Career
ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായില്‍ ഐടി/സോഫ്റ്റ്വെയര് ജോലി തരപ്പെടുത്തുവാന്‍ !
ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായ് നഗരത്തില്‍ എങ്ങിനെ ഒരു ഐടി/സോഫ്റ്റ്വെയര് ജോലി തരപ്പെടുത്താം ?
296 total views

ഈ ആര്‍ട്ടിക്കിള്‍ ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് താഴെ കാണുന്ന വളരെ പൊതുവായ ചില ചോദ്യങ്ങള്‍ക്കാണ്.
- ദുബായ് നഗരത്തില്‍ എങ്ങിനെ ഒരു ഐടി/സോഫ്റ്റ്വെയര് ജോലി തരപ്പെടുത്താം ?
- ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായ് നഗരത്തില്‍ എങ്ങിനെ ഒരു ഐടി/സോഫ്റ്റ്വെയര് ജോലി തരപ്പെടുത്താം ?
ദുബായില്‍ ഏതെങ്കിലും ഐടി പാര്‍ക്കുകള്‍ ഉണ്ടോ ?
ദുബായ് ഇന്റര്‍നെറ്റ് സിറ്റി: ഇന്‍ഫോര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, എച്ച്പി, ഐബിഎം, ഡെല്‍, സീമെന്‍സ്, കാനോന്‍, ലോജിക്ക, സോണി എറിക്സന്, സിസ്കോ തുടങ്ങി ഒട്ടു മിക്ക കമ്പനികളും മറ്റു ചെറുകിട ഐടി കമ്പനികളും വ്യാവസായിക സംരഭങ്ങളും എല്ലാം ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആണ് നിലകൊള്ളുന്നത്.
ഇനി ദുബായിയെ കുറിച്ച് അല്പം
പേര്‍ഷ്യന്‍ ഗള്‍ഫ് റീജ്യണിലെ ഒരു ബിസിനസ് ഹബ്ബായാണ് ദുബായ് അറിയപ്പെടുന്നത്. പ്രവാസികള്‍ക്ക് ജോലി ചെയ്യുവാനും താമസിക്കാനും അനുയോജ്യമായ ഏറ്റവും നല്ല പ്രദേശമായാണ് ദുബായ് അറിയപ്പെടുന്നത്. കീര്‍ത്തികേട്ട പല മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും സാന്നിധ്യവും നികുതിയില്ലാത്ത വരുമാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേരെ ഓരോര വര്‍ഷവും ദുബായിലേക്ക് അടുപ്പിക്കുന്നു.
ദുബായില്‍ വിവിധ മേഖലകളില്‍ ജോലി ലഭ്യമാണ്. എന്നിരുന്നാലും ഐടി ജോലികള്‍ തന്നെയാണ് ദുബായ് നിവാസികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും ഒരേ പോലെ മുന്നിട്ടു നില്‍ക്കുന്നത്. ഐടി മേഖലയിലെ വന്‍ ശമ്പളമാണ് ഐടി ഈ മേഖലയില്‍ മുന്നില്‍ നിര്‍ത്തുന്നത്. 2020 ല്‍ നടക്കുവാന്‍ പോകുന്ന ദുബായ് വേള്‍ഡ് എക്സ്പോ ദുബായിയെ ഒരു ലോക ടെക് ഹബ്ബായും സ്മാര്ട്ട്സിറ്റിയായും മാറ്റുമെന്ന കര്യന്തില് ഒരു സംശയവും വേണ്ട തന്നെ. അത് കൊണ്ട് തന്നെ നിങ്ങളുടെ ഭാവി ശോഭനമാക്കുവാനും ദുബായില്‍ നല്ലൊരു ജോലി തരപ്പെടുത്തുവാനും നിങ്ങള്‍ക്ക് ഉദ്ധേശമുണ്ടെങ്കില്‍ താഴെ കൊടുക്കുന്ന വരികള്‍ വായിക്കുക. ദുബായില്‍ ഐടി/സോഫ്റ്റ്വെയര് ജോലി കണ്ടെത്തുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആണ് താഴെ നല്‍കുന്നത്.
