ചാരായം ഉണ്ടാക്കുന്നതെങ്ങനെ ?

50

അറിവിലേക്ക് പോസ്റ്റ് ചെയ്യുന്നതാണ്. ചാരായം സ്വന്തമായി വാറ്റുന്നത് നിയമപ്രകാരം കുറ്റകരമാണ്. മദ്യം ആരോഗ്യത്തിന് ഹാനികരവും ആണ്.

ഏഷ്യൻ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ മദ്യമാണ് ചാരായം. പഴങ്ങൾ, ശർക്കര (മധുരം) എന്നിവയെ പുളിപ്പിച്ച് (fermentation) സ്വേദനം ചെയ്താണ്‌ ചാരായം പരമ്പരാഗതമായി നിർമ്മിച്ചുപോരുന്നത്. കള്ളിനെ വാറ്റിയും ചാരായം പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്നുണ്ട്. ഈഥൈൽ ആൽക്കഹോൾ നേർപ്പിച്ചാണ്‌ വ്യാവസായികരീതിയിൽ ചാരായം നിർമ്മിക്കുന്നത്. ഗോവയിൽ‍ നിർമ്മിക്കുന്ന ഫെനി കശുമാങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന ചാരായമാണ്. ബ്രസീലിൽ മധുരക്കിഴങ്ങിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം (എഥ‍നോൾ)നിർമ്മിക്കുന്നുണ്ട്. അവിടെ ഇത് ഉപയോഗിച്ച് വാഹനങ്ങൾ, വിമാനങ്ങൾ എന്നിവ വരെ പ്രവർത്തിപ്പിക്കുന്നുണ്ട്

സംസ്കൃത പദമായ സാരക എന്നതിൽ നിന്നാണ് ചാരായം പരിണമിച്ചത്. ഇതിന്റെ അർത്ഥം സത്ത് എന്നാണ്. കന്നഡ ഭാഷയിൽ സാരായ എന്നും തമിഴിൽ ചാരായം എന്നുമാണ്. അറബിയിൽ ഇത് ശരാബ് എന്നാണ്. ഇംഗ്ലീഷ് പേരായ അരാക്ക് എന്ന വാക്ക് വീര്യമുള്ള പാനീയം എന്നർത്ഥമുള്ള അറബിയിലെ ശരാബ് എന്ന പദത്തിൽ നിന്നും ഉടലെടുത്തതാണ്‌.എഥനൊൾ ഒരു പൂരിത ഒന്നാം ശ്രേണി അഥവാ പ്രൈമറി ആൽക്കഹൊൾ ആണ് പൊതുവായ രാസവാക്യം(General Formula)- [CnH2n+1] = C2H5OH എന്നും,രാസഘടന (Chemical formula)-CH3-CH2-OH, എന്നുമാണ്.

നിർമ്മാണരീതി
ചേരുവകൾ

ഉണ്ടശർക്കര, വെള്ളം, വലിയ കറുവപ്പട്ട, താതിരിപ്പൂവ്, ബിസ്ക്കറ്റ് അമോണിയ എന്നിവയാണ്‌ സാധാരണയായി വേണ്ട ചേരുവകൾ. ഈ ചേരുവകളെല്ലാം ചേർത്ത് മൺകുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങൾ കഴിയുമ്പോൾ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.പഴങ്ങൾ ചേർത്തുണ്ടാക്കുന്ന ചാരായമാണെങ്കിൽ ആവശ്യമുള്ള പഴങ്ങൾ വാഷിൽ ഉടച്ചു ചേർക്കുന്നു. പഴങ്ങൾ ചേർത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങൾ ചേർത്തതിനു ശേഷം 14-15 ദിവസങ്ങൾ കഴിയുമ്പോൾ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.

