നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ എങ്ങനെ കൂടുതല്‍ സമയം ചാര്‍ജ് നില നിര്‍ത്താം ?
സാധാരണയായി സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ് നില്‍ക്കാത്ത പ്രശ്‌നം എല്ലാവര്‍ക്കും ഉണ്ടല്ലോ. ഇതില്‍ നിന്നും മോചനം നേടാന്‍ ചെറിയ ചില പൊടി കൈകള്‍ നിങ്ങള്‍ക്കായി. ഈ കാര്യങ്ങള്‍ നിങ്ങള്‍ സ്ഥിരം ചെയുകയാണ് എങ്കില്‍ 50% വരെ ബാറ്ററി ബാക്ക് അപ്പ് കൂട്ടാന്‍ സാധിക്കും
1. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബ്രൈറ്റ്‌നെസ്സ് 20% ആക്കി ചുരുക്കുക. എന്നാല്‍ തന്നെ പകല്‍ സമയങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് രാത്രികാലങ്ങളില്‍ 0% ബ്രൈറ്റ്‌നെസ്സ് ആക്കി വെക്കുക. എന്നാല്‍ തന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രാത്രിയില്‍ ബ്രൈറ്റ്‌നെസ്സ് അധികം ആക്കിയാല്‍ അത് നിങ്ങളുടെ കണ്ണുകളുടെ കാഴ്ചയെ തന്നെ ബാധിക്കും.
2.മൊബൈല്‍ ഡാറ്റ, വൈ ഫൈ, ജിപിഎസ്സ്, സ്മാര്‍ട്ട് സ്റ്റേ, എന്‍ എഫ്ഫ് സി, ബ്ലൂടൂത്ത് തുടങ്ങിയവ ഓഫ് ചെയ്തു വെക്കുക [ ഉപയോഗിക്കാത്ത സമയത്ത് ].
3. നിങ്ങള്‍ ഉപയോഗിക്കുന്ന സിം കൂടുതല്‍ റേഞ്ച് ഉള്ളത് മാത്രം ഉപയോഗിക്കുക. അല്ലാത്ത പക്ഷം പെട്ടന്നു ചാര്‍ജ് തീരുന്നതാണ്. കാരണം മൊബൈലില്‍ നെറ്റ്‌വര്‍ക്ക് ഉള്ള പവര്‍ ആമ്പ്‌ലിഫയര്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാന്‍ വേണ്ടി കൂടുതല്‍ പവര്‍ ഉപയോഗിക്കുന്നു.
4. നെറ്റ്‌വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ കാള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ചാര്‍ജ് മൊബൈലിനു എടുക്കേണ്ടി വരുന്നു.
5.മൊബൈലില്‍ നിങ്ങള്‍ ക്ലോസ് ചെയ്യാതെ മിനിമൈസ് ആയിരിക്കുന്ന എല്ലാ അപ്പുകളും അവിശ്യമില്ലെങ്കില്‍ ക്ലോസ് ചെയ്യുക.
6.നിങ്ങളുടെ മൊബൈലിലെ ടാസ്‌ക് മാനേജറില്‍ പോയി റാം സ്റ്റാറ്റസ് ക്ലിക്ക് ചെയ്തു ക്ലിയര്‍ മെമ്മറി കൊടുക്കുക. അതോടെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബാക്ക്‌ഗ്രൌണ്ട് പ്രോസസ് ചെയ്യുന്ന ഫയല്‍ എല്ലാം ക്ലോസ് ആകുന്നു. ഇത് കാരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്പീഡ് കൂടുന്നു.
7.ആവശ്യം ഇല്ലാത്ത അപ്പ്‌സ് [ THIRD PARTY APPS ] എല്ലാം അണിന്റ്റാള്‍ ചെയ്യുക.
8.ബാറ്ററി സേവര്‍, സേവ് ബാറ്റ് എന്നീത്തരത്തില്‍ ഇറങ്ങുന്ന ആപ്ലിക്കേഷനുകള്‍ ഒന്നും ഇന്‍സ്റ്റോള്‍ ചെയ്യരുത്. കാരണം അത് പ്രവര്‍ത്തിക്കാന്‍ ചാര്‍ജ് എടുക്കുന്നതാണ്.
9. മൊബൈലില്‍ ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ വരുന്ന സിഗ്‌നലിന് മുമ്പ് മാത്രം, ബാറ്ററി ചാര്‍ജ് ചെയ്യുക.
10.എപ്പോഴും ബാറ്ററി ചാര്‍ജ് ചെയ്യുന്നത്, ബാറ്ററിയുടെ ആയുസിനെ തന്നെ കുറയ്ക്കുന്നതാണ്.
11.ചൂടുള്ള വെള്ളം , ഓണയിരിക്കുന്ന എസി തുടങ്ങിയവയ്ക്ക് അടുത്ത് മൊബൈല്‍ വെക്കാതിരിക്കുക. കാരണം ബാഷ്പീകരണം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന നീരാവി മൊബൈലിന്റെ ചാര്‍ജര്‍ കണക്ടറില്‍ പറ്റിപിടിക്കുകയും ചാര്‍ജിംഗിനെ ബാധിക്കുകയും. ഇത് കാരണം മൊബൈലില്‍ ഓട്ടോചാര്‍ജ്ജിംഗ് സിംബല്‍ [ചാര്‍ജ്ജിംഗ് സമയത്ത് കാണിക്കുന്ന SYMBOL ] ചാര്‍ജ് ചെയ്യാത്ത സമയത്ത് കാണിക്കുകയും ചെയ്യും.