Gadgets
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം ?
ഏതൊരു ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രോബ്ലം ആയിരിക്കും അതിന്റെ ഇടയ്ക്കിടെ വരുന്ന ഇഴഞ്ഞുപോക്ക്.
240 total views

ഏതൊരു ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രോബ്ലം ആയിരിക്കും അതിന്റെ ഇടയ്ക്കിടെ വരുന്ന ഇഴഞ്ഞുപോക്ക്. അതില്‍ നിന്നും രക്ഷപ്പെടുവാന്‍ ആവശ്യമില്ലാത്ത ആപ്പുകള്‍ കളഞ്ഞു നോക്കിയാലും രക്ഷ കാണില്ല. അങ്ങിനെ ഗതികെട്ടാണ് പലരും ഐഫോണ്‍ സെലെക്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഏതൊരു ആന്‍ഡ്രോയിഡ് ഫോണിന്റെയും വേഗത വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു ഐഡിയയാണ് ചുവടെ വിവരിക്കുന്നത്.
നിങ്ങളുടെ ഫോണിലെ സിസ്റ്റം കാഷെ പാര്ട്ടീഷന് ആയിരിക്കും ടെമ്പററി ഡാറ്റകള്‍ സ്റ്റോര്‍ ചെയ്ത് വെക്കുക. അങ്ങിനെ സ്റ്റോര്‍ ചെയ്ത് വെക്കുന്നത് കൊണ്ടാണ് ഫോണിലെ ആപ്പുകള്‍ വേഗതയോടെ റണ്‍ ചെയ്യാനും നമുക്ക് സാധിക്കുന്നത്. എന്നാല്‍ അങ്ങിനെ സ്റ്റോര്‍ ചെയ്യുന്ന പല ഡാറ്റകളും വളരെ പഴയത് ആയിരിക്കും. അത് കൊണ്ട് ഇടയ്ക്കിടെ ഈ കാഷെ ക്ലിയര്‍ ചെയ്യുന്നത് നല്ലതാണ്.
ഇങ്ങനെ ഓരോ ആപ്പും സ്റ്റോര്‍ ചെയ്യുന്ന കാഷെ ക്ലിയര്‍ ചെയ്യുന്നതിന് പകരം മറ്റൊരു തരത്തില്‍ നമ്മുടെ പേര്‍സണല്‍ ഡാറ്റകളും സെറ്റിംഗ്സും നഷ്ടപ്പെടാതെ തന്നെ ഒറ്റ ക്ലിക്കില്‍ കാഷെ ക്ലിയര്‍ ചെയ്യാനുള്ള വഴിയാണ് താഴെ വീഡിയോയില്‍ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. ഓരോ തവണ സിസ്റ്റം അപ്ഡേറ്റിന് ശേഷവും ഈ തരത്തില്‍ കാഷെ ക്ലിയറിംഗ് ചെയ്യുവാനും പലരും പറയാറുണ്ടെങ്കിലും ആരും ഇത് ചെയ്യാറില്ല എന്നതാണ് സത്യം.
താഴെ കൊടുത്ത വീഡിയോ വഴി എങ്ങിനെ ആ കാഷെ വൈപ്പ് ചെയ്യാം എന്ന് നിങ്ങള്‍ക്ക് മനസിലാകും.
241 total views, 1 views today