സിംഗിള്‍ പായ്ക്ക് വയര്‍ വലുതാവുകയാണോ ?

989

Big_Bellied_Man

ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടു മിക്ക ആള്‍ക്കാരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായ വയര്‍. കൃത്യമായ വ്യായാമം ഉള്ളവര്‍ക്ക് പോലും വയര്‍ ചാടുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരില്‍ സാധാരണയായി വയര്‍ ചാടുന്നതും പതിവാണ്.അമിതമായ ആഹാരവും, വ്യായാമം തീരെ ഇല്ലാത്തതും നമ്മളില്‍ വയര്‍ ചാടാന്‍ പ്രധാന കാരണങ്ങളാണ്.

എന്നാല്‍ ഭക്ഷണ ക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ നിങ്ങളുടെ വയര്‍ കുറക്കാന്‍ സഹായിച്ചേക്കാം. ആപ്പിള്‍, ബദാം, തൈര്, മത്സ്യങ്ങള്‍, പച്ചക്കറികള്‍, മുട്ട എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് അതിന്റെ ഗുണം മനസിലാവും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ് ദിവസവും 3 ആപ്പിള്‍ വീതം കഴിച്ചാല്‍ വിശപ്പ് പെട്ടെന്ന് മാറുകയും, വണ്ണം കുറയുകയും ചെയ്യും.

ബദാം ആവട്ടെ പ്രോട്ടീന്‍ ,വിറ്റാമിന്‍ ഇ, നാരുകള്‍ എന്നിവ കൊണ്ട് സമ്പന്നവും, രക്തത്തിലെ പഞ്ചസാരയുടെ ക്രമീകരിക്കുകയും, ചെയ്യുക വഴി ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കുകയും ചെയ്യുന്നു.ദിവസം 23 എണ്ണം കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുമെന്ന് തെളിഞ്ഞതാണ്.കൂടാതെ പ്രോട്ടീന്‍ അടങ്ങിയ മുട്ടയും , കാത്സ്യം ധാരാളം അടങ്ങിയ തൈര് കഴിക്കുക വഴി അതില്‍ അടങ്ങിയ പ്രോബയോട്ടിക്ക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കുകയും,ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കുകയും, വയര്‍ വീര്‍ക്കുന്നത് തടയുകയും ചെയ്യുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ നമ്മുടെ സ്വന്തം അയല, മത്തി, ചാള എന്നിവ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും വണ്ണം വെക്കുന്നത് തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ ഗുണമാണ് കാത്സ്യ സമ്പുഷ്ട്ടമായ പച്ചക്കറികള്‍, കൂടുതലായി ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക വഴി വയര്‍ കുറയ്ക്കാം.  എണ്ണപ്പലഹാരങ്ങള്‍, പൊറോട്ട, ബീഫ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുകയും ചെയ്താല്‍ മാത്രമേ ഗുണമുള്ളു താനും.