ലോകം മാറുകയാണ്. എല്ലാവര്ക്കും തിരക്കുകള്‍. ഒരു നിമിഷം ഒന്നു ഇരുന്നു ശ്വാസം വിടാന്‍ പോലും പലര്‍ക്കും സമയമില്ല. ഈ ഒരു അവസ്ഥയിലാണ് ഇന്ന് പല കമ്പനികളും മറ്റു സ്ഥാപനങ്ങളും ‘ഓണ്‍സൈറ്റ്’ ഇന്റര്‍വ്യൂ നടത്തും മുന്‍പ് ഒരു ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തി ചുരുങ്ങിയ ചിലരെ മാത്രം സെലക്ട് ചെയ്തു ‘ഓണ്‍സൈറ്റ്’ ഇന്റര്‍വ്യൂ നേരിടാന്‍ ക്ഷണിക്കുന്നത്.
അപ്പോള്‍ ഈ ടെലിഫോണ്‍ ഇന്റര്‍വ്യൂ കടക്കുക വളരെ അത്യാവശ്യമാണ്. അതിനു വേണ്ടി പ്രയോഗിക്കേണ്ട ചില കുറുക്കു വഴികള്‍ ഉണ്ട്.
1. കുറച്ച് ‘വ്യായാമം’ ചെയ്യുക
ഇന്റര്‍വ്യൂ നടത്താന്‍ ഉള്ള കോള്‍ വരുന്നതിനു മുന്‍പ് കുറച്ച് വ്യായാമം ചെയ്യുന്നത് നല്ലതാണ്. ആദ്യം കേള്‍ക്കുമ്പോള്‍ അല്‍പ്പം തമാശയായി തോന്നുമെങ്കിലും കുറച്ചു വ്യായാമം ചെയ്യുന്നത് നിങ്ങളെ കൂടുതല്‍ ഫ്രഷ് ആക്കുന്നു. വ്യക്തമായി ചിന്തിക്കാനും സ്പഷ്ടമായി ഉത്തരം പറയാനും നിങ്ങള്‍ക്ക് ഇത് വഴി സാധിക്കും.
2. എഴുന്നേറ്റു നിന്നു സംസാരിക്കുക
ഫോണില്‍ കുടിയാണ് ഇന്റര്‍വ്യൂ എങ്കിലും, നമുക്ക് തോന്നുന്ന രീതിയില്‍ ഇരുന്നോ കിടന്നോ ഒക്കെ അത് ചെയ്യാം എങ്കിലും, ഏറ്റുവും ബെസ്റ്റ് വഴി, എഴുന്നേറ്റു നിന്നു അതിനെ നേരിടുക എന്നതു തന്നെയാണ്. കൂടുതല്‍ ധൈര്യത്തോടും ആധികാരികതയോടും കൂടി സംസാരിക്കാനും, പറയുന്ന വിഷയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാനും കഴിയണം എങ്കില്‍ നാട് നിവര്‍ത്തി എഴുന്നേറ്റു നിന്ന് തന്നെ സംസാരിക്കണം.
3. ചിരിക്കാന്‍ മറക്കരുത് !!!
നിങ്ങളെ കൊല്ലാന്‍ അല്ല മറിച്ചു ഒരു ജോലി തരാന്‍ ആണ് അവര്‍ വിളിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ ശാന്തനായി ചിരിച്ചു കൊണ്ട് മാത്രം മറുപടി പറയുക. നിങ്ങളുടെ ചിരിയെ ഒളിച്ച് വയ്ക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് കഴിവ് ഉള്ളത് കൊണ്ടാണ് അവര്‍ നിങ്ങളെ വിളിക്കുന്നത്, ഇനി അവര്‍ക്ക് അറിയേണ്ടത് നിങ്ങളുടെ വ്യക്തിത്വവും കാര്യക്ഷമതയും ആണ്, അത് കൊണ്ട് തന്നെ ശാന്തനായി ടെന്‍ഷന്‍ ഒന്നും അടിക്കാതെ വളരെ കൂള്‍ ആയി സംസാരിക്കുക.
ഇതിന്റെ കൂടെ ശല്യം ഒന്നും ഇല്ലാതെ സംസാരിക്കാന്‍ പറ്റുന്ന ഒരിടം തിരഞ്ഞെടുക്കുക, അവിടെ നിങ്ങളുടെ ഫോണിനു റേഞ്ച് ഉണ്ടെന്നു ഉറപ്പാക്കുക.