മധുരക്കിഴങ്ങ് മരച്ചീനിപോലെ തന്നെ നിലത്തിനടിയിൽ വളരുന്ന കിഴങ്ങുവർഗ്ഗങ്ങളാണ്, എന്നാൽ അവിടെ സാമ്യം അവസാനിക്കുന്നു. നിലത്തിന് മുകളിൽ, മധുരക്കിഴങ് ചെടികൾ വിശാലമായ മുന്തിരിവള്ളികളാണ്, അത് പൂന്തോട്ടത്തിൽ ധാരാളം സ്ഥലം എടുക്കും. മധുരക്കിഴങ്ങ് ഒരു ചൂടുള്ള കാലാവസ്ഥാ വിളയാണ്. അതിനാൽ, ഇതിന് പാകമാകാൻ നാലോ അഞ്ചോ മാസങ്ങൾ പോലും ഉയർന്ന താപനില ആവശ്യമാണ്.മലബാറിൽ ഇതിനെ ഉണ്ടക്കിഴങ്ങ് എന്നും വിളിക്കുന്നു. ഈ കിഴങ്ങുവിളായിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൻ അന്നജം നിർമ്മിക്കുന്നു.

വള്ളിപടർപ്പിൻ്റെ തരത്തിലുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് അല്ലെങ്കിൽ ചട്ടികളിൽ വളർത്തുന്നതിലൂടെ നിങ്ങൾക്ക് അവയെ ചെറിയ പൂന്തോട്ടങ്ങളുമായി പൊരുത്തപ്പെടുത്താം. ബൈൻഡ്‌വീഡ് അല്ലെങ്കിൽ മോർണിംഗ് ഗ്ലോറി കുടുംബമായ കോൺവോൾവുലേസിയിൽ പെടുന്ന ഒരു ദ്വിമുഖ സസ്യമാണ് മധുരക്കിഴങ്ങ്.

 മധുരക്കിഴങ്ങ് ബീറ്റാ കരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ്, കൂടാതെ വിറ്റാമിൻ സി, കോപ്പർ, മാംഗനീസ്, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ ബി 6 എന്നിവയുടെ നല്ല ഉറവിടമാണ്. കൂടാതെ, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, നിയാസിൻ, വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 2, ഫോസ്ഫറസ് എന്നിവയുടെ വളരെ സുലഭമായ ഉറവിടമാണിത്.

പ്രമേഹ രോഗികൾക്ക്, അത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർവീര്യമാക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണം കൂടിയാണ് ഇത് , ഇത് നമ്മുടെ മനുഷ്യ ശരീരം മോശം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നു. മധുരക്കിഴങ്ങിൽ അവിശ്വസനീയമായ ആൻറി-ഇൻഫ്ലമേഷൻ ഏജൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ക്രോൺസ്, വിട്ടുമാറാത്ത കോശജ്വലന രോഗങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും അത് അനുഭവിക്കുന്ന നിരവധി രോഗികളെ സഹായിക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങ് നാരുകൾ ലയിക്കുന്ന ഭക്ഷണത്താൽ സമ്പന്നമാണ്. നിങ്ങൾക്ക് ഭക്ഷ്യവിഷബാധയുണ്ടെങ്കിൽ, അത് നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുകയും നിങ്ങളുടെ ശരീരത്തിലെ ലോഹ സംയുക്തങ്ങളെയും മാലിന്യങ്ങളെയും നിർവീര്യമാക്കുകയും ചെയ്യും.

എല്ലാത്തരം മണ്ണിലും വളരുന്ന ഒരു വിളയാണിത്. നല്ലതുപോലെ ഫലപുഷ്ടിയും ഇളക്കവും നീർവാഴ്ചയുമുള്ള മണൽ കലർന്ന മണ്ണിൽ ഏറ്റവും നന്നായി വിളവുതരുന്ന ഒരു വിളകൂടിയാണിത്. ജൂൺ-ജൂലൈ , സെപ്റ്റംബർ-ഒക്ടോബർ എന്നീ കാലങ്ങളിലാണ്‌ പൊതുവേ കേരളത്തിൽ ഇവ കൃഷിചെയ്യുന്നത്. നന സൗകര്യമുള്ള കരപ്രദേശങ്ങളിൽ ഒക്ടോബർ -നവംബർ മാസങ്ങളിലും വയലുകളിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിലും ഈ കിഴങ്ങ് കൃഷിചെയ്യാം

മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. കിഴങ്ങുകളാണ്‌ നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് തവാരണകളിലായിട്ടാണ്‌ കൃഷിചെയ്യുന്നത്. വള്ളികളാണ്‌ ഉപയോഗിക്കുന്നതെങ്കിൽ ഒരു തവാരണ മതിയാകും.

