ഭര്‍ത്താവാക്കാന്‍ പറ്റിയ പുരുഷനെ കണ്ടെത്താനുള്ള അഞ്ചു വഴികള്‍

0
941

Anju Devi Menon’s Column

അറെഞ്ച്ഡ് മാര്യേജ് എന്ന കണ്സെപ്റ്റ് മാറി പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഭര്‍ത്താവിനെ തെരഞ്ഞെടുക്കാന്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളരെ ഫ്രീഡം ഉണ്ട്. ലൈംഗികബന്ധം മാരിയെജില്‍ ഒരുപാട് ഇമ്പോര്ട്ടന്റ്റ്‌ ആണെങ്കിലും നമുക്ക് കിട്ടുന്ന ലൈഗികസുഖം മാത്രം നോക്കി പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്‍മാരെ ചൂസ് ചെയ്യരുത്. നമ്മളെ കെയര്‍ ചെയ്യുന്ന ഒരു ആണിനെ തിരിച്ചറിയാന്‍ പല വഴികളുണ്ട്.

കിടക്കയില്‍ മാത്രം സ്നേഹം കാണിക്കുന്ന പുരുഷനെ വിശ്വസിക്കാന്‍ പാടില്ല . നമുക്ക് വേണ്ടി അല്പം കാത്തു നില്‍ക്കുകയും ,അവരുടെ തിരക്കുകളുടെ ഇടയിലും നമ്മുടെ കാര്യം അന്വേഷിക്കുകയും ചെയ്യുന്നവന്‍ നമ്മെ നന്നായി സ്നേഹിക്കുന്നവനായിരിക്കും. നമ്മളോട് നന്നായി സംസാരിക്കാനും, പൊതു സ്ഥലങ്ങളിലും, നമ്മള്‍ രണ്ടും മാത്രമുള്ള പ്രൈവറ്റ് ഒക്കേഷനുകളിലും ഒരുപോലെ നമ്മളെ കെയര്‍ ചെയ്യാനുള്ള താല്പര്യം കാണിക്കാനും കഴിയണം നാം ഭര്‍ത്താവാക്കുന്ന ആള്‍ക്ക്. കിടക്കക്ക് പുറത്തും നമ്മോടു മാന്യമായും സ്നേഹമായും പെരുമാറുന്നവന്‍ കിടക്കയിലും നമ്മെ സ്നേഹിക്കും. എന്നാല്‍ കിടക്കയില്‍ മാത്രം സ്നേഹം കാണിക്കുന്നവന്‍ നമുക്ക് ജീവിതത്തില്‍ ഒരു ഭാരമായി മാറും.

നിങ്ങളെ എങ്ങനെ ടച്ച്‌ ചെയ്യണം എന്ന് അറിയാവുന്ന ഒരു പുരുഷനെ വേണം സ്വന്തം ആക്കാന്‍ . നിങ്ങളുടെ മനസ്സിനെ എന്നപോലെ ശരീരത്തിനെയും സ്നേഹത്തോടെ സ്പര്‍ശിക്കാന്‍ അവനു കഴിയണം. ഡിന്നര്‍ ടേബിളില്‍ നിങ്ങളുടെ കണ്ണില്‍ നോക്കി നിങ്ങളുടെ കൈവിരലുകളെ സ്നേഹപൂര്‍വ്വം അവന്‍ സ്പര്‍ശിക്കുമ്പോള്‍ അവന്റെ അനുരാഗത്തിന്റെ തീവ്രത നിങ്ങള്ക്ക് അറിയാം. എന്നാല്‍ വിളക്ക് കെടുത്തുവാന്‍ തിരക്ക് കൂട്ടി എവിടെവച്ചും നിങ്ങളുടെ പല ശരീരഭാഗത്തും സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നവന്‍ ഒരു നല്ല ഭര്‍ത്താവായിരിക്കുകയില്ല.

സ്വന്തം കാര്യങ്ങള്‍ മാത്രം എപ്പോഴും പറയുകയും നിങ്ങളുടെ ഫീലിംഗ്സിനു പ്രാധാന്യം നല്‍കാതെ അയാളെ ഒരു വലിയവനായി ചിത്രീകരിക്കുകയും ചെയ്യുന്നവനെ ജീവിതം മുഴുവന്‍ സഹിക്കുക പ്രയാസമാണ്. നമ്മുടെ താല്പര്യങ്ങള്‍ നാം പറയാതെ അറിഞ്ഞു ചെയ്യുന്നവനാകണം ഭര്‍ത്താവ്.

എപ്പോഴും എന്തിനും തിരക്ക് കൂട്ടുന്നവനും, നമ്മെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും കുറ്റപ്പെടുത്തുന്നവനും, സംശയിക്കുന്നവനുമായ ഒരുവനെ വേണ്ട എന്ന് പറയാന്‍ നാം ഒട്ടും സംശയിക്കരുത്‌. നമ്മെ സമഭാവനയോടും സംശയമില്ലാതെയും കാണുന്നവനാകണം നല്ല ഭര്‍ത്താവ്.
നമ്മള്‍ ഒരു സുന്ദരിയോ സുന്ദരിയല്ലാത്തവളോ ആകട്ടെ. അവന്റെ സാമീപ്യവും പെരുമാറ്റവും കൊണ്ട് നമുക്ക് നമ്മള്‍ സുന്ദരിയാണെന്ന് കൊണ്ഫിടന്‍സ് കിട്ടിയാല്‍ നമ്മുടെ ജീവിതപങ്കാളിയായി അവനെ തെരഞ്ഞെടുക്കാന്‍ മടിക്കണ്ട.

പ്രേമിക്കുന്ന പെണ്‍കുട്ടികള്‍ ഈ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ പുരുഷന്റെ നല്ലവശം മാത്രം കാണുകയും കൂടെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. പിന്നീട് വിവാഹമോചനത്തില്‍ എത്തുന്ന പല കമിതാക്കളും തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചില്ലല്ലോ എന്നോര്‍ത്ത് രിഗ്രെറ്റ് ചെയ്യാറുണ്ട്.