എങ്ങനെയാണ് ചെസ്സ് കളിക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

അറുപത്തിനാല് സമചതുര കളങ്ങളാണ് ചെസ്സ് ബോർഡിൽ ഉള്ളത്. കറുപ്പും, വെളുപ്പും കളങ്ങൾ.ചുവപ്പ് ,പച്ച എന്നിവയൊക്കെ കറുപ്പിന് പകരം ചില ബോർഡുകളിൽ ഉപയോഗിക്കാറുണ്ട്‌.
32 കറുപ്പും, 32 വെളുപ്പും കളങ്ങൾ .ഇവ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. അതായത് ഒരു നിറത്തിനടുത്ത് അതേ നിറം വരുന്നില്ല. എട്ടു വരിയും, എട്ടു നിരയും ആയിട്ട് ആകെ 64 കളങ്ങൾ ക്രമീകരിച്ചിരിക്കുന്നു.രണ്ടുപേരാണല്ലോ കളിക്കാർ.രണ്ടാൾക്കും കൂടെ 32 കരുക്കൾ ഉണ്ട്.ഒരാൾക്ക് 16 എണ്ണം. അതായത് കറുത്ത കരുക്കൾ 16, വെളുത്ത കരുക്കൾ 16. ഇതിൽ എട്ടെണ്ണം കാലാൾ അഥവാ ഭടന്മാർ. തേര് ,കുതിര , ആന എന്നിവ രണ്ടുവീതം. ഒരു മന്ത്രി പിന്നെ രാജാവ്.കളി തുടങ്ങും മുൻപ് കരുക്കൾ കൃത്യമായി വിന്യസിക്കണം. കറുത്ത രാജാവ് വെളുത്ത കളത്തിൽ , വെളുത്ത രാജാവ്‌ കറുത്ത കളത്തിൽ. ഇവയെ ഏറ്റവും അരികിലുള്ള നിരയിൽ നടുവിലെ രണ്ടു കളങ്ങളിലായി വയ്ക്കണം.

രാജാവിന്റെ അടുത്തായി മന്ത്രി. ഇരുവർക്കും വശങ്ങളിൽ ആദ്യം ആന, പിന്നെ കുതിര, ഒടുവിൽ തേര്.ഇവയ്‌ക്കെല്ലാം മുൻപിലെ ഒരു നിര മുഴുവൻ കാലാൾ.തേരിനു നേരെ മുന്നോട്ട് അല്ലെങ്കിൽ നേരെ പിന്നിലോട്ടോ, വശങ്ങളിലേക്കോ മാത്രമേ നീങ്ങാൻ കഴിയുകയുള്ളു. മുൻപിൽ തൊട്ടടുത്ത കളത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ മുൻപോട്ട് പോകാൻ പറ്റില്ല.English അക്ഷരമാലയിലെ L അക്ഷരം പോലെയാണ് കുതിരയുടെ നീക്കം.അതുകൊണ്ട് തൊട്ട് മുൻപിലെ കളത്തിൽ കരുക്കൾ ഉണ്ടെങ്കിലും കുഴപ്പമില്ല. ആദ്യ രണ്ട് കളം മുൻപോട്ടോ, പിന്നോട്ടോ പോയ ശേഷം വലതുവശത്തോ, ഇടതുവശത്തോ ഉള്ള കളത്തിൽ കുതിരയെ വയ്ക്കാം.

അല്ലെങ്കിൽ ആദ്യ രണ്ട് കളം ഇടത്തോട്ടോ, വലത്തോട്ടോ പോയ ശേഷം മുന്നിലോ ,പിന്നിലോ ഉള്ള കളത്തിൽ കുതിരയെ വയ്ക്കാം.കാലാൾ നേരെ മുൻപോട്ട് മാത്രമേ നീങ്ങു.പിന്നോട്ട് വരില്ല.ആനയ്ക്ക് കോണോടുകോൺ മാത്രമേ നീങ്ങാൻ കഴിയൂ. മുൻപോട്ടും, പിന്നിലോട്ടും കോണോടുകോൺ നീങ്ങാം.ഒന്നോർക്കുക കറുത്ത ആനക്ക് കറുത്ത കളങ്ങളിലൂടെ മാത്രമേ നീങ്ങാൻ സാധിക്കുകയുള്ളു.അത്പോലെ തന്നെ വെളുത്ത ആനയുടെ കാര്യവും.മന്ത്രിക്ക് നേരെയും, കോണോടുകോണും എല്ലാം നീങ്ങാം.രാജാവിന് തൊട്ട് അടുത്തുള്ള ഒരു കളത്തിലേക്ക് മാത്രമേ നീങ്ങാൻ പറ്റുകയുള്ളു.കളി ആരംഭിക്കുന്നത് വെളുത്ത കരുക്കളുടെ ഉടമയാണ്. ആദ്യ നീക്കം കാലാൾ അല്ലെങ്കിൽ കുതിര ആയിരിക്കും.

ഏതെങ്കിലും ഒരു കാലാളിനെ ആദ്യമായി ചലിപ്പിക്കുകയാണെങ്കിൽ രണ്ട് കളം മുൻപോട്ട് വയ്ക്കാം.ഇത് നിർബന്ധം ഒന്നും അല്ല.മറ്റു കരുക്കളിൽ നിന്ന് വ്യത്യസ്തമായി കാലാൾ ഒരു കരുവിനെ വെട്ടണം എങ്കിൽ ആ കരു കാലാളിന്റെ തൊട്ട് മുൻപിൽ കോണായിരിക്കുന്ന കളങ്ങളിൽ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്.സ്വന്തം പാതയിൽ തടസ്സം ആയി ഇരിക്കുന്ന ഏതൊരു ശത്രുപക്ഷത്തുള്ള കരുവിനെയും സ്വന്തം കരുക്കൾ ഉപയോഗിച്ച് പുറത്താക്കുന്നതാണ് വെട്ടുക എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്.തൊട്ടടുത്ത നീക്കത്തിൽ ശത്രുപക്ഷത്തുള്ള രാജാവിനെ വെട്ടാൻ പറ്റുന്ന രീതിയിൽ സ്വന്തം കരു വിന്യസിച്ചാൽ അതാണ്‌ ചെക്ക്. കുതിര ഒഴികെ മറ്റേതു കരുവിനാൽ ചെക്ക് ലഭിച്ചാലും സ്വന്തം കയ്യിലുള്ള ഒരു കരുവിനെ രാജാവിനെ മറയ്ക്കുന്ന രീതിയിൽ മാറ്റാം അല്ലെങ്കിൽ ചെക്ക് തന്ന കരുവിനെ വെട്ടുക.

കുതിരക്കാലിൽ ആണ് രാജാവിന് ചെക്ക് വന്നതെങ്കിൽ രാജാവിനെ മാറ്റുക അല്ലെങ്കിൽ കുതിരയെ സ്വന്തം കരുവെച്ചു വെട്ടുക.കളിച്ചു കളിച്ചു ഒടുവിൽ ശത്രുരാജാവ് തോൽക്കുമ്പോൾ കളി തീരുന്നു. രാജാവിനെ ചെക്ക് പറഞ്ഞു തോൽപ്പിക്കുകയാണ് വേണ്ടത്.ഏതെങ്കിലും ഒരു കാലാൾ മുൻപോട്ട് വന്ന് രാജാവിരുന്നനിരയിൽ എത്തിയാൽ ആ കാലാളിന് ഏതെങ്കിലും ഒരു കരുവായി മാറാൻ സാധിക്കും. അത് രാജാവിനും താഴെയുള്ള ഏത് സ