1. ആദ്യം നിങ്ങളുടെ കഴിവ് മനസ്സിലാക്കൂ
ദുബായില്‍ ജോലിയുടെ കാര്യത്തില്‍ വന്‍ മത്സരമാണ് നടക്കുന്നത്. അത് കൊണ്ടു തന്നെ നിങ്ങളെ ജോലിക്കായി തെരഞ്ഞെടുക്കുന്ന കമ്പനി അധികാരികളെ നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളും കഴിവുകളും കഴിവുകേടുകളും വൈദഗ്ദ്യവും താല്‍പ്പര്യ വിഷയവും ബോധ്യപ്പെടുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഐടി മേഖലയില്‍ നിങ്ങള്‍ ഏതു തരം ജോലിയാണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് സ്വയം തന്നെ ചോദ്യം ചോദിക്കുക. നിങ്ങളാ ജോലി ചെയ്യാന്‍ തയ്യാറാണോ എന്നും സ്വയം ചോദിക്കുക. ഐടി മേഖലയില്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രെറ്റര്‍, സിസ്റ്റം മാനേജര്‍, പ്രോഗ്രാമര്‍, റിസേര്‍ച്ച് അനലിസ്റ്റ്, സിസ്റ്റംസ് അനലിസ്റ്റ്, കമ്പ്യൂട്ടര്‍ സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ്, നെറ്റ് വര്‍ക്ക് സിസ്റ്റം അഡ്മിനിസ്ട്രെറ്റര്‍ തുടങ്ങിയ ഒട്ടനേകം ജോലികള്‍ നിലവിലുണ്ട്.
2. ഗംഭീരമായൊരു ഓണ്‍ലൈന്‍ സിവി ഉണ്ടാക്കൂ
നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് എവിടെ ആണെങ്കിലും ഒരു ഓണ്‍ലൈന്‍ സിവി എഴുതി ഉണ്ടാക്കുന്നത് ദുബായിലെ വലിയൊരു വിഭാഗം വന്‍കിട കമ്പനിക്കാരെ നിങ്ങളിലേക്ക് എത്തുന്നതിനു സഹായകമാകും. അത് കൂടാതെ ഹയറിംഗ് കമ്പനികള്‍ ജോലിക്കായി അപേക്ഷിച്ചവരില്‍ നിന്നും അവര്‍ക്കാവശ്യമുള്ളവരെ തിരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ ആയി ഒരു റിസര്‍ച്ച് നടത്തിയ ശേഷമായിരിക്കും. ജോബ് പോര്‍ട്ടല്‍ സൈറ്റുകള്‍ ആയ നൌക്കരി ഗള്‍ഫ് പോലുള്ളവ അവരുടെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ ആയി സിവി അപ്ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നുണ്ട്. നിങ്ങളുടെ ഭാവി തൊഴില്‍ദാതാവുമായി നിങ്ങള്‍ ആദ്യമായി ഉണ്ടാക്കുന്ന ബന്ധം നിങ്ങളുടെ ഓണ്‍ലൈന്‍ സിവിയിലൂടെ ആയിരിക്കും. അത് കൊണ്ട് തന്നെ കുറെ സമയമെടുത്ത് തന്നെ ഒരു സിവി എഴുതി ഉണ്ടാക്കി അത് ഓണ്‍ലൈന്‍ ആക്കൂ. ഓരോ കമ്പനികളില്‍ ഓരോ ജോലിക്കപെക്ഷിക്കുമ്പോഴും അതാത് ജോലിയുമായി ബന്ധപ്പെട്ട കീവേര്‍ഡ്സ് സിവിയില്‍ ഉണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
3. ജോബ് മാര്‍ക്കറ്റിനെ കുറിച്ച് വിശദമായൊരു പഠനം നടത്തൂ.
ജോലിയന്വേഷണത്തില് നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ ദുബായിലെ ഐടി മേഖലയെ സംബന്ധിച്ച് വിശദമായൊരു പഠനം നിങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അത് നിങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങളും ഡിമാന്‍ഡുള്ള ജോലികളും ലഭിക്കാന്‍ കാരണമായിത്തീരും. കൂടാതെ തൊഴില്‍ അവസരം വരുന്ന അവസരത്തില്‍ തന്നെ നിങ്ങള്‍ക്കതിനു അപേക്ഷിക്കുവാനും അതുവഴി സാധിക്കും.
4. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുക
തൊഴില്‍ തിരച്ചിലിനിടെ നിങ്ങളെ ഏറെ സഹായിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. അത് കൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ലിങ്ക്ഡ് ഇന്നിലും ഫേസ്ബുക്കിളും ട്വിറ്റെറിലും പ്രൊഫൈല്‍ ഉണ്ടാക്കിയും അത് അപ്ഡേറ്റ് ചെയ്തും നിങ്ങളുടെ നെറ്റ് വര്‍ക്കിനെ വ്യാപിപ്പിക്കുക. അത് വഴി നിങ്ങളുടെ കൂട്ടുകാരുമായും ബന്ധുക്കളുമായും കോളേജില്‍ കൂടെ പടിച്ചവരുമായും സീനിയേഴ്സുമായും നിങ്ങള്‍ ജോലി തേടുന്ന കാര്യം അറിയിക്കുക. ഏത് വഴിയാണ് നല്ല ജോലി നിങ്ങളെ തേടിയെത്തുക എന്ന് പറയാന്‍ പറ്റില്ല. കൂടാതെ അതില്‍ ആരെങ്കില് ഒരാളായിരിക്കും നിങ്ങളുടെ സിവി നിങ്ങളെ തേടി നില്ക്കുന്ന തൊഴില്‍ ദാതാവിന്റെ കൈകളില്‍ എത്തിക്കുക. കൂടാതെ നിങ്ങള്‍ക്ക് ഐടി ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ ആകാം. അവരില്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്തിയും നിങ്ങളുടെ തിരച്ചില്‍ വ്യാപിപ്പിക്കാം. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഒരു കരിയര്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കുകയാണ് രഹസ്യ തൊഴില്‍ മേഖലകളിലേക്ക് നിങ്ങള്‍ക്ക് എത്തിപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം.
5. നിങ്ങള്‍ക്കെത്ര പോക്കറ്റില്‍ ആക്കാന്‍ സാധിക്കും എന്നതിനെ സംബന്ധിച്ച് ഒരു ഐഡിയ ഉണ്ടാവണം.
ദുബായില്‍ നല്ലൊരു ഐടി ജോലി സംഘടിപ്പിക്കുവാന്‍ നിങ്ങള്‍ എത്ര കിട്ടും എന്നതിനെ സംബന്ധിച്ച് ഒരു ഐഡിയ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതിനു വേണ്ടി നിങ്ങള്‍ക്ക് ദുബായില്‍ കമ്പനികള്‍ ഓരോ തൊഴില്‍ മേഖലയിലും എത്ര ശമ്പളം ഇപ്പോള്‍ കൊടുക്കുന്നു എന്നറിയണം. payscale.com പറയുന്നത് പ്രകാരം യുഎഇയില്‍ വിവിധ ഐടി മേഖലകളില്‍ വാര്‍ഷിക വരുമാനം 2014 ഡിസംബര്‍ 9 ലെതായി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.
സിസ്റ്റംസ് അനലിസ്റ്റ്: AED 142,617
സിസ്റ്റംസ് എഞ്ചിനീയര്‍, ഐടി: AED 103,187
ടീം ലീഡര്‍: AED 175,349
സിസ്റ്റംസ് അഡ്മിനിസ്ട്രെറ്റര്‍: AED 104,962
6. തൊഴില്‍ കണ്‍സള്‍ട്ടന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യൂ
ദുബായില്‍ ഏറെ തൊഴില്‍ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ഉണ്ട്. അത് കൊണ്ട് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് അത്തരം എല്ലാ ഏജന്‍സികളെയും കണ്ടെത്തി അതില്‍ ഒക്കെ രജിസ്റ്റര്‍ ചെയ്യൂ. നൌക്രി പോലുള്ള അനേകം കണ്‍സള്‍ട്ടന്‍സികള്‍ ആണ് അവിടെയുള്ളത്.
7. ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളില്‍ ഉള്ള പ്രവീണ്യം
വിവിധ ഭാഷക്കാരും ദേശക്കാരും ജോലി ചെയ്യുന്ന പ്രദേശമാണ് ദുബായ്. അവരില്‍ ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകള്‍ ആണ് പ്രധാനമായി ഉപയോഗിക്കപെടുന്നത്. അത് ആ ഭാഷകള്‍ അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് അവിടെ ജോലി കണ്ടെത്തല്‍ എളുപ്പമാകും.
8. കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് സന്തോഷിക്കാം.
മിക്ക തൊഴില്‍ ദാതാക്കളും സ്കില്ലിനേക്കാള്‍ ഉപരി സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതായി കാണുന്നത്. അത് കൊണ്ട് എത്ര മാത്രം അവ സംഘടിപ്പിക്കാന്‍ കഴിയുന്നോ അതെല്ലാം നിങ്ങളെ കൂടുതല്‍ നല്ല ജോലികളിലേക്ക് അടുപ്പിക്കും.
അപ്പോള്‍ എല്ലാവര്ക്കും നല്ല ജോലി ലഭിക്കുവാന്‍ ആശംസിക്കുന്നു.
297 total views, 1 views today