ചാര്‍ജിംഗ് കേബിള്‍ കേടായി പോകാതിരിക്കാന്‍ ഒരു കുറുക്കുവഴി

535

01

ലാപ്‌ടോപിന്റെയോ മോബൈലിന്‍റെയൊ ചാര്‍ജിംഗ് കേബിള്‍ കേടാകുന്നത് ആരും ഗൌരവത്തോടെ എടുക്കാറില്ല. കാരണം ഒരെണ്ണം ചീത്തയാകുമ്പോള്‍ ഉടനെ തന്നെ മറ്റൊരെണ്ണം മേടിക്കാമല്ലോ?

എന്നാല്‍ ഈ കേബിള്‍ കേടാകാതിരിക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. യാതൊരു ചിലവും കൂടാതെ അധികം സമയവും മിനക്കെടാതെ ചാര്‍ജിംഗ് കേബിള്‍ സംരക്ഷിക്കാന്‍ ഒരു വഴിയുണ്ട്. നോക്കി കൊള്ളുക.

02

1. ബാള്‍പോയിന്റ്‌ പെനകള്‍ക്കിടയില്‍ ക്ലിക്ക് പേനകള്‍ ഇല്ലേ? ആ പേനകള്‍കകത്ത് സ്പ്രിങ്ങുകള്‍ കാണും. ആദ്യം അത് എടുക്കുക. മഷി തീര്‍ന്നു ഉപയോഗശൂന്യമായ പേനകളില്‍ നിന്നും മാത്രമേ ഇത്തരം സ്പ്രിങ്ങുകള്‍ എടുക്കാവു.

03

2. സ്പ്രിംഗ് വലിച്ചുവലിതാക്കി കേബിളിന്‍റെ മുന്‍വശത്തായി കൊരുത്തിവയ്ക്കുക.

3. ഒന്നുംകൂടി വിരലുകള്‍കൊണ്ട് അമര്‍ത്തി സ്പ്രിംഗ് കേബിളില്‍ ഉറച്ചു എന്ന് ഉറപ്പുവരുത്തുക.

ഈ വിദ്യ കേബിള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. ഒന്ന് പരീക്ഷിച്ചു നോക്കു.