മധുരക്കിഴങ്ങ് കൃഷിചെയ്യാൻ ഉദ്ദേശിക്കുന്നതിന്‌ മൂന്ന് മാസം മുൻപ് തന്നെ തവാരണകൾ തയ്യാറാക്കേണ്ടതാണ്‌. ഇതിനായി ഒരു ഹെക്ടർ സ്ഥലത്തേക്ക് കൃഷി ചെയ്യുന്നതിനായി 100 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒന്നാമത്തെ തവാരണ ഒരുക്കേണ്ടതാണ്‌. 60 സെന്റീമീറ്റർ അകലത്തിൽ വാരങ്ങളെടുത്ത് അതിൽ നല്ലതുപോലെ മൂപ്പെത്തിയതും രോഗ-കീടബാധ ഏൽക്കാത്തതുമായ 125-150 ഗ്രാം വരെ തൂക്കം വരുന്നതുമായ കിഴങ്ങുകളാണ്‌ നടുന്നത്. ഇങ്ങനെ നടുന്ന കിഴങ്ങുകൾ തമ്മിൽ 25 സെന്റീമീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം. ഇങ്ങനെ ഒന്നാം തവാരണയിലേയ്ക്കായി 80 കിലോഗ്രാം കിഴങ്ങ് മതിയാകും. നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വള്ളികളുടെ ശരിയായ വളർച്ചക്കായി 1.5 കിലോഗ്രാം യൂറിയ രാസവളം നൽകാവുന്നതാണ്‌. നന ആവശ്യാനുസരണം നൽകി 40 മുതൽ 45 ദിവസമാകുമ്പോൾ ഏകദേശം 20-30 സെന്റീമീറ്റർ നീളത്തിൽ വള്ളികൾ മുറിച്ച് രണ്ടാം തവാരണയിൽ നടാവുന്നതാണ്‌.

നൂറു ചതുരശ്രമീറ്റർ അളവിലുള്ള ഒന്നാം തവാരണയിൽ നിന്നും എടുക്കുന്ന വള്ളികൾ നടുന്നതിനായി 500 ചതുരശ്ര മീറ്റർ സ്ഥലത്താണ്‌ രണ്ടാം തവാരണ ഒരുക്കേണ്ടത്. ഇങ്ങനെ ഒരുക്കുന്ന തവാരണയിലും ഒന്നാം തവാരണയിലേതുപോലെ അകലത്തിലാണ്‌ വാരങ്ങൾ തയ്യാറാക്കുന്നത്. ഇങ്ങനെ നടുന്ന വള്ളികൾ നട്ട് രണ്ടാഴ്ച കഴിഞ്ഞും ഒരു മാസം കഴിഞ്ഞും 2.5 കിലോഗ്രാം യൂറിയ വളമായി നൽകി ആവശ്യത്തിന്‌ ജലസേചനം നടത്തി ഒന്നരമാസം കഴിയുമ്പോൾ 20- 30 സെന്റീമീറ്റർ നീളത്തിൽ വള്ളികൾ മുറിച്ചെടുത്ത് പ്രധാന കൃഷിസ്ഥലത്ത് നടാവുന്നതാണ്‌.

കിഴങ്ങുകൾക്ക് പകരം വള്ളികളാണ്‌ തവാരണകളിൽ നടുന്നതെങ്കിൽ രണ്ടാം തവാരണയിൽ അനുവർത്തിക്കുന്ന കാര്യങ്ങൾ മാത്രം മതിയാകും. വള്ളികളുടെ കടഭാഗം ഒഴികെ മധ്യഭാഗവും തലപ്പും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്‌. രണ്ടാം തവാരണയിൽ നിന്നും എടുക്കുന്ന വള്ളികൾ കെട്ടുകളാക്കി രണ്ടു ദിവസം തണലിൽ സൂക്ഷിച്ചതിനുശേഷമാണ്‌ നടുന്നതിനായി ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള വള്ളികൾ 60 സെന്റീമീറ്റർ അകലത്തിൽ 25-30സെന്റീമീറ്റർ ഉയരമുള്ള വാരങ്ങളിൽ 15-20 സെന്റീമീറ്റർ ഇടയകലം നൽകിയാണ്‌ നടേണ്ടത്. വള്ളിയുടെ നടുഭാഗം മണ്ണിട്ടുമൂടുകയും രണ്ട് അഗ്രങ്ങളും മണ്ണിന്‌ പുറത്തായിരിക്കുകയും വേണം.

മഴയെ ആശ്രയിക്കാതെ കൃഷി നടത്തുമ്പോൾ നട്ട് ആദ്യത്തെ പത്ത് ദിവസം രണ്ട് ദിവസത്തിൽ ഒരിക്കലും പിന്നീട് ഒരാഴ്ചയോ പത്ത് ദിവസത്തിൽ ഒരിക്കലോ ഇടവിട്ടും ജലസേചനം നടത്താവുന്നതാണ്‌. നനയ്ക്കുന്നതുപോലെതന്നെ മണ്ണിൽ അധികമുള്ള ജലം വാർന്നുപോകുന്നതിനും സൗകര്യങ്ങൾ ഉണ്ടാക്കേണ്ടതാണ്‌.

