മീനിന്റെ പ്രായം അറിയുന്നത് എങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

ഒരു ചെതുമ്പൽ കിട്ടിയാൽ മതി. മത്സ്യത്തിന്റെ ചെതുമ്പൽ സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ അതിൽ ഒന്നിന് പുറമെ ഒന്ന് എന്ന ക്രമത്തിൽ ധാരാളം വലയങ്ങൾ കാണാം. മീൻ വളരുന്നതിനനുസരിച്ച് ചെതുമ്പലും വളരുന്നു. ഓരോ വർഷവും ചെതുമ്പൽ എത്രത്തോളം വളർന്നു എന്ന് ചെതുമ്പലിൽ കാണുന്ന വൃത്തങ്ങൾ പരിശോധിച്ചാൽ കണ്ടുപിടിക്കാനാകും.

ഉഷ്ണ കാലവും, ശൈത്യകാലവും വളരെ പ്രകടമായി കാണുന്ന സ്ഥലങ്ങളിലെ മത്സ്യങ്ങളിൽ പ്രായം നിർണയിക്കുക കൂടുതൽ എളുപ്പമാണ്. കാരണം ശൈത്യകാലത്ത് ആഹാരം കുറവായതിനാൽ വളർച്ചയും കുറവായിരിക്കും. ഉഷ്ണകാലത്തെ സ്ഥിതി നേരെ മറിച്ചായിരിക്കും. ഈ വ്യത്യാസം ചെതുമ്പലിലെ വലയങ്ങളിൽ വളരെ പ്രകടമായിരിക്കും. വീതികൂടിയ വലയങ്ങൾ ഉഷ്ണകാലവും ,വീതി കുറഞ്ഞവ ശൈത്യകാലവും കാണിക്കുന്നു.

ആയതിനാൽ ഒരു വർഷത്തെ വലയങ്ങൾ രണ്ട് എന്ന കണക്കിൽ ആകെ വലയങ്ങൾ എണ്ണിയാൽ മീനിൻറെ പ്രായം കണ്ടുപിടിക്കാനാകും. ചെതുമ്പലുകൾ അല്ലാതെ ചിറകിലെ മുള്ളുകൾ, കശേരുക്കൾ, ചെവിക്കുള്ളിലെ ചെറുകല്ലുകൾ ഇവ മുറിച്ചു നോക്കിയാലും വലയങ്ങൾ കാണാനാകും ഇവയുടെ വിന്യാസം മനസ്സിലാക്കിയും മീനിന്റെ വയസ്സു കണ്ടുപിടിക്കാനാകും.

You May Also Like

സൂരി ട്രൈബ്: ഈ പെൺകുട്ടികൾ അവരുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നു !

ഗോത്ര ആചാരങ്ങൾ വ്യത്യസ്തമാണ്. അപകടകരമായ ചില ജോലികളും അവർ താൽപ്പര്യത്തോടെ ചെയ്യുന്നു.  വിവാഹം കഴിക്കാനും എല്ലാവരേക്കാളും…

ഇവി വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്ന ഘടകങ്ങൾ

Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത് 12 വർഷം മുൻപ് വണ്ടി വാങ്ങിയപ്പോൾ പെട്രൊൾ എടുക്കണോ…

എന്താണ് രാം കറൻസി ? ഇതിപ്പോൾ നിലവിലുണ്ടോ ?

രാം കറൻസി Sreekala Prasad പേര് പറയുന്നത് പോലെ രാം എന്നത് ഒരു കറൻസിയല്ല, മറിച്ച്…

ലോകത്തിലെ ഏറ്റവും വിഷം കൂടിയ മരം

മഴ പെയ്യുമ്പോൾ ഈ മരത്തിനടിയിൽ നാം പോയി നിന്നാൽ അതിൻറെ ഇലയിൽ നിന്ന് താഴേക്ക് ഇറ്റിവീഴുന്ന മഴവെള്ളം ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് തട്ടിയാൽ ആ ഭാഗത്ത് പൊള്ളലേൽക്കുമത്രേ