പ്രവാസി ഭര്‍ത്താവിനെ സ്നേഹിക്കുവാനുള്ള അഞ്ചു വഴികള്‍

0
1939

അനേകം സഹോദരിമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്നും അകന്നു കഴിയുന്നവരാണ്. ജോലിക്കായും മറ്റും പ്രിയപ്പെട്ടവര്‍ തങ്ങളില്‍ നിന്നും അകന്നു കഴിയുന്നതിനാല്‍ ഇവര്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല എന്നും എനിക്ക് മനസ്സിലായി. അങ്ങിനെയുള്ള സഹോദരിമാരില്‍ ചിലര്‍ ഈയിടെ എന്നെ കോണ്ടാക്റ്റ് ചെയ്യുകയുണ്ടായി. സ്വന്തം ഭര്‍ത്താവിനോടുള്ള സ്നേഹം നിലനിറുത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ഞാന്‍ ഇപ്രാവശ്യം അവര്‍ക്കായി എഴുതുന്നു.

നല്ല അറ്റാച്ച്മെന്റ് ഭര്‍ത്താവുമായി ഉണ്ടാക്കണം 

പിരിഞ്ഞ് താമസിക്കുന്നതിനു മുമ്പ് ഏതു തരം അറ്റാച്ച്മെന്റ് ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത് എന്നത് വളരെ ഇമ്പോര്‍ട്ടന്റ് ആയ ഒരു കാര്യം തന്നെയാണ്. ഇന്‍സെക്വര്‍ ആയ അറ്റാച്മെന്റ് ആണ് ഒരു ദമ്പതികള്‍ക്ക് എങ്കില്‍ ദൂരെ താമസിക്കുന്നത് രണ്ടു പേര്‍ക്കും ദോഷം ഉണ്ടാക്കും. അതിനാല്‍ എല്ലാവരും പിരിഞ്ഞു താമസിക്കുന്നതിനു മുമ്പായി നല്ല പരസ്പര ധാരണയും സ്നേഹവും തമ്മില്‍ തമ്മില്‍ ഉണ്ടാക്കിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ചിലപ്പോള്‍ പ്രോബ്ലെംസ് ഉണ്ടാവും.

വിവരങ്ങള്‍ തുറന്നു പറയണം.

എല്ലാ വൈഫുമാരും ഭര്‍ത്താക്കന്മാരോട് നിങ്ങളുടെ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ദിവസവും അറിയിക്കണം. ഈ ഗോസിപ്പുകള്‍ ദമ്പതികള്‍ തമ്മിലുള്ള മാനസിക അകലം കുറയ്ക്കും.നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കുന്നത് വഴി നമ്മളെ പറ്റി വളരെ കളര്‍ഫുള്‍ ആയ ഒരു ചിത്രമാവും ഭര്‍ത്താവിന്റെ മനസ്സില്‍ ഉണ്ടാവുന്നത്. അത് സ്നേഹബന്ധത്തിനെ കൂടുതല്‍ സ്ട്രോങ്ങ്‌ ആക്കുന്നതിന് സഹായിക്കും.

പോസിറ്റിവ് ആയ കാര്യങ്ങള്‍ ഓര്‍ക്കണം 

ദൂരെ ദേശങ്ങളില്‍ ഇരുന്ന് ഭാര്യയും ഭര്‍ത്താവും ഫോണ്‍ ചെയ്യുന്ന സമയങ്ങളില്‍ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള നല്ല കാര്യങ്ങള്‍ ആയിരിക്കണം സംസാരത്തിന് വിഷയം ആവേണ്ടത്. രണ്ടുപേരും പരസ്പരം നല്ല കാര്യങ്ങള്‍ പറയുവാന്‍ ആവണം ട്രൈ ചെയ്യേണ്ടത്. അങ്ങിനെ ചെയ്യുമ്പോള്‍ ഭര്‍ത്താവും നിങ്ങളെ പറ്റി മനസ്സില്‍ നല്ല ഒരു ചിത്രം വരച്ചിടും. അല്ലാതെ അദ്ദേഹത്തിനെ മൂഡ്‌ ഔട്ട് ആക്കാന്‍ ശ്രമിക്കരുത്.

സ്വയം താഴ്‌ത്തി പറയുരുത് 

ചില സഹോദരികള്‍ തങ്ങളെ പറ്റി സ്വയം താഴ്‌ത്തി സ്വന്തം ഭര്‍ത്താവിനോട് പറയാറുണ്ട്‌. മനസ്സില്‍ ഒന്നും സൂക്ഷിക്കാന്‍ കഴിവില്ലാത്ത നിഷ്കളങ്കകളായ യുവതികള്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് അവര്‍ക്ക് ദോഷമേ ഉണ്ടാക്കൂ എന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. ഭര്‍ത്താവിന്റെ മനസ്സില്‍ നമ്മളെ കുറിച്ച് നല്ല അഭിപ്രായം നിലനിറുത്തുവാന്‍ ആണ് എല്ലാ ഭാര്യയും ശ്രമിക്കേണ്ടത്.

ഓണ്‍ലൈനില്‍ ഉള്ള ബന്ധം വിടാതെ നോക്കണം.

ഭര്‍ത്താവുമായി എത്രയും ക്ലോസ് ആയി ഇരിക്കാനുള്ള മാര്‍ഗ്ഗം ഇത് തന്നെയാണ്. ഫേസ്ബുക്കും മറ്റും ഇതിനായി ഉപയോഗിക്കണം. ഇത് ഒരു തരത്തില്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ നന്നാക്കാന്‍ ഉപകരിക്കും. ഇരുപത്തിനാല് മണിക്കൂറും ചാറ്റ് ചെയ്യണം എന്നല്ല ഞാന്‍ പറയുന്നത്. എല്ലാ ദിവസവും നിങ്ങള്‍ ഇതിന് കുറെ നേരം കണ്ടെത്തണം. ഭൂമിയില്‍ നിങ്ങള്‍ അകലെ ആണെങ്കിലും മനസ്സുകൊണ്ട് അടുക്കേണ്ടത്‌ നല്ല ഒരു ദാമ്പത്യത്തിന് വളരെ അത്യാവശം തന്നെ.

ഇപ്പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു എങ്കില്‍ അകലങ്ങളില്‍ താമസിക്കുകയാണ് എന്നിരുന്നാലും നല്ല ഒരു ദാമ്പത്യം നിങ്ങള്‍ക്ക് ഉണ്ടാവും.