ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ എ സി യുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും.
വിന്‍ഡോ ഷേഡുകള്‍ ശീലമാക്കാം
വാഹനം എവിടെയങ്കിലും പാര്‍ക്ക് ചെയ്തു പോകുന്ന സമയത്ത് അകത്തെ ഗ്ലാസ്സുകളിലും മുന്ഗ്ലാസ്സിലും വിന്‍ഡോ ഷേഡുകള്‍ പതിക്കുക. ഒരു കട്ടിയുള്ള തുണിയോ പേപ്പറോ ഡാഷ് ബോഡില്‍ വിരിക്കുക്ക.
സണ്‍ വൈസര്‍ പിടിപ്പിക്കുക
ഡോറുകള്‍ക്ക് മുകളില്‍ റെയിന്‍ ഗാര്‍ഡ് അല്ലെങ്കില്‍ സണ്‍ വൈസര്‍ പിടിപ്പിക്കുക. മഴക്കാലത്തും വേനലിലും കാറിനകത്തെ വെന്റിലേഷന് നിലനിര്‍ത്താന്‍ ഇതുസഹായിക്കും. ഗ്ലാസ് ഒരു 1 cm വരെ താഴ്ത്തി വെച്ചു യാത്ര ചെയ്യാന്‍ ഇതുവഴി കഴിയും. പാര്‍ക്ക് ചെയ്യുമ്പോഴും ഗ്ലാസ് സുരക്ഷിതമായി ഒരല്പം താഴ്ത്തി വെക്കാന്‍ സണ്‍ വൈസര്‍ സഹായിക്കും.
കാറിനകത്തെവായു സഞ്ചാരം നിയന്ത്രിക്കുക
ഒരിക്കലും കാര്‍ ഓടിച്ചു തുടങ്ങുന്ന ഉടനെ എ സി ഓണാക്കരുത്. മുഴവന്‍ ഗ്ലാസും താഴ്ത്തി എ സി ഫ്രഷ് എയര്‍ മോഡിലാക്കി അല്പദൂരം സഞ്ചരിച്ച ശേഷം ഗ്ലാസ് ഉയര്‍ത്തി എയര്‍ സര്‍ക്കുലേഷന്‍ മോഡില്‍ യാത്ര തുടരുക.
എ സി കര്‍ട്ടനുകള്‍ ഉപയോഗിക്കുക
SUV കളിലും MPV കളിലും ബൂട്ട് സ്പേസ് നാം ഉപയോഗിക്കാത്ത അവസരങ്ങളില്‍ എന്തിനവിടം തണുപ്പിക്കണം. അതിനായി എ സി കര്‍ട്ടനുകള്‍ ഉപയോഗിക്കാം. സുതാര്യമായ പ്ളാസ്റിക് ഷീറ്റ് ആണിത്.
എല്ലാ വര്‍ഷവും വേനലിനു മുന്നോടിയായി എ സി കംപ്രസ്സാര്, കൂളന്റ് എന്നിവ പരിശോധിക്കുകയും ആവശ്യമെങ്കില്‍ സര്‍വീസ് നടത്തുകയും ചെയ്യുക.