Cooking
സ്പോഞ്ച് കേക്ക് എങ്ങനെയുണ്ടാക്കാം – കല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്
സ്പോഞ്ച് കേക്ക് ഉണ്ടാക്കുമ്പോള്‍ മിക്കവാറും അത്ര സ്പോഞ്ചി ആകാറില്ല. ചെറിയ ചില ട്രിക്കുകള്‍ ഉണ്ട് അതിനു.
239 total views

സ്പോഞ്ച് കേക്ക് ഉണ്ടാക്കുമ്പോള്‍ മിക്കവാറും അത്ര സ്പോഞ്ചി ആകാറില്ല. ചെറിയ ചില ട്രിക്കുകള്‍ ഉണ്ട് അതിനു. എങ്ങനെ ഒരു എക്സ്ട്രാ മോയിസ്റ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍ :-
- മുട്ട – 3 എണ്ണം
- ബേക്കിംഗ് സോഡാ – കാല് ടീസ്പൂണ്‍
- ഉപ്പ് – കാല് ടീസ്പൂണ്‍
- പഞ്ചസാര – അര കപ്പ്
- മൈദാ – അര കപ്പ്
- വാനില എസ്സെന്‍സ് -കാല് ടീസ്പൂണ്‍
- ബട്ടര്‍ – കാല് കപ്പ്
തയ്യാറാക്കുന്ന വിധം:-
ആദ്യമായി ഓവന് 160 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. 10×12″ ബേക്കിംഗ് ട്രെയില്‍ ബട്ടര്‍ പുരട്ടി വയ്ക്കുക. മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിക്കുക. മുട്ടയുടെ വെള്ളയില്‍ ഉപ്പും സോഡാ പൊടിയും ചേര്‍ത്ത് ഒരു ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് ക്രീം പരുവമാകുന്ന വരെ നന്നായി പതപ്പിക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇതിനു മുകളില്‍ മറ്റൊരു പാത്രം വക്കുക. മുട്ടയുടെ മഞ്ഞയും പഞ്ചസാരയും കൂട്ടി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുകളില്‍ വച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിച്ച് കൈ വിടാതെ ഇളക്കുക. മുട്ട വെന്തു പോകാതെ സൂക്ഷിക്കണം. പഞ്ചസാര നന്നായി അലിഞ്ഞു ചേര്‍ന്ന ശേഷം പാത്രം മാറ്റി വക്കുക.ഈ കൂട്ട് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ വെള്ളയുടെ ഒപ്പം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് ചെയ്താല്‍ മതിയാകും.
ഈ കൂട്ടിലേക്ക് മൈദ അല്പാല്പമായി ചേര്‍ത്ത് ഇളക്കുക. മുഴുവന്‍ മൈദയും ചേര്‍ത്ത ശേഷം ബട്ടര്‍ ഉരുക്കിയതും ഇതിന്റെ കൂടെ ചേര്‍ക്കുക. വാനില എസ്സന്‍സ് ചേര്‍ത്ത് ഇളക്കി, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബേക്കിംഗ് ട്രെയില്‍ ഒഴിച്ച്, പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 160 ഡിഗ്രി സെല്‍ഷ്യസില്‍ 30 – 40 മിനിറ്റ് ബേക്ക് ചെയ്യുക. ഓവനില്‍ നിന്നും മാറ്റി തണുക്കാന്‍ വയ്ക്കുക.തണുത്ത ശേഷം ട്രെയില്‍ നിന്നും മാറ്റി നിങ്ങളുടെ ഇഷ്ടാനുസരണം ഡക്കറേറ്റ് ചെയ്തു ഉപയോഗിക്കുക.
240 total views, 1 views today