Education
പഠനത്തിനിടയില്‍ പണമുണ്ടാക്കാം
സ്വന്തം അവിശ്യങ്ങള്‍ക്ക് വേണ്ടി പണം പലപ്പോഴും ഒരു പ്രശ്നമാണ്. പഠനത്തിനിടയില്‍ പിന്നെ പറയുകേ വേണ്ട. നിങ്ങള്‍ക്കും പോക്കറ്റ് മണി ഉണ്ടാക്കാന്‍ ഇതാ ചില വഴികള്‍.
185 total views

സ്വന്തം അവിശ്യങ്ങള്‍ക്ക് വേണ്ടി പണം പലപ്പോഴും ഒരു പ്രശ്നമാണ്. പഠനത്തിനിടയില്‍ പിന്നെ പറയുകേ വേണ്ട. നിങ്ങള്‍ക്കും പോക്കറ്റ് മണി ഉണ്ടാക്കാന്‍ ഇതാ ചില വഴികള്‍.
1 ടുഷന് എടുക്കാം
പലപ്പോഴും കുട്ടികള്‍ ചെയ്തു പോരുന്ന ഒരു കാര്യം ആണ് ഇത്. LKG പഠിക്കുന്ന കുട്ടി മുത്തം ടുഷന് പോകുന്ന ഈ കാലത്ത് കുട്ടികളെ കിട്ടുക ഒരു പ്രയാസവുമില്ല. മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്നത് വഴി പഴയ കാര്യങ്ങള്‍ നമ്മുടെ മനസിലും ഉറക്കും എന്നത് മറ്റൊരു പ്ലസ് പോയിന്റ് ആണ്.
2 അല്പം ക്രീയേറ്റീവ് ആയാലോ?
ഓര്‍ണമെന്റ്സ് ഉണ്ടാക്കുക എന്നത് പലരും വീടുകളില്‍ ചെയ്യുന്ന കാര്യം ആണ്. ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യം അല്ല കേട്ടോ. ചെയ്തു പഠിക്കാനായി മറ്റെങ്ങും പോകേണ്ടതും ഇല്ല. ഓണ്‍ലൈന്‍ ഇവ ലഭ്യമാണ്.
3 എഴുതുവാന്‍ താല്പര്യം ഉണ്ടോ.. എങ്കില്‍ അവസരങ്ങള്‍ ഒരുപാടുണ്ട്.
ഓണ്‍ലൈന്‍ എഴുത്തുകാരെ ഒരുപാട് ആവശ്യമുള്ള സമയം ആണ് ഇത്. ഒന്ന് മുങ്ങി തപ്പിയാല്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ട്.
4 വണ്ടി ഓടിക്കാന്‍ അറിയാമോ ?
ഈ പണി പലപ്പോഴും അല്‍പ്പം കുരുട്ടുബുദ്ധി ഉള്ള വിരുതന്മാര് ചെയ്യാറുണ്ട്. കറണ്ട് ചാര്‍ജ്, ടെലിഫോണ്‍ ബില്‍ തുടങ്ങിയവ കുറേ ആളുകളുടെ ഒന്നിച്ചു അടക്കുക. ഒരു പരോപകാരം. പക്ഷെ ഒരല്പം കൂടുതല്‍ നിങ്ങള്‍ക്ക് ഈടാക്കാം. വീട്ടിലെ പണിയും കൂടെ നടക്കും ഇത്തിരി കാശും ഉണ്ടാക്കാം.
5 പാചകം ഇഷ്ടമാണോ?
നല്ല മിഠായികള്‍ ഉണ്ടാക്കാന്‍ അറിയാമോ? അറിയാമെങ്കില്‍ ഒന്നുണ്ടാക്കി കൂട്ടുകാര്‍ക്കു കൊടുക്കാം. ഫ്രീ ആയി ഒരു തവണ മാത്രം. പിന്നെ ആവിശ്യത്തിനനുസരിച് ഉണ്ടാക്കി നല്‍കാം. വില ഈടാക്കി മാത്രം.
6 നിങ്ങളുടെ ഹോബി ഒരു ബിസ്സിനെസ്സ് ആക്കാം.
വരയ്ക്കാന്‍ അറിയാമോ? എങ്കില്‍ നിങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് പണം ഉണ്ടാക്കി നല്‍കും. നല്ല ശബ്ദം ഉണ്ടോ? പാര്‍ട്ട് ടൈം ജോലികള്‍ റേഡിയോ, കോള്‍ സെന്റെര് തുടങ്ങിയ ഇടങ്ങളില്‍ ലഭ്യമാണ്.. ഇങ്ങനെ ഓരോരുത്തരുടെയും ഹോബിയും കഴിവും വച്ചും പണമുണ്ടാക്കാം.
ഇത് ചിന്തിക്കാന്‍ ഒരു തുടക്കം മാത്രം. ഒന്നിരുന്നു ആലോചിച്ചു നോക്കു. പഠനത്തിനിടയില്‍ പണമുണ്ടാക്കാന്‍ ഉള്ള അവസരങ്ങള്‍ ഏറെയാണ്.
186 total views, 1 views today