമ്മിഷന് മാത്രമേ എടുക്കാറുള്ളൂ.
എന്ത് കൊണ്ട് നിങ്ങള്‍ക്ക് സ്വയം ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൂടാ ?
ഒരു ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കുന്ന അത്ര മാത്രം ലളിതമായ ഈ പക്രിയയ്ക്ക് പലരും മടിക്കുന്ന കാരണങ്ങള്‍ പലതാണ്
- ഫ്ലൈറ്റ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യും എന്ന അറിവില്ലായ്മ
-
സ്വയം ബുക്ക് ചെയ്താല്‍ ശരിയാവുമോ എന്ന ഭയം
-
പണം ഓണ്‍ലൈന്‍ ആയി transfer ചെയ്യാനുള്ള ഭയം അല്ലെങ്കില്‍ സൗകര്യമില്ലായ്മ
ഇനി എങ്ങനെയാണ് ബുക്ക് ചെയ്യുക എന്ന് നോക്കാം
അതിനായി ആദ്യം തന്നെ ഒരു ബുക്കിംഗ് പ്ലാറ്റ്ഫോം ആവശ്യമാണ് ,സാധാരണയായി ടിക്കറ്റ് ബുക്കിങ്ങിന് ഉപഴോഗിക്കാറുള്ള വെബ്സൈറ്റുകള്‍ നമുക്കൊന്ന് നോക്കാം.
1. http://www.skyscanner.co.in/ ഇത് ഒരു ഫ്ലൈറ്റ് ടിക്കറ്റ് കമ്പാരിസണ്‍ വെബ്സൈറ്റ് ആണ്,
വിവിധ വെബ്സൈറ്റുകളും ഫ്ലൈറ്റുകളും കമ്പയര്‍ ചെയ്ത് അതില്‍ ഏറ്റവും കുറഞ്ഞ ചാര്ജിലുള്ളവ കണ്ടു പിടിച്ച് നിങ്ങള്‍ക്ക് മുന്പിലെത്തിക്കുകയാണ് ഈ സൈറ്റിന്റെ ജോലി.
2. www.makemytrip.com വളരെ പ്രശസ്തമായ ഒരു ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ്
മറ്റ് ചില വെബ്സൈറ്റുകള്‍ താഴെ കാണാം.
3. www.cleartrip.com
5. www.ixigo.com
6. www.goibibo.com
7. www.easemytrip.com
8 .www.akbartravels.com/
9. www.yatra.com
എല്ലാ സൈറ്റുകളിലും fare ചെക്ക് ചെയ്യുക, ചില സമയങ്ങളില്‍ ചില വെബ്സൈറ്റുകളില്‍ ആയിരങ്ങളുടെ ലാഭം വരെ ഉണ്ടായേക്കാം.
ഇനി makemytrip.com ല്‍ ഒരു ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യും എന്ന് നോക്കാം
ആദ്യം തന്നെ makemytrip.com സന്ദര്‍ശിക്കുക, തുടര്‍ന്ന് Domestic ആണോ International ആണോ എന്ന് ഉറപ്പിച്ച ശേഷം സെലക്ട് ചെയ്യുക, ഇനി ONE WAY അല്ലെങ്കില്‍ ROUND TRIP സെലക്ട് ചെയ്യുക, തുടര്‍ന്ന് യാത്ര ചെയ്യേണ്ടുന്ന എയര്‍പോര്‍ട്ടും ട്രാവല്‍ ഡേറ്റും എന്റര്‍ ചെയ്ത് “SEARCH FLIGHTS” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന പേജില്‍ വിവിധ എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തില്‍ ഡിസ്പ്ലേ ചെയ്യപ്പെടുന്നതാണ്, ഫ്ലൈറ്റ് Details ,Fare, ലഗേജ് ,ഭക്ഷണം എന്നിവയെക്കുറിച്ചും, Date change/Cancellation സാധ്യമാണോ അല്ലെയോ എന്നെല്ലാം ഇവിടെനിന്നറിയാം.
ഇനി “Book Now” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് യാത്രാ വിവരങ്ങള്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്ത ശേഷം Payment ചെയ്യുക, ഇപ്പോള്‍ നിങ്ങളുടെ ടിക്കറ്റ് ഓക്കേ ആയിട്ടുണ്ടാവും.
ഇനി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ദിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്താണെന്ന് നോക്കാം
-
ടിക്കറ്റ് Refundable ആണോ എന്ന് ചെക്ക് ചെയ്യുക, വിവിധ ബജറ്റ് എയര്‍ലൈനുകളില്‍,ടിക്കറ്റ് Refund ചെയ്യാനും Date ചേഞ്ച് ചെയ്യാനും സാധിക്കാറില്ല ,അത് പ്രസ്തുത ബുക്കിംഗ് സൈറ്റിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുക.
-
ലഗേജും ഭക്ഷണവും ഫ്രീ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
-
ഇഷ്ട സീറ്റ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്ന് നോക്കുക
-
ഡയറക്റ്റ് ഫ്ലൈറ്റ് ആണോ ,കണക്ഷന് ഫ്ലൈറ്റ് ആണോ എന്ന് ചെക്ക് ചെയ്യുക.
-
Passportല്‍ നോക്കി സ്പെല്ലിംഗ് തെറ്റാതെ Name ഉം Surnameഉം അടിക്കുക ,ചില ഫ്ലൈറ്റുകള്‍ പേര് തെറ്റിയാല്‍ ഭീമമായ തുക പെനാല്‍റ്റി ചാര്‍ജ് ചെയ്യാറുണ്ട് ,ചില ഫ്ലൈറ്റുകള്‍ പേര് ശരിയാക്കാന്‍ അനുവധിക്കാറുമില്ല.
-
പേരിന്റെ ടൈറ്റില്‍ ശ്രദ്ദിച്ച് മാത്രം അടിക്കുക , ഉദാ : Mr, Mis,Mrs etc -ഇന്റര്‍നാഷനല്‍ യാത്രകളില്‍ ഇത് തെറ്റിയാല്‍ യാത്ര മുടങ്ങാന്‍ വരെ സാധ്യതയുണ്ട്.
-
സമയക്രമവും ട്രാവല്‍ ഡേറ്റും തെറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക
-
നിങ്ങള്‍ പുറപ്പെടുന്ന എയര്‍പോര്‍ട്ടും എത്തിചേരേണ്ട എയര്‍പോര്‍ട്ടും പരിശോദിക്കുക.
-
വിസ, ഇമിഗ്രേഷന്‍ സംബന്ധിച്ച എല്ലാ രേഖകളും ഉണ്ട് എന്ന് ഉറപ്പ് വരുത്തുക,ചില രാജ്യങ്ങളുടെ ഇ വിസകള്‍ക്ക് (പാസ്പോര്ട്ടില് പ്രിന്റ് ചെയ്യാത്തവ) എയര്‍ലൈന്‍സ് വിസാ മെസ്സേജ് അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്, എല്ലാ യാത്രാ രേഖകളും പരിശോദിച്ച് ഉറപ്പ് വരുത്തുക.