ഭാര്യയുടെ മെസ്സേജുകള്‍ ചെക്ക് ചെയ്യുന്ന ഭര്‍ത്താക്കന്മാരെ എന്ത് ചെയ്യണം?

0
516

crooked-husband

ഇപ്പോള്‍ മലയാളികളുടെ ഇടയിലും ഫേസ്ബുക്കും മറ്റും വ്യാപകമാണല്ലോ. സ്വന്തം ഭാര്യയുടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ ഹാക്ക് ചെയ്തും മറ്റും അവര്‍ക്ക് വരുന്ന മെസ്സേജും ചാറ്റും എല്ലാം സ്ഥിരമായി ചെക്ക് ചെയ്യുന്ന ഒരുപാട് ഭര്‍ത്താക്കന്മാരും കാമുകന്മാരും ഇന്ന് ഉണ്ടല്ലോ. എന്റെ പല കൂട്ടുകാരികളും എന്നോട് പറഞ്ഞ ഒരു കാര്യമാണ് ഇത്. സ്വന്തം ഭാര്യയെപ്പോലും വിശ്വാസം ഇല്ലാത്ത ഇവര്‍ മൂലം ഈ സഹോദരികള്‍ അനുഭവിക്കുന്ന മനോവിഷമം അറിയാവുന്നത് കൊണ്ടാണ് ഇതിവിടെ എഴുതുന്നത്‌.

 

ആദ്യമായി നിങ്ങള്ക്ക് ഈ വിവരം അറിയാമെന്നു ഭര്‍ത്താവിനോട് പറയണം. അതുകൊണ്ട് നിങ്ങള്ക്ക് വളരെ വിഷമം ഉണ്ടെന്നും അവരെ ധരിപ്പിക്കണം.ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ജീവിക്കുന്നതിനും ആനന്ദകരമായ ദാമ്പത്യം നയിക്കുവാനും മറ്റും പരസ്പര വിശ്വാസം രണ്ടുപേരിലും ഉണ്ടാവണം. ചിലപ്പോള്‍ എല്ലാം ഒരു തെറ്റിദ്ധാരണ ആവാന്‍ സാധ്യത ഉണ്ട്. അതല്ല, ഭാര്യയെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങിനെ മെസ്സേജുകളും മറ്റും ചെക്ക് ചെയ്യുന്നത് എങ്കില്‍ എന്താണ് അതിന്റെ കാരണം എന്ന് ചോദിച്ചു മനസ്സിലാക്കണം. അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കണം.

ഇങ്ങിനെ മെസ്സേജുകള്‍ ചെക്ക് ചെയ്യുന്നത് നിറുത്തുവാന്‍ ആവശ്യപ്പെടുക തന്നെ വേണം. പരസ്പര വിശ്വാസം വേണം എന്നത് ഓര്‍മ്മിപ്പിക്കണം. അതിനു ശേഷവും ഇത് ആവര്‍ത്തിക്കുന്നു എങ്കില്‍ ഈ ചോദ്യങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക.

അദ്ദേഹം എന്നെ വിശ്വസിക്കുന്നുണ്ടോ?

എന്നെ അദ്ദേഹം അവിശ്വസിക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് എനിക്ക് ജീവിക്കുവാന്‍ കഴിയുമോ?

എനിക്ക് നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കുവാന്‍ കഴിയുമോ?

ഈ ബന്ധം എങ്ങിനെ തുടരുവാന്‍ കഴിയും?

വിവാഹ ബന്ധങ്ങളും സ്നേഹ ബന്ധങ്ങളും തുടരേണ്ടത് തന്നെയാണ്. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഈ പ്രശ്നത്തിന്റെ മൂല കാരണം മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങളുമായി മുന്നോട്ടു തന്നെ പോകുവാന്‍ പരിശ്രമിക്കുക.