El-Colacho

ഫേസ്ബുക്കില്‍ നിങ്ങളൊരു വൈറസ്‌ അടങ്ങിയ തെറ്റായ ലിങ്ക് ക്ലിക്ക്‌ ചെയ്യുകയാണെങ്കില്‍ അതിനു വേണമെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ ഉള്ള മൊത്തം പണവും അടിച്ചു മാറ്റാം. അങ്ങിനെ ഒരു വൈറസ്‌ ഉണ്ടോ എന്നതിനെ കുറിച്ച് തന്നെ നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം.

റഷ്യന്‍ ഡൊമൈന്‍ ആണ് ഇതിനു വേണ്ടി സ്യൂസ്‌ ഉപയോഗിക്കുന്നത്. പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആ ഗ്രൂപ്പിനെ പറ്റിയുള്ള കാര്യം പറഞ്ഞായിരിക്കും ഈ ലിങ്ക് പോസ്റ്റ്‌ ആവുക. അതില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ സ്യൂസ്‌ ആക്ടിവ് ആകുന്നു. പിന്നത്തെ കാര്യം പറയേണ്ടല്ലോ.

ഇങ്ങനെ ഇതിനെക്കുറിച്ച്‌ അറിവില്ലാത്ത ആളുകള്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ സ്യൂസ്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവേശിക്കും. എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുന്നത് വരെ അത് ഇനാക്ടീവ് ആയി ഇരിക്കും. അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുന്നതോടെ യൂസര്‍നേമും പാസ്‌വേഡും സ്യൂസ്‌ കൈക്കലാക്കും. സെക്യൂരിറ്റി വെബ്സൈറ്റ് ആയ ട്രെന്‍ഡ് മൈക്രോ ആണ് ഫേസ്ബുക്കിലെ ഒരു പ്രമുഖ ഫുട്ബോള്‍ ക്ലബ്‌ ഫാന്‍ പേജില്‍ അടക്കം സ്യൂസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഈ വൈറസ്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കയറിപ്പറ്റാതിരിക്കാന്‍ തക്ക വഴിയൊന്നും ഇല്ല. നല്ല ആന്റിവൈറസ് ഉപയോഗിക്കുന്നതാണ് നല്ലതാണ് എന്നല്ലാതെ. എങ്കിലും ഇത്തരം കവര്‍ച്ചക്ക് ഇരയാവാതിരിക്കാന്‍ ചില മുന്‍കരുതല്‍ നമുക്ക്‌ എടുക്കാന്‍ കഴിഞ്ഞെന്നു വരും.

1. വിന്‍ഡോസ് ഉപയോഗിക്കാതിരിക്കുക

കഴിയുമെങ്കില്‍ വിന്‍ഡോസ്‌ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. കാരണം ബിസിനസ് ഇന്‍സൈഡറിന്റെ കെവിന്‍ സ്മിത്തിന്റെ അഭിപ്രായത്തില്‍ സ്യൂസ്‌ വിന്‍ഡോസ്‌ കമ്പ്യൂട്ടറുകളെ മാത്രമേ ടാര്‍ഗറ്റ്‌ ചെയ്യുകയുള്ളൂ. മാക് ഓ എസ് എക്സിലോ ലൈനക്സിലോ സ്യൂസ്‌ വര്‍ക്ക്‌ ചെയ്യില്ല. അത് പോലെ ആന്‍ഡ്രോയിഡും ബ്ലാക്ക്ബെറിയും സ്യൂസിന് പ്രിയപ്പെട്ടവര്‍ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്യൂസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇവയെല്ലാം കൂളായി അറ്റാക്ക്‌ ചെയ്യാന്‍ കഴിവുള്ളതാണ്‌ എന്നാണ് കേള്‍ക്കുന്നത്.

2. അറിയാത്ത ലിങ്കില്‍ ക്ലിക്ക്‌ ചെയ്യാതിരിക്കുക

വൈറസ്‌ കയറാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. പക്ഷെ നമ്മളെ കൊണ്ട് ക്ലിക്ക് ചെയ്യിക്കാന്‍ പറ്റിയ എല്ലാ വിധ അടവും സ്യൂസ്‌ എടുക്കും എന്നത് വേറെ കാര്യം. ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്യുന്നത് കൊണ്ട് മാത്രം മാല്‍വെയറുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കയറിക്കൂടും എന്നാ കാര്യം ആര്‍ക്കൊക്കെ അറിയാം? ആ പേജ് ലോഡാവേണ്ട കാര്യവും ഇല്ല. ലിങ്ക് അയച്ചയാളെ അറിയാതിരിക്കുകയോ അല്ലെങ്കില്‍ ലിങ്കില്‍ അപരിചിതത്വം തോന്നുന്നുവേന്കിലോ അതില്‍ തൊടാതിരിക്കുക.

