ഒരു ക്യു ആർ കോഡ് ഉണ്ടാക്കുന്നതെങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

കറുപ്പും, വെളുപ്പും കലർന്ന, തപാൽ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം ക്യു.ആർ. കോഡിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിവരിക്കാം. എന്നാൽ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആർ. കോഡ്. വരും കാലങ്ങളിൽ നമ്മൾ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാൻ പോകുകയാണ് ഈ അദ്ഭുത ചതുരം.

പത്രങ്ങളിലും, മാസികകളിലും, ചുമരുകളിലും, പരസ്യങ്ങളിലും നമുക്കിവനെ കാണാം.കറുത്ത വരകളുള്ള സാധാരണ ബാർ കോഡുകൾ ഏവർക്കും പരിചിതമാണ്. എന്നാൽ, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്സ് ബാർകോഡു കളാണ് ‘ക്വിക് റെസ്പോൺസ് കോഡുകൾ’ അഥവാ ക്യു.ആർ. കോഡുകൾ. പരമ്പരാഗത ബാർകോഡുകളേക്കാൾ നൂറുമടങ്ങ് വിവരങ്ങൾ സൂക്ഷിക്കാൻ ക്യു.ആർ. കോഡുകൾക്കാകും. ക്യു.ആർ. റീഡർ എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ ഇതിന്റെ ചിത്രമെടുത്താൽ ഉടൻ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോൾ ഒരു വെബ്സൈറ്റി ലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.

✨qrcode.kaywa.com, ✨www.qrstuff.com, ✨goqr.me തുടങ്ങി ഒട്ടേറെ സൈറ്റുകൾ നമുക്കാവശ്യമായ ക്യു.ആർ. കോഡുകൾ നിർമിച്ചുനൽകുന്നുണ്ട്. കോഡിൽ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങൾ ടൈപ്പ്ചെയ് താൽ സെക്കൻഡുകൾക്കുളളിൽ കോഡ് തയ്യാറാകും. ആ കോഡ് നമുക്കെവിടെവേണ മെങ്കിലും അച്ചടിക്കാം.ആൻഡ്രോയ്ഡ്, ബ്ലാക്ക്ബെറി, ഐഫോൺ അപ്ലിക്കേഷൻ സ്റ്റോറുകളിൽ നിലവിൽ നൂറുകണക്കിന് ക്യു.ആർ. കോഡ് റീഡറുകൾ ലഭ്യമാണ്. അവയിലേതെങ്കിലുമൊന്ന് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ക്യു.ആർ.കോഡുകൾ വായിക്കാനാകും. i-nigma, Kaywa, QuickMark, BeeTag, ScanLife എന്നീ വെബ്സൈറ്റുകളിൽ നിന്ന് ക്യു.ആർ. കോഡ് റീഡറുകൾ ഡൗൺ ലോഡ് ചെയ്തും ഫോണിൽ ഉപയോഗിക്കാം.

You May Also Like

തമിഴ്‌നാട്ടിലെ പന്നൈകുളത്തു നിന്ന് ബോംബെയിൽ കുടിയേറിയ ഹൈദർ മിർസയുടെ പൂച്ചക്കണ്ണൻ മകൻ, അതായിരുന്നു അധോലോക നായകനായി മാറിയ ഹാജി മസ്താൻ

ഹാജി മസ്താന്‍; ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി അധോലോക നായകൻ അറിവ് തേടുന്ന പാവം പ്രവാസി “ഹാജി…

എന്താണ് റോ–റോ ട്രെയിൻ (RORO train ) ?

എന്താണ് റോ–റോ ട്രെയിൻ (RORO train ) ? അറിവ് തേടുന്ന പാവം പ്രവാസി ചരക്കുലോറികളെ…

തക്ഷശില, ശിലാഖണ്ഡങ്ങളുടെ നഗരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സിന്ധു നദിക്കും ഝലം നദിക്കും ഇടയിലായിരുന്നു തക്ഷശില നഗരത്തിൻറ സ്ഥാനം.ഇന്നത്തെ പാക് പഞ്ചാബിൽ റാവൽപിണ്ഡി നഗരത്തിന് ഏതാനും കി.മീറ്റർ വടക്കുമാറിയാണിത്

ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണ് ?

കോട്ടയം നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം.