നിങ്ങളുടെ ലാപ്‌ടോപ് ബാറ്ററി നീണ്ടുനില്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

767

പുതിയ കാലത്ത് ലാപ്‌ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും. പഴയ മോഡല്‍ ലാപ്‌ടോപ്പുകളെ അപേക്ഷിച്ച് പുതുതലമുറ മോഡലുകള്‍ കുറേ കൂടി ബാറ്ററി ലൈഫ് തരുന്നവയാണ് എന്തായാലും ലാപ്‌ടോപ് ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ചില ടിപ്‌സുകളാണ് ചുവടെ

ഗ്രീന്‍ ഹാര്‍ഡ് ഡ്രൈവുകളുപയോഗിക്കാം : ഗ്രീന്‍ ഹാര്‍ഡ് ഡ്രൈവുകളുപയോഗിക്കുന്നത് ബാറ്ററി ലൈഫ് നീണ്ടുനില്ക്കാന്‍ സഹായിക്കും. ഗ്രീന്‍ സെറ്റിംഗുസും ബാറ്ററി ലൈഫ് കൂട്ടാന്‍ ഉപകരിക്കും

വിന്‍ഡോസ് സെറ്റിംഗ്‌സ് മാറ്റാം : നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ഒ.എസ് വിന്‍ഡോസ് ആണോ? എങ്കില്‍ നമുക്ക് ചില സെറ്റിംഗ്‌സ് മാറ്റം വരുത്താം. വിന്‍ഡോസിന്റെ സെവന്‍, എക്‌സ്.പി, വിസ്റ്റ പതിപ്പുകളില്‍ ബാറ്ററി സേവ് ചെയ്യാന്‍ കസ്റ്റം സെറ്റിംഗ്‌സ് ഇന്‍ ബില്ട്ടാണ്. ഈ ബാറ്ററിസെറ്റിംഗ്‌സ് കാണാന്‍ പവര്‍ ബട്ടണിലെ സിസ്റ്റം മെയിന്റനന്‍സില്‍ പോയാല്‍ മതിയാകും

ബ്രൈറ്റ്‌നെസ് : കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കാന്‍ ബ്രൈറ്റ്‌നെസ്സ് കുറച്ചിടുന്നത് സഹായിക്കും.സ്‌പെഷ്യല്‍ ഗ്രാഫിക് പ്രോഗ്രാമുകളുള്ള കമ്പ്യൂട്ടറുകള്‍ കൂടുതല്‍ ബാറ്ററി സേവ് ചെയ്യും. ഇതിനായി കണ്‍ട്രോള്‍ പാനലിലെ ഡിസ്‌പ്ലേ മെനുവില്‍ പോയാല്‍ മതിയാകും.

പവര്‍ ഓപ്ഷന്‍സ് : പവര്‍ ഓപ്ഷന്‍ മെനുവില്‍ സിമ്പിള്‍ & അഡ്വാന്‍സഡ് സെറ്റിംഗ്‌സ് ഉണ്ട്.സ്‌പെഷ്യല്‍ എക്കോ ഫ്രണ്ട്‌ലി പ്ലാന്‍ ഉള്ള ലാപ്‌ടോപ്പുകളില്‍ അത് ബാറ്ററി ലൈഫ് ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. കസ്റ്റം ഓപ്ഷന്‍ ഉപയോഗിക്കുന്നത് സ്ലീപ്‌ടൈം കുറയ്ക്കാന്‍ ഉപകരിക്കും.