ചോക്കോ ചിപ്സ് കുക്കീസ് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതെയുള്ളൂ, അതും ഈസി യായി. ഇതുണ്ടാക്കുവാന്‍ ആകെ അരമണിക്കൂര്‍ മതിയാകും, ആവശ്യമായ സാധനങ്ങളെല്ലാം സൂപ്പര്‍ മാര്‍ക്കെറ്റില്‍ ലഭ്യമാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – ഒരു കപ്പ്
ബ്രൌണ്‍ ഷുഗര്‍ – 100 ഗ്രാം
മുട്ട – ഒരെണ്ണം
ബട്ടര്‍ – 100 ഗ്രാം
ചോക്കോ ചിപ്സ് – അര കപ്പ്
വാനില എസ്സന്‍സ് – ഒരു ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍ – അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :-
ബട്ടര്‍ ഒരു ഹാന്‍ഡ് മിക്‌സര്‍ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു ക്രീം പരുവത്തിലാക്കുക. അതിലേക്കു ബ്രൌണ്‍ ഷുഗര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുട്ട നന്നായി പതപ്പിച്ച് അതും ഈ കൂട്ടിലേക്ക് യോജിപ്പിക്കുക.വാനില എസ്സന്‍സ് കൂടി ചേര്‍ക്കുക. മൈദയില്‍ ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത ശേഷം അല്പാല്പമായി നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചോക്കോ ചിപ്‌സ് കൂടി ഈ കൂട്ടില്‍ ചേര്‍ക്കുക. ബട്ടര്‍ പുരട്ടി മയം വരുത്തിയ ബേക്കിംഗ് ട്രേയില്‍ ഈ കൂട്ട് ഓരോ ചെറിയ ഉരുളകളാക്കി വയ്ക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ 12-15 മിനിറ്റ് ബേയ്ക്ക് ചെയ്യുക.തണുത്ത ശേഷം ഉപയോഗിക്കുക.