ഒരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കുന്ന വിധം….!!!

584

Untitled-3

 

ഇന്ന് നമ്മള്‍ ഇവിടെ പരിചയപ്പെടാന്‍ പോകുന്ന വിഭവത്തിന്‍റെ പേര് ഷോര്‍ട്ട് ഫിലിം എന്നാണ്. ഇതിലേക്ക് ആവശ്യമായ ചേരുവകള്‍,

  1. തിരക്കഥ – ഒരെണ്ണം
  2. ക്യാമറ – ഒരെണ്ണം
  3. ടൈറ്റില്‍ സോങ്ങ് – ഒരെണ്ണം
  4. പ്രോഡ്യൂസര്‍ – ആവശ്യത്തിന്
  5. പട്ടി,പൂച്ച,പുഴ – ആവശ്യത്തിന്
  6. നോക്കിയ മൊബൈല്‍ – മൂത്തത്, ഒരെണ്ണം

ഈ ചേരുവകളെല്ലാം ചട്ടിയിലിട്ട് നന്നായി , “സ്റ്റാര്‍ട്ട് ക്യാമറ”, “ആക്ഷന്‍” എന്നിവയ്ക്കൊപ്പം ഇളക്കുക. “കട്ട് “ആയി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ഇതിനുശേഷം തിരക്കഥ, അല്‍പ്പാല്‍പ്പമായി ചട്ടിയിലെ മിശ്രിതത്തിനോപ്പം ചേര്‍ക്കുക. തിരക്കഥ ചേര്‍ക്കുമ്പോള്‍, അധികമായി അത് “അവാര്‍ഡ്” ആവാതെ സൂക്ഷിക്കണം. ഇതിനുശേഷം അല്‍പ്പം “സ്ലോ മോഷന്‍” കൂടി ചേര്‍ക്കാവുന്നതാണ്. “ഫ്രൈമുകള്‍” മാറ്റി മാറ്റി ഇളക്കുക. വേണമെങ്കില്‍ അല്‍പ്പം “ക്ലോസപ്പ് ഷോട്ടും ” ചേര്‍ക്കാവുന്നതാണ്. ഇനി “മ്യൂസിക്ക്” ചേര്‍ത്ത്, അല്‍പ്പം “സൌണ്ട് മിക്സിംഗ്” മുകളില്‍ വിതറി , യൂ ട്യൂബില്‍ ആവശ്യക്കാര്‍ക്ക് വിളമ്പാവുന്നതാണ്.

വിഭവം തയ്യാറാക്കുന്നവിധം താഴെ ചേര്‍ക്കുന്നു. നിങ്ങളും ഉണ്ടാക്കി നോക്കുക. നോക്കിയതിനുശേഷം അഭിപ്രായം അറിയിക്കുമല്ലോ…