പെണ്‍കുട്ടികള്‍ നിങ്ങളെ ഇഷ്ട്ടപ്പെടാന്‍ ചില കുറുക്കുവഴികള്‍..

3635

Untitled-1

ഒരു പെണ്ണിനെ വളയ്ക്കാന്‍ കോളേജ് കുമാരന്മാരും ബസ്റ്റോപ്പിലെ പേരുകേട്ട പൂവാലന്മാരും കഷ്ട്ടപെടുന്ന ഇക്കാലത് ഒരു പെണ്ണിനെ വളയ്ക്കാന്‍ ചില കുറുക്കു വഴികള്‍.

1.സ്നേഹിക്കുന്നവനും സംരക്ഷിക്കുന്നവനുമായിരിക്കണം..

ഭംഗിയിലും സിക്സ്പാക്കിലൊന്നും ഒരുകാര്യവുമില്ല, പെണ്ണ് കെട്ടണമെങ്കില്‍ അവളെ പോറ്റാനുള്ള കഴിവുവേണം പിന്നെ അവളെ നന്നായി സ്നേഹിക്കുകയും വേണം.

2.ഒരു തലച്ചോറുണ്ടോ ഒരു പെണ്ണിനെ വളയ്ക്കാന്‍..

എന്തും പുതിയതായി പഠിപ്പിച്ചുതരുന്ന അല്ലെങ്കില്‍ എന്തേലും പുതിയതായി കാണിച്ചുതരുന്ന വ്യക്തിയെ ഒരുപെണ്ണിന് പ്രത്യേക മമതയായിരിക്കും. ഫയല്‍വന്‍റെ ശരീരമുള്ളവനേയല്ല അരിസ്റ്റോട്ടലിന്‍റെ തലയുള്ളവനെയാണ് പെണ്ണുങ്ങള്‍ക്ക്‌ ഇഷ്ട്ടം. ശകലം കൂടി വ്യക്തമായി പറഞ്ഞാല്‍ “പൊന്നുമോനെ ജിമ്മില്‍പ്പോയി കിടന്നു വിയര്‍ക്കാതെ പോയി ക്ലാസില്‍ ഇരുന്നു പടിക്കടാ”

3.തമാശയും പിന്നെ കുറച്ച് ആത്മവിശ്വാസവും.

തമാശ പറയാതെ മസ്സിലും പിടിച്ചുനില്‍ക്കുന്ന ആണുങ്ങളെ സ്നേഹിക്കുന്ന പെണ്‍കുട്ടി സിനിമയില്‍ മാത്രമേകാണു. വല്ലപോഴെങ്കിലും ഒരു പെണ്‍കുട്ടിയെ ചിരിപ്പിക്കാന്‍ ശ്രമിക്കുക. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുവനെയും പെണ്‍കുട്ടി സ്നേഹിക്കും

4.ശ്രദ്ധാലുവും പിന്നെ ഭംഗിയും..

തന്‍റെ എല്ലാ പ്രശ്നങ്ങളും കേള്‍ക്കുന്ന ഒരുനല്ല സൃഹൃത്തിനെയാണ് പെണ്ണുങ്ങള്‍ തേടുന്നത്. അത്കൊണ്ട് അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുകേള്‍ക്കുക, പിന്നെ എത്രയൊക്കെ ഭംഗി വേണ്ട എന്ന് പറഞ്ഞാലും കൂട്ടുകാരികളെ അസൂയപെടുത്താന്‍ വേണ്ടിയെങ്കിലും ഗ്ലാമര്‍ വേണം എന്ന് ഏതു പെണ്ണും ആഗ്രഹിക്കും. ഏത് സാഹചര്യത്തിലും ഒഴിക്കിനനുസരിച്ചു പോകുന്നവനെ പെണ്ണുങ്ങള്‍ കൂടുതല്‍ ഇഷ്ട്ടപെടും.

ലാടവൈദ്യന്‍ പറയുന്ന പോലെയുള്ള പോള്ളവാക്കുകളല്ല ഇത് .ശാസ്ത്രീയപരമായും ഒരു അടിസ്ഥാനവും ഇല്ല. എങ്കിലും ഒരുപെണ്ണിനേയും കിട്ടാത്തവര്‍ ഈ തന്ത്രങ്ങള്‍ ഉപയോഗിച്ചെങ്കിലും ഒന്നു ലൈന്‍ അടിക്കടെ….