നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍..

2100

the-mobile-internet-explosion-in-india1

മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്. സിഗ്‌നല്‍ ശക്തിയെയും, നിങ്ങളുടെ ഫോണ്‍ മോഡലിനെയും, സേവന ദാതാവ് നല്‍കുന്ന മാക്‌സിമം ബാന്‍ഡ് വിഡ്ത്തിനെയും ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണ് ഇന്റര്‍നെറ്റ് സ്പീഡ്. എന്നാലും ഒരു പരിധി വരെ ഫോണിന്റെ ചില സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്തുന്നത് വഴി നമുക്ക് ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാനാകും. കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

1. നിങ്ങളുടെ ഫോണിന്റെ ഇന്റെണല്‍ മെമ്മറി മാക്‌സിമം ഫ്രീ ആക്കി വെക്കുക.

മിനിമം ഒരു 50 MB എങ്കിലും ഫ്രീ ഇന്റെണല്‍ മെമ്മറി ഉണ്ടെങ്കിലേ ഇന്നത്തെ കാലത്തെ ഒരു സ്മാര്‍ട്ട് ഫോണില്‍ സുഗമമായി നിങ്ങള്‍ക്കു ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാനാകൂ. WhatsApp പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഫോണ്‍ ഹാങ്ങ് ആവുന്നതിനു കാരണമിതാണ്. അതിനാല്‍ കഴിയുമെങ്കില്‍ ഫോണിലെ എല്ലാ ഫയലുകളും(ഫോട്ടോകള്‍, മുസിക്, വീഡിയോ…) , ആപ്ലിക്കേഷനുകളും മെമ്മറി കാര്‍ഡിലേക്ക് മാറ്റുക. ഇതിനായി പുതിയ android ഫോണുകളില്‍ settings>storage>Transfer data to SD card അടിച്ചാല്‍ മതി. പഴയ ഫോണുകളില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ App 2 SD എന്ന ഒരു ഫ്രീ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

2. മൊബൈലിന്റെ Cache മെമ്മറി എപ്പൊഴും ക്ലിയര്‍ ചെയ്യുക.

ഇതിനുള്ള അപ്ലിക്കേഷനുകള്‍ അതാതു ഫോണിന്റെ App സ്റ്റോറില്‍ ഫ്രീ ആയി തന്നെ ലഭ്യമാണ്. ഉദാഹരണത്തിന് Android ഫോണുകളില്‍ കാഷ് ക്ലിയര്‍ ചെയ്യാനും, RAM ബൂസ്റ്റ് ചെയ്യാനും ലഭ്യമാകുന്ന വളരെ നല്ല ഒരു ആപ്ലിക്കേഷന്‍ ആണ് ‘Clean Master’.

3. ബ്രൌസ് ചെയ്യാന്‍ ‘Opera Mini’ യോ അല്ലെങ്കില്‍ ‘UC Browser’ ഉപയോഗിക്കുക.

കുറച്ചു മാത്രം ഡാറ്റ ഉപയോഗവും മാക്‌സിമം ഡൌണ്‍ലോഡിംഗ് സ്പീഡും നല്‍കുന്നവയാണ് ഈ ബ്രൌസറുകള്‍. കൂടാതെ നിങ്ങള്‍ ടെക്സ്റ്റ് ഡാറ്റ മാത്രമേ ബ്രൌസ് ചെയ്യുന്നുള്ളുവെങ്കില്‍ ഓപ്പറ മിനിയില്‍ ഇമേജ് ലോഡ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യുന്നത് വഴി ഡൌണ്‍ലോഡിംഗ് സ്പീഡ് കുത്തനെ വര്‍ദ്ധിപ്പിക്കാം. ഇതിനായി settings>Load images> off ചെയ്യുക. ഇനി ഇമേജ് കാണണം എന്നുണ്ടെങ്കില്‍ തന്നെ ‘Low qualtiy’ സെലക്ട് ചെയ്താല്‍ മതി. ഇതിനായി settings>Image qualtiy-> Low സെലക്ട് ചെയ്യുക.

4. ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക.