3. നിങ്ങളുടെ ബാങ്കിന് 2 സ്റ്റെപ് വെരിഫിക്കേഷന്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക

നിങ്ങളുടെ ബാങ്ക് എത്രമാത്രം സുരക്ഷക്ക്‌ പ്രാധാന്യം നല്‍കുന്നുവോ അത്രമാത്രം നിങ്ങളുടെ കാശും സുരക്ഷിതമായിരിക്കും. നിങ്ങളുടെ ബാങ്ക് അധികൃതരുമായി സംസാരിച്ചു അക്കൌണ്ട് കൂടുതല്‍ സുരക്ഷിതമാക്കുവാനുള്ള മാര്‍ഗങ്ങള്‍ തേടുക. ഓണ്‍ലൈന്‍ ബാങ്കിംഗ് ചെയ്യുന്ന ആളാണെങ്കില്‍ അതൊരിക്കലും ലോഗിന്‍ ചെയ്തു പോരാതിരിക്കുക. ഉപയോഗിച്ച ശേഷം ലോഗ് ഔട്ട്‌ ചെയ്യാന്‍ മറന്നെക്കരുത്

You May Also Like

‘കോഴി ബിരിയാണി’ക്ക് പ്രിയമേറുന്നു

മലയാളം ഷോര്‍ട്ട് ഫിലിം ചരിത്രത്തില്‍ ആദ്യമായി നാലു റേഡിയോ ജോക്കികള്‍ ഒരുമിച്ചു അഭിനയിച്ച ‘കോഴി ബിരിയാണി ‘ എന്ന ഷോര്‍ട്ട് മൂവി യൂട്യൂബില്‍ റിലീസ് ചെയ്തു പത്ത് ദിവസത്തിനുള്ളില്‍ അര ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. കൊച്ചി റെഡ് എഫ് എം ആര്‍ജെകള്‍ ആയ ആര്‍ജെ ഷാഫിയും ആര്‍ജെ മിഥുനും കേന്ദ്ര കഥാപാത്രങ്ങള്‍ ആയ ‘കോഴി ബിരിയാണി’യില്‍ ആര്‍ജെ മാത്തുകുട്ടിയും ആര്‍ജെ പ്രിയയും അതിഥി താരങ്ങള്‍ ആയി എത്തുന്നു.

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ നടൻ ശ്രീജിത്ത് രവിയെ പോലീസ് പിടികൂടിയിരുന്നു. തൃശൂർ വെസ്റ്റ്…

പ്രാര്‍ഥനയോടെ നിനക്കായി – ബൈജു ജോര്‍ജ്ജ്

ഒരു നിമിഷത്തെ അശ്രദ്ധ, കൈപ്പിഴ അതുമൂലം ജീവിതം തീരാദുഖത്തിലേക്ക് വഴുതി വീഴപ്പെട്ട, ആ പിഞ്ചു കുഞ്ഞിന്റെ രോദനം,മിണ്ടാന്‍ പോലും സാധിക്കാത്ത അവന്റെ നിഷ്‌ക്കളങ്കമായ കണ്ണുകള്‍ കൊണ്ടുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്!

നൂറു കണക്കിന് മീനുകള്‍ ഒരുമിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം

3 വര്‍ഷത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് അദ്ധേഹത്തിനു ഇങ്ങനെ ഒരു ഫോട്ടോ എടുക്കുവാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ അധ്വാനഫലം ആണെന്ന് തന്നെ പറയാം, ആ ഫോട്ടോ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒരു ഫോട്ടോ ആയി മാറിയിരിക്കുകയാണ്. നൂറുകണക്കിന് മല്‍സ്യങ്ങള്‍ ഒരുമിച്ചു ഒരു ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്ന ഫോട്ടോ ആണ് അദ്ദേഹം എടുത്തത്‌..