ഒരു ക്രോസ്സന്റ്(croissant) എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ഇത് വായിച്ചതിനു ശേഷം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കുമല്ലോ?
ആവശ്യമുളള സാധനങ്ങള്‍ :-
മൈദ – ഒന്നര കപ്പ്
ബട്ടര്‍ – 200 ഗ്രാം
ഉപ്പ് – 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – കാല് കപ്പ്
യീസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
പാല് – അര കപ്പ് (ചെറിയ ചൂടോടു കൂടിയത് )
മുട്ട – ഒരെണ്ണം
ഉണ്ടാക്കുന്ന വിധം :-
ചെറിയ ചൂടുള്ള പാലില്‍ പഞ്ചസാരയും യീസ്റ്റും ചേര്‍ത്തു അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക.അതിനു ശേഷം ഒന്നര കപ്പ് മൈദയില്‍ ഉപ്പ് ചേര്‍ത്തു മിക്സ് ചെയ്യുക,അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പാല് ചേര്‍ക്കുക,ചപ്പാത്തി മാവിനെക്കാള്‍ അല്പം കൂടി ലൂസ് ആയി കുഴക്കുക,ഇത് ഏകദേശം ഒരു മണിക്കൂര്‍ വയ്ക്കണം,അതായത് കുഴച്ച മാവു അതിന്റെ ഇരട്ടിയാകുന്ന വരെ.
ബട്ടര്‍ രണ്ടു പ്ലാസ്റ്റിക് ഷീറ്റിന്റെ ഇടയില്‍ വച്ചു പ്രെസ്സ് ചെയ്യുക.കാലിഞ്ചു കനത്തില്‍ ഏകദേശം 30cm നീളത്തില്‍ ചതുരത്തില്‍ പരത്തുക.ഈ ബട്ടര്‍ ഷീറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
മാവു നന്നായി പൊങ്ങിയ ശേഷം പാത്രത്തില്‍ നിന്നെടുത്ത് നന്നായി പ്രെസ്സ് ചെയ്തു എയര്‍ കളഞ്ഞു കുഴയ്ക്കുക,കയ്യില്‍ ഒട്ടാതിരിക്കാന്‍ അല്പാല്പം മൈദ പൊടി വിതറുക.അതിനു ശേഷം മാവു നീളത്തില്‍ ചതുരത്തില്‍ പരത്തുക.അതിനു മുകളില്‍ ബട്ടര്‍ ഷീറ്റ് പ്ലാസ്റ്റിക് ഷീറ്റില്‍ നിന്നും മാറ്റി വയ്ക്കുക.അതിനു ശേഷം പരത്തിയ മാവിനുള്ളില്‍ വച്ച് നാലു വശവും മൂടുക.അതിനു ശേഷം ഒന്ന് മടക്കി പരത്തുക.ഇത് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു ഫ്രിഡ്ജില്‍ ഏകദേശം അരമണിക്കൂര്‍ വയ്ക്കുക.
അരമണിക്കൂറിനു ശേഷം വീണ്ടും ഈ പേസ്ട്രി നീളത്തില്‍ പരത്തുക.വീണ്ടും മടക്കി പരത്തുക.അതിനു ശേഷം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കുക.ഇങ്ങനെ ഏകദേശം 6 പ്രാവശ്യം അര മണിക്കൂര്‍ ഇടവേളയില്‍ പരത്തുകയും തിരിച്ചു ഫ്രിഡ്ജില്‍ വക്കുകയും വേണം.
അവസാനം നീളത്തില്‍ പരത്തി( ഏകദേശം കാലിഞ്ചു കനത്തില്‍ 40 cm നീളത്തില്‍ )ത്രികോണാകൃതിയില്‍ മുറിച്ച ശേഷം താഴത്തെ കോണില്‍ നിന്നും മുകളിലേക്കു ചുരുട്ടുക.ഇങ്ങനെ ഏകദേശം പത്തെണ്ണം ഉണ്ടാക്കാം.ഇങ്ങനെ ചുരുട്ടി വച്ചിരിക്കുന്ന croissant വീണ്ടും പത്തു മിനിറ്റ് ബേക്കിംഗ് ട്രെയില്‍ വയ്ക്കുക.മുട്ടയുടെ മഞ്ഞയില്‍ രണ്ടു സ്പൂണ്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് നന്നായി പതപ്പിക്കുക.ഈ മിശ്രിതം ഓരോ croissant ലും പുരട്ടുക.അതിനു ശേഷം നേരത്തെ ചൂടാക്കി ഇട്ടിരിക്കുന്ന ഓവനില്‍ 190 ഡിഗ്രി സെല്‍ഷ്യസില്‍ 20-30 മിനിറ്റ് ബേക്ക് ചെയ്യുക.