സംസ്ഥാനങ്ങൾ തമ്മിൽ വൈദ്യതി വ്യവഹാരം നടത്തുന്നത് എങ്ങനെ?

അറിവ് തേടുന്ന പാവം പ്രവാസി

നമുക്ക് കിട്ടുന്ന വൈദ്യുതി രാജ്യത്ത് പരസ്പരം കണക്ടഡ് ആണ്.ഇതിനെ പവർ ഗ്രിഡ് എന്നു വിളിക്കും. ഈ പവർ ഗ്രിഡ് വഴിയാണ് സംസ്ഥാനങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും ഒക്കെ വൈദ്യതി വ്യവഹാരം നടത്തുന്നത്. എന്നാൽ ഇങ്ങനെ പരസ്പരം കണക്ട് ചെയ്തത് കൊണ്ട് ഈ വ്യവസ്ഥ കുറച്ച് പ്രശ്ന സങ്കീർണത നിറഞ്ഞത് ആണ് . ഓരോ പ്രദേശത്ത് വേണ്ട പവർ ഇത്ര എന്നുള്ള കണക്ക് കൂട്ടലിൽ ആണ് രാജ്യത്തെ വൈദ്യത നിർമാണ മൊക്കെ രൂപപ്പെടുത്തി വെച്ചിരിക്കുന്നത്.ഇന്ന സ്ഥലത്തു ഇത്ര വാട്‌സ്(മെഗാ) വേണം എന്നൊക്കെ ഉള്ള കണക്കുകൾ .

അതനുസരിച്ചു ആണ് മൊത്തം വ്യവസ്ഥകളും പ്രവർത്തിക്കുന്നത്. ഒരു പ്രദേശത്തിന് വേണ്ട വാട്‌സ്നേക്കാൾ പവർ ആ പ്രദേശത്ത് കുറഞ്ഞാൽ പവർ കമ്മി ആകും.അത് പോലെ ആവശ്യത്തിൽ അധികം പവർ കൂടിയാലും പ്രശ്നം ആണ്. അത് കൊണ്ട് ഇതിന്റെ നടുക്കുള്ള എകദേശ ലോഡ് ആണ് സാങ്കേതിക മായി വിതരണം ചെയ്യേണ്ട വൈദ്യുതി. ചിലപ്പോൾ ചില പ്രത്യേക ദിവസങ്ങളിൽ അല്ലെങ്കിൽ പ്രത്യേക സമയത്ത് കൂടുതൽ പവർ വേണ്ടി വരും. ഉദാഹരണത്തിന് സ്‌കൂൾ അടച്ചു പിള്ളേർ ഒക്കെ വീട്ടിലിരിക്കുന്ന സമയം, രാജ്യം മൊത്തം കൊണ്ടാടുന്ന ഉത്സവങ്ങൾ തുടങ്ങി യവ. അപ്പോൾ വൈദ്യുതി പ്രേക്ഷണ വിതരണക്കാർ വേണ്ട പവർ ഫോർകാസ്റ്റ് ചെയ്തു അതിന്റെ ആക്ഷൻ പ്ലാൻ ഉണ്ടാക്കും . ഇതിനായി ധാരാളം കണക്ക് കൂട്ടേണ്ടതുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ വൈദ്യുതി അളന്നും , തൂക്കിയും ഒക്കെയാണ് ആളുകൾക്ക് എത്തിക്കുന്നത് .അതായത് ഒരു കല്യാണ വീട്ടിൽ സദ്യ ഉണ്ടാകുമ്പോൾ അതിഥികൾക്ക് എല്ലാവർക്കും കൊടുക്കണം, എന്നാൽ ഉണ്ടാക്കുന്ന സദ്യ അധികം ആവാനും പാടില്ല. ഇത് ചെറിയ കളിയല്ല എന്നു സാരം.

You May Also Like

നായകളുടെ വാൽ മുറിക്കൽ ഒരു ആചാരമായിരുന്നു, കാരണം ഇതാണ് !

.നായകള്‍ക്ക് ആശയ വിനിമയം നടത്താനുള്ള ഉപാധിയാണ് അതിന്‍റെ വാല്.വാല്‍ മുറിച്ചു കളഞ്ഞാല്‍ കൃത്യമായ ആശയവിനിമയം നടത്താന്‍ പറ്റാതെ നായകള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്

ഈ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാത്ത സ്ഥലം ഏതാണ് ?

ഒരു സൂക്ഷ്മജീവിക്കുപോലും ജീവിക്കാന്‍ അസാധ്യമായ ആ സ്ഥലം സ്ഥിതി ചെയ്യുന്നതു ദല്ലോല്‍ എന്ന സ്ഥലത്താണ്.

ഏകാധിപതി ഹിറ്റ്‌ലറുടെ മീശ മാത്രം തമാശയായത് എന്തുകൊണ്ട് ?

ഏകാധിപതി ഹിറ്റ്‌ലർ ക്രൂരനായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടാൽ പേടിക്കുന്നവരുണ്ട്. അത്തരമൊരു ഹിറ്റ്ലറുടെ മീശയിൽ ഒരു രഹസ്യം…

എന്താണ് ബേബി ബൂം ?

എന്താണ് ബേബി ബൂം ? അറിവ് തേടുന്ന പാവം പ്രവാസി ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളിൽ…