നൻമ്പൻ ടാ: സുഹൃത്ബന്ധം എങ്ങിനെ വളര്‍ത്താം ?

779

friendship

ഒരു സുഹൃത്തു ഇല്ലാത്ത അവസ്ഥ പലപ്പോഴും നമ്മെ ഒറ്റപ്പെടുത്താറുണ്ട്. പല സാഹചര്യത്തിലും തന്റെ ദുഃഖത്തിനും സന്തോഷത്തിനും അറുതിവരുത്താന്‍ ഒരു സുഹൃത്തിനു വളരെ ലളിതമായി സാധിക്കാറുണ്ട്. പല ദുര്‍ഘട ഘട്ടങ്ങളിലും ഒരു സുഹൃത്തു താങ്ങായി ഉണ്ടായെങ്കില്‍ എന്ന് നമ്മള്‍ വിചാരികാറുണ്ട്. പലപ്പോഴും ഒരേ ചിന്താഗതിക്കാരായ പലരേം നമ്മള്‍ ജീവിതത്തില്‍ കണ്ടു മുട്ടിയാലും അവരുമായി സുഹൃത് ബന്ധം സ്ഥാപിക്കാന്‍ നമ്മുക്ക് കഴിയാറില്ല. സോഷ്യല്‍ മീഡിയകളുടെ അതിപ്രേസരവും മറ്റു മൊബൈല്‍ ആപ്പ് ഉണ്ടായിട്ടു പോലും പലരുടെയും സൗഹൃദം ഓണ്‍ലൈനില്‍ മാത്രം ഒതുങ്ങുന്ന ദുരവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ആയിരത്തില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ ഉണ്ടായാല്‍ കൂടിയും അത്യാവശ്യത്തിനു ഒരു കൂട്ടുകാര്‍ പോലും ആര്‍ക്കും ഉണ്ടാകാറില്ല. വളരെ ആരോഗ്യകരമായ ഒരു സുഹൃത്തു ബന്ധം തമ്മില്‍ ഉണ്ടാകാന്‍ കഴിയാത്തതാണ് പലരുടെയും പോരായീമ. സുഹൃത്തു ബന്ധം എങ്ങിനെ ആള്‍കാര്‍ തമ്മില്‍ വളര്‍ത്തി കൊണ്ട് വരാം എന്നാണ് ഞാനിവിടെ വിവരിക്കുന്നത്.

1. സുഹൃത്തിനെ കണ്ടെത്തുക എന്നതാണ് ആദ്യ ഘട്ടം. നിങ്ങള്‍ സുഹൃത്താകാന്‍ നിശ്ചയിച്ചിരിക്കുന്ന വ്യക്തി നിങ്ങളുടെ ജീവിത നിലവാരം അംഗീകരിക്കുന്ന ആളാണെന്നും നിങ്ങളുടെ ഏതാണ്ട് സമാന ചിന്തഗതി ഉള്ളതാണൊ എന്ന് നിങ്ങള്‍ക്ക് ബോധ്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ സുഹൃത്തുകള്‍ ആയി കഴിഞ്ഞ ശേഷം പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അത് ഒരിക്കലും ഒരു ദൃഡമായ സുഹൃത്തു ബന്ധം ഉണ്ടാകാന്‍ വഴിയൊരിക്കില്ല. വ്യക്തിയുടെ പ്രേവര്തിയൊ അല്ലെങ്കില്‍ തമ്മില്‍ കുറെ നേരം സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് വഴി പ്രസ്തുത വ്യക്തി സുഹൃത്താവാന്‍ അര്‍ഹതയുള്ള ആളാണൊ എന്ന് എളുപ്പം മനസിലാക്കാം. അല്ലെങ്കില്‍ ഒരേ ഗ്രൂപ്പില്‍ ഉള്ള ആള്‍കാര്‍ ഒരു സംഘടനയില്‍ നിന്നും നിങ്ങള്‍ക്ക് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയും. ഉദാഹരണം. നിങ്ങള്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെങ്കില്‍ കോളജില്‍ നിന്നൊ അല്ലെങ്കില്‍ നന്നായി ചിത്രം വരയ്ക്കുന്ന ആളാണെങ്കില്‍ ആര്‍ട്‌സ് ക്ലബ്ബില്‍ നിന്നൊ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് ഇഷ്ട്ടപെടുന്ന ആളാണെങ്കില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നൊ അഥവാ ഒരു അച്ഛനൊ അമ്മയൊ ആണെങ്കില്‍ പേരെന്റ്‌സ് മീറ്റിങ്ങില്‍ നിന്നോ കലോത്സവത്തില്‍ നിന്നുമോ അല്ലെങ്കില്‍ കര്‍ഷകനാണെങ്കില്‍ കര്‍ഷക സംഗത്തില്‍ നിന്നൊ നിങ്ങള്‍ക്കൊരു നല്ല സുഹൃത്തിനെ കണ്ടെത്താവുന്നതാണ്. ഇതൊന്നുമല്ലെങ്കില്‍ നിങ്ങള്‍ക്ക് അടുത്തുള്ള സ്ഥാപനത്തില്‍ ഏതെങ്കിലും കോഴ്‌സ് ചെയ്‌തോ മറ്റോ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്. ഉദാഹരണത്തിന്. പബ്ലിക് ലൈബ്രറി, ജിം സെന്റര്‍, കൃഷി ഭവന്‍, യോഗ ക്ലാസ്.