ഒരിക്കലും ഉപയോഗിക്കാത്ത ചില ആപ്ലിക്കേഷനുകള്‍ നമ്മുടെ ഫോണിന്റെ പ്രോസേസ്സറിനു കൂടുതല്‍ പണി നല്‍കുകയും അത് വഴി നെറ്റ് സ്പീഡ് കുറയുകയും ചെയ്യും. അതുകൊണ്ടു തീരെ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ദയവു ചെയ്തു അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് SD കാര്‍ഡില്‍ ആണെങ്കില്‍ പോലും അവ കുറച്ചു ഫോണ്‍ മെമ്മറി കൂടി ഉപയോഗപ്പെടുത്തും എന്നു മനസിലാക്കുക.

5.   സ്പീഡ് ബൂസ്റ്റര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക.

ഫോണിന്റെ സിഗ്‌നല്‍ സ്‌ട്രെങ്ങ്ത് കൂട്ടാന്‍ Network Signal Speed Booster’ എന്ന അപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഇന്ന് Android പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന നമ്പര്‍ 1 നെറ്റ്‌വര്‍ക്ക് സിഗ്‌നല്‍ ബൂസ്റ്റര്‍ അപ്ലിക്കേഷന്‍ ആണിത്.ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണിനെ എപ്പൊഴും തൊട്ടടുത്ത ഏറ്റവും ശക്തിയേറിയ സിഗ്‌നല്‍ നല്‍കുന്ന ടവറിലേക്ക് റികണക്റ്റ് ചെയ്യുന്നു.

6. ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യുന്ന സമയത്ത് ഒരിക്കലും മറ്റുള്ള ഡൌണ്‍ലോഡിംഗ് നടത്താതിരിക്കുക.

അതു പോലെ ആപ്ലിക്കേഷനുകളുടെ ‘ഓട്ടോ അപ്‌ഡേറ്റ്’ ഓപ്ഷന്‍ off ചെയ്യുക. android ഫോണില്‍ ഇതിനായി പ്ലേ സ്റ്റോറില്‍ പോയി settings>Autoupdate apps> Do not autoupdate apps ഓണ്‍ ചെയ്യുക. അത് പോലെ നിങ്ങളുടെ റൂട്ട് ചെയ്ത ഫോണ്‍ ആണെങ്കില്‍ DroidWall എന്ന App ഉപയോഗിച്ച് മറ്റുള്ള ആപ്ലിക്കേഷനുകളുടെ ബാക്ക്‌ഗ്രൌണ്ട് ഇന്റര്‍നെറ്റ് ആക്‌സെസ് തടയാവുന്നതാണ്.

7. നെറ്റ്‌വര്‍ക്ക് മോഡുകള്‍.

നിങ്ങളുടെ ഒരു 3G സിം ആണെങ്കില്‍ നിങ്ങളുടെ ഏരിയയില്‍ 3G ഫുള്‍ കവറേജ് ഉണ്ടെങ്കില്‍ മാത്രം നെറ്റ്‌വര്‍ക്ക് മോഡ് ‘3G ഒണ്‍ലി’ ആക്കുക. ഇത് പരീക്ഷിച്ചു നോക്കി എനിക്ക് ഗുണം കിട്ടിയിട്ടുണ്ട്. ഇനി നിങ്ങള്‍ 2G ആണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടി(ഫോണ്‍ 3G ആയിരിക്കണം കേട്ടോ?) നിങ്ങള്‍ക്കിതു പരീക്ഷിക്കാവുന്നതാണ്.ഇതിനായി android ഫോണില്‍ Settings> wireless and network > mobile networks >Network Mode> WCDMA only സെലക്ട് ചെയ്യുക.

8.ഫോണ്‍ ലംബ ദിശയില്‍ പിടിക്കുക.

റേഞ്ച് കുറയുന്ന അവസരങ്ങളില്‍ നെറ്റ് ബ്രൌസ് ചെയ്യുമ്പോഴും, ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ഫോണ്‍ കഴിയാവുന്നതും ലംബ ദിശയില്‍ പിടിച്ചു നോക്കൂ. റേഞ്ച് കൂടുന്നത് കാണാം