വാറ്റുന്ന ഘടന

വാറ്റുന്നതിലേക്കായി ഒന്നിനു മുകളിൽ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തിൽ തണുത്ത വെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തിൽ ആവി കടന്നുപോകാനായി അടിയിൽ ആകമാനം ചെറിയ ദ്വാരങ്ങൾ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തിൽ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്തെ കലത്തിൽ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴൽ ഉണ്ടായിരിക്കും. ഈ കുഴൽ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങൾക്കിടയിലുള്ള വിടവുകൾ ആവി നഷ്ടപ്പെടാതിരിക്കാൻ പാകത്തിന്‌ മൈദയും തുണിയും വച്ച് ഭദ്രമായി അടച്ചിരിക്കണം.
വാറ്റുന്ന വിധം

അടുപ്പിനു മുകളിൽ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളിൽ വക്കുക. രണ്ടാമത്തെ കലത്തിനുള്ളിൽ മരി ഘടിപ്പിക്കണം. മരിയുടെ കുഴൽ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അല്പം ചെരിച്ചാണ് പാത്രത്തിനുള്ളിൽ അത് ഘടിപ്പിക്കേണ്ടത്. താഴത്തെ രണ്ടു പാത്രങ്ങളുടേയും വായ്‌ഭാഗങ്ങൾ മുകളിലെ പാത്രത്തിനോടു ചേരുന്നിടത്തും, മരിയുടെ കുഴൽ പുറത്തേക്ക് വരുന്ന ദ്വാരത്തിനിടയിലൂടെയും വായു പുറത്തേക്കു വരാത്ത രീതിയിൽ മൈദ പശയാക്കി തുണികൊണ്ടുള്ള നാടയിൽ തേച്ച് അടയ്ക്കണം. ഏറ്റവും മുകളിലത്തെ പാത്രത്തിൽ വെള്ളം ഒഴിക്കണം. ഇതിനു ശേഷം അടുപ്പ് കത്തിക്കാം.
അടിയിലെ കലത്തിൽ തിളക്കുന്ന വാഷിലെ ആൽക്കഹോൾ ആവിയായി തൊട്ടു മുകളിലെ ദ്വാരമുള്ള കലത്തിലേക്ക് പ്രവേശിക്കുന്നു. ഈ ആവി ഏറ്റവും മുകളിലെ വെള്ളം നിറച്ച കലത്തിന്റെ അടിവശത്തു തട്ടുമ്പോൾ സാന്ദ്രീകരിക്കപ്പെടുകയും തൊട്ടുതാഴെ സജ്ജീകരിച്ചിട്ടുള്ള മരിയിൽ വീഴുകയും അവിടെ നിന്ന് കുഴൽ വഴി പുറത്തേക്കെത്തുകയും ചെയ്യുന്നു.

അടിയിലെ പാത്രത്തിലെ വാഷ് തിളക്കുന്നത് കൂടിയാലോ, വാഷിന്റെ അളവ് അധികമാകുകയോ ചെയ്താൽ കൂടുതൽ ജലം ആവിയായി ചാരായത്തിൽ കലരാനിടയുള്ളതിനാൽ അതിന്റെ ഗുണം കുറയുകയും രുചി വ്യത്യാസം വരുകയുംചെയ്യും.
പ്രഷർ കുക്കർ ഉപയോഗിച്ചും വാഷ് വാറ്റിയെടുക്കാം. പ്രഷർ കുക്കറിന്റെ വിസിൽ ഊരി മാറ്റി അതിൽ ഒരു ചെമ്പു കുഴൽ ഘടിപ്പിച്ച് അതിനറ്റത്ത് റബ്ബർ കുഴൽ ഘടിപ്പിക്കണം. കുഴലുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിൽ വായു കടക്കാത്ത രീതിയിൽ ഘടിപ്പിക്കാൻ ശ്രദ്ധിക്കണം. റബ്ബർ കുഴൽ ജലത്തിലൂടെ കടത്തിവിടണം. കുക്കറിൽ നിന്നും തിളച്ചു വരുന്ന ആവി വെള്ളത്തിലൂടെ കടത്തി വിട്ടിരിക്കുന്ന കുഴലിലെത്തി സാന്ദ്രീകരിക്കപ്പെടുന്നു

warning: alcohol is injurious to health