ഒട്ടുമിക്ക വീടുകളിലും ഒഴിഞ്ഞ് വെറുതെ കിടക്കുന്ന ഇടമാണ് കോണിയുടെ താഴെയുള്ള ഭാഗം .മിക്കയിടത്തും പഴയ ന്യൂസ് പേപ്പർ സൂക്ഷിക്കുന്നതിനും ഇൻവെർട്ടർ വെക്കാനും മാത്രമായിരിക്കും ഇവിടം ഉപയോഗിക്കുക . . ചില പ്രത്യേക മോഡലുകളിലുള്ള സ്റ്റെയറുകളുടെ താഴെയുള്ള ഭാഗം ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും ഡിസൈൻ ചെയ്തിട്ടുണ്ടാവുക . മിക്കവരും ഗോവണിയുടെ താഴെ ഉള്ള ഭാഗം വാഷ് ബേസിൻ കൌണ്ടർ സെറ്റ് ചെയ്യാനുള്ള ഇടമായിട്ടായിരിക്കും പ്ലാൻ ചെയ്യാറുള്ളത് .എന്നാൽ പരമ്പരാഗത ശൈലിയിലുള്ള ഗോവണികളുടെ അടിയിൽ വെറുതെ കിടക്കുന്ന ഒരിടമുണ്ട് . സാധാരണയായി ലിവിങ്ങ് റൂമിലോ ഡൈനിങ് ഹാളിലോ ആണ് സ്റ്റെയർ വരാറുള്ളതാണ് . ഈ രണ്ടു സ്ഥലങ്ങളും വീടിലെ കോമൺ ഏരിയയിൽ പെട്ടതും കൂടുതലായി ഉപയോഗിക്കാറുള്ളതും ആകർഷണീയമായി ഒരുക്കിവെക്കാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളാണ്. ഡിസൈനിങ്ങിൽ ചെറിയ ചില മാറ്റങ്ങൾ പരീക്ഷിച്ചാൽ സ്റ്റെയറിന് താഴെയുള്ള ഭാഗം ആകർഷണീയമാക്കാം എന്നുള്ളതിൽ തർക്കമില്ല . അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില ഡിസൈൻ ഐഡിയകളാണ് ചുവടെ ചേർക്കുന്നത് .

Image may contain: indoor1 . ലിവിങ് സ്പേസിലാണ് ഗോവണിയെങ്കിൽ താഴെയുള്ള സ്പേസ് ഷോകേസായി മാറ്റിയെടുക്കാം…

2 . ആൻറിക് വസ്തുക്കളും , സിറാമിക് ശ്രേണിയിൽ വരുന്ന അലങ്കാര വസ്തുക്കളോ നിരത്തി ലിവിങ് ഹാളിലെ കോണിക്ക് താഴെയുള്ള ഭാഗം ഭംഗിയാക്കാവുന്നതാണ് .

3 . വീട്ടിൽ തന്നെ ഒരു മിനി ലൈബ്രറി തയ്യറാക്കി ഇവിടം ഭംഗിയാക്കാവുന്നതും ഉപയോഗിക്കാവുന്നതാണ് .

4 .കൂടാതെ ഷെൽഫിനടുത്തുള്ള ഉയരമുള്ള ഭാഗത്ത് ചെറിയ ബെഞ്ചോ സ്റ്റൂളോ ഇട്ട് വായിക്കാനുള്ള ഇടമായും സജീകരിക്കാം.

5 . ആവശ്യമായ പ്ളഗ് പോയിന്റുകൾ കൊടുക്കുകയാണെങ്കിൽ കമ്പ്യൂട്ടർ വെക്കാനുള്ള സ്പേസായും പ്രസ്തുത ഭാഗം ഉപയോഗപ്പെടുത്താം .

6 . ചെറിയ വീടാണെങ്കിൽ ടി.വി സ്പേസാക്കി മാറ്റിയും ഉപയോഗിക്കാവുന്നതാണ് .

7 . കൂടാതെ വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ ഹോം വർക്ക് ടേബിൾ ഗോവണിയുടെ ചുവട്ടിൽ സെറ്റ് ചെയ്യാവുന്നതാണ് .

8 . വാൾ ക്ലാഡിങ് എല്ലാം കൊടുത്ത് ചെറിയ ലാൻഡ് സ്കേപ്പിങ് ഏരിയ ആയും നമുക്ക് ഇവിടം മനോഹരമാക്കാവുന്നതാണ് .

9 . കബോർഡുകൾ കൊടുത്ത് ഷൂ റാക്ക്, ന്യൂസ്പേപ്പര് സ്റ്റോർ, യൂട്ടിലിറ്റി ഏരിയ എന്നിവയാക്കിയും ഉപയോഗിക്കാവുന്നതാണ് .

10 . ഡൈനിങ്ങ് ഹാളിലാണ് സ്റ്റെയർ എങ്കിൽ ഈ ഭാഗത്ത് ചെറിയ ക്രോക്കറി ഷെൽഫും ആഹാരം വിളമ്പാനുള്ളത് എടുത്തുവെക്കാനുള്ള കൗണ്ടറായും ഉപയോഗിക്കാവുന്നതാണ് .

11 . ഇനി ഇതൊന്നും സാധിച്ചില്ലെങ്കിൽ കൂടി ഒരു ചെറിയ ടേബിൾ സെറ്റ് ചെയ്ത് തുണികൾ അയൺ ചെയ്യാനുള്ള ഇടമായി നമുക്ക് ഈ ഭാഗം ഉപയോഗിക്കാം .

Image may contain: indoor

Image may contain: indoor

Image may contain: indoor

**

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.