രാജ്യത്ത് കലാപമുണ്ടാക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നതിനുള്ള അസ്സല് ചൈനീസ് മാതൃകയാണ് നിങ്ങളീ ചിത്രത്തില്‍ കാണുന്നത്. ചൈനീസ് സ്വാറ്റ് അഥവാ സ്പെഷ്യല്‍ വെപ്പന്‍സ് ആന്‍ഡ് ടാക്ടിക്സ് ആണ് ഈ പെര്‍ഫോമന്‍സ് ഡ്രില്‍ സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 നായിരുന്നു ഇത് നടന്നത്.
ഇടത് വശത്ത് വീണു കിടക്കുന്നത് ഒരു കലാപകാരി ആണ്. അവനു മുകളിലേക്ക് ചാടി വീഴുകയാണ് സ്വാറ്റ് ഓഫീസര്‍ . സംഗതി ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഇങ്ങനെ ഒക്കെ കലാപകാരിയെ ശരിപ്പെടുത്തിയാല്‍ പിന്നെ അങ്ങേര്‍ക്കു കലാപമല്ല, കല വരെ ഉണ്ടാക്കുവാനുള്ള മോഹം കാണില്ല എന്ന കാര്യം ഉറപ്പാണ്.