2. സംഭാഷണം ആരംഭിക്കുക എന്നുള്ളതാണ് രണ്ടാമത്തെ പടി. നിങ്ങളുടെ സുഹൃത് ആകാന്‍ താല്പര്യം ഉള്ള ആളുടെ താല്പര്യം ഉള്ള വിഷയം എന്താണെന്നു കണ്ടെത്തി സംസാരിക്കാന്‍ തുടങ്ങുക. അനുകൂലമായൊരു പ്രതികരണമാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. നിങ്ങള്‍ക്ക് പ്രത്യേക താല്പര്യം അയാളില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ താല്പര്യം ഉള്ള വിഷയം അയാളോട് സംസാരിക്കുക ആയാളും താല്പര്യം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് തുടരാം ഇതൊന്നുമല്ലെങ്കില്‍ ഹൃദ്യമായൊരു ചിരിയിലൂടെയൊ നോട്ടത്തിലൂടെയൊ സൗഹൃദം തുടങ്ങാവുന്നതാണ്.

3. നിങ്ങള്‍ക് ഇഷ്ട്ടപെട്ട വിഷയം എന്തായാലും അതിനെ കുറിച്ച് സുദീര്‍ഘമായ ഒരു വിവരണം നല്‍കാനുള്ള അറിവും തയ്യാറെടുപ്പും നിങ്ങള്‍ നടത്തിയിരിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഇഷ്ട്ട വിഷയത്തെ കുറിച്ച് കൂട്ടുകാരനോട് സംസാരിക്കുമ്പോള്‍ ഇടക്കിടക്ക് നിര്‍ത്തി നിര്‍ത്തി അഥവാ മറന്നു പോയത് ഓര്‍ത്തെടുത്തു പറയുകയാണെങ്കില്‍ അതില്പരം തമാശ നിറഞ്ഞ തമാശ വേറെ കാണില്ല.

4. സുഹൃത്ത് ബന്ധം നിലനിര്‍ത്തുക എന്നുള്ളതാണ് നാലാമത്തെ ഘട്ടം. നല്ലൊരു കേള്‍വികാരനാകാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. നിങ്ങളുടെ സുഹൃത്തിനെ സംസാരിക്കാന്‍ ഇട നല്‍കാതെ നിങ്ങള്‍ സംസാരിക്കുന്നു എന്ന് കരുതു, നിങ്ങളെ ഒഴിവാക്കാന്‍ നിങ്ങളുടെ സുഹൃത്തിനു അതൊരു കാരണമായി വരാം. നിങ്ങള്‍ സുഹൃത്തുമായി ഇടപഴകുന്ന സമയത്തിന്റെ 75% കേള്‍ക്കാനും 25% സംസാരിക്കാനും ഉപയോഗിച്ചാല്‍ പിന്നെ ശക്തമായൊരു ബന്ധം ഉടലെടുക്കും.ചില കാര്യങ്ങള്‍ നിങ്ങളെ നല്ല കേള്‍വികാരന്‍ ആകുന്നതില്‍ നിന്നും തടയും, സുഹൃത്തു പറയാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി വ്യൂഹിക്കുക,പറഞ്ഞ നേരായ അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്യുക, സംസാരിക്കുമ്പോള്‍ അനാവശ്യ ഇമോഷന്‍ കാണിക്കുന്നത് ബന്ധത്തിന് തന്നെ വിള്ളലുണ്ടാക്കും.സുഹൃത്തു സംസാരികുമ്പോള്‍ അയാള്‍ പുതിയതെന്തോ സംസാരിക്കാന്‍ വരികയാണെന്ന ബോധം മനസ്സില്‍ ഉണ്ടാക്കണം. അവന്‍ പറയുന്ന വിഷയത്തോട് താല്പര്യം കാണിക്കണം. സ്വയം പൊങ്ങച്ചം പറയുന്നതു സുഹൃത്തിനെ അരോസരപ്പെടുത്തും തുല്യരാണെന്ന ബോധം മനസ്സില്‍ ഉണ്ടാകുക. സുഹൃത്തുക്കള്‍ തമ്മില്‍ മത്സരം പാടില്ല. സുഹൃത്ത് എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രം പ്രശംസിക്കുക. അനാവശ്യ പ്രശംസ ആപത്താണ് . ഇപ്പോഴും വിശ്വാസ്ത്ഥനായിരിക്കുക. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ വിശ്വസിച്ചു ഒരു രഹസ്യം ആരും അറിയരുത് എന്ന് പങ്കു വച്ചാല്‍ ആ രഹസ്യം ആരും അറിയാതെ തന്നെ സൂക്ഷിക്കണം. ഇത് സുഹൃത്തുക്കള്‍ തമ്മില്‍ വിശ്വാസം വളര്‍ത്തും. നിങ്ങളുടെ ഫ്രണ്ട് ആകാന്‍ ആഗ്രഹിക്കുന്ന ആള്‍ ആദ്യമേ തന്നെ നിങ്ങളെ ഒഴിവാക്കിയേക്കാം എന്നാലും മനസ് തളരാതെ മുന്നോട്ടു പോവുക.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.