ഒരു ചെറിയ തുമ്മല്‍ വന്നാല്‍ എന്ത് ചെയ്യും ? ചില ഒറ്റമൂലികള്‍…

702

Untitled-1

കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ , പൊടികൊണ്ടുണ്ടാക്കുന്ന അലര്‍ജിഎന്നിവ നിര്‍ത്താതെ തുമ്മുന്നതിന് ഒരു പ്രധാന കാരണമാണ്.

ഒരു ചെറിയ തുമ്മല്‍ വന്നാല്‍ എന്ത്’ ചെയ്യും ?

ചില ഒറ്റമൂലികള്‍ ഇവിടെ പരിചയപ്പെടാം…

1. രക്തചന്ദനം, ചെറുനാരങ്ങ, പച്ചക്കര്‍പ്പൂരം ഇവ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തേച്ചു കുളിച്ചാല്‍ തുമ്മലും തൊണ്ടവേദനയും ശമിക്കും.

2. കുടവന്റെ ഇലയും കുരുമുളകും രണ്ടെണ്ണം വീതം ഒരുമിച്ച് ചവച്ചിറക്കുക.

3. വേപ്പെണ്ണ തലയില്‍ തേച്ച് കുളിക്കുക.

4. വാതംകൊല്ലിയുടെ വേര് കഴുകിച്ചതച്ച് കിഴികെട്ടി പല പ്രാവശ്യം മൂക്കില്‍ വലിക്കുന്നത് തുമ്മല്‍ മാറ്റും.

5. അതിരാവിലെ 3 കുടകന്റെ ഇലയും 3 കുരുമുളകും കൂടി ചവച്ചരച്ച് തിന്നുക. ഇത് 41 ദിവസം തുടരുക.

6. കയ്യൂണ്യത്തിന്റെ നീര് നസ്യം ചെയ്യുക.

7. തുമ്മല്‍, തലവേദന എന്നിവയുടെ ശമനത്തിന് ഇരട്ടി മധുരം, പൂവന്‍ കുറന്തല്‍ എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയില്‍ തേക്കുക.