വാരങ്ങൾ തയ്യാറാക്കുന്നതിനു മുൻപായി ഒരു ഹെക്ടറിലേയ്ക്ക് 10 ടൺ കാലിവളം അടിവളമായി ചേർക്കുന്നത് കിഴങ്ങിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായിക്കും. വാരങ്ങൾ എടുക്കുമ്പോൾ അടിവളമായി യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നീ രാസവളങ്ങൾ നൽകേണ്ടതാണ്‌. നട്ട് ഒരു മാസം കഴിയുമ്പോൾ മേൽവളമായി യൂറിയ വാരങ്ങളുടെ വശങ്ങളിൽ ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്‌.

ചെല്ലിയാണ്‌ മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളർച്ചെയെത്തിയ ചെല്ലികൾ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ തിന്ന് അവയെ പൊൾലയാക്കുന്നു. നേരിയ രീതിയിൽ ആക്രമണ വിധേയമായ കിഴങ്ങുകൾ കയ്പ്പുള്ളതും ഭക്ഷണത്തിന്‌ യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു

കീടങ്ങളെ നശിപ്പിക്കുന്നതിലേക്കായി; കീടാക്രമണം ഉണ്ടായിട്ടുള്ള മുൻ വിളയുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തുനിന്നും പൂർണ്ണമായും നീക്കം ചെയ്യേണ്ടതാണ്‌. കീട ബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തിരഞ്ഞെടുക്കുക. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടൺ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന്‌ സഹായകരമാകും. കൂടാതെ നട്ട് 65 ദിവസം പ്രായമാകുമ്പോൾ ഫെന്തയോൺ, ഫെനിട്രോതയോൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് 0.05% വീര്യത്തിൽ മണ്ണ് കുതിരുന്ന വിധത്തിൽ ഒഴിച്ചുകൊടുക്കുകയുമാകാം. ഇവയെക്കൂടാതെ നട്ട് 50 മുതൽ 80 വരെ ദിവസ്പ്രായത്തിൽ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ച് കൃഷിയിടത്തിൽ അവിടവിടെയായി അഞ്ചുമീറ്റർ ഇടവിട്ട് വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളിൽ ഇത്തരം കെണികൾ ഉപയോഗിച്ച് കീടത്തെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്‌. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ ഫിറമോൺ കെണി ഉപയോഗിച്ച് ഈ കീടത്തിന്റെ ആൺ വർഗ്ഗത്തെ ആകർഷിച്ചും നശിപ്പിക്കാവുന്നതാണ്.

സാധാരണയായി കൃഷിചെയ്ത് മൂന്നരമുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്‌. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തിൽ വ്യത്യാസം വരാവുന്നതാണ്‌. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പിന്‌ പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകൾ മുറിച്ചു നോക്കിയും വിളവെടുപ്പിന്‌ പാകമായോ എന്നറിയാൻ സാധിക്കും. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാവുന്നതാണ്‌. വിളവെടുക്കുന്നതിന്‌ രണ്ട് ദിവസം മുൻപ് നനയ്ക്കുന്നത് കിഴങ്ങുകൾ എളുപ്പത്തിൽ വിളവെടുക്കുന്നതിന്‌ സഹായകരമാകും.

 

 

You May Also Like

ശൈത്യകാലത്ത് വരണ്ട ചർമ്മം ഒഴിവാക്കാൻ, ഈ എണ്ണ പരീക്ഷിക്കൂ !

മഞ്ഞുകാലത്ത് ചർമസംരക്ഷണത്തിന് എത്ര മുൻകരുതലുകൾ എടുത്താലും ചർമം വരണ്ടതാകും. രാവിലെ വെയിലാണെങ്കിൽ പോലും, വൈകുന്നേരത്തെ തണുത്ത…

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങൾ ഉണ്ട്

അറിവ് തേടുന്ന പാവം പ്രവാസി എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങൾ…

എന്താണ് മർമലെയ്ഡ് ?

എന്താണ് മർമലെയ്ഡ് ? അറിവ് തേടുന്ന പാവം പ്രവാസി സംസ്കരിച്ച ജെല്ലി രൂപത്തിലുള്ള പഴച്ചാറുകളെ സാധാരണഗതിയിൽ…

കാരറ്റ് ജ്യൂസിൻ്റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങൾ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പച്ചക്കറി ജ്യൂസുകളിലൊന്നാണ് കാരറ്റ് ജ്യൂസ്. ഇത് ഉണ്ടാക്കാൻ എളുപ്പമാണ്, അതിൻ്റെ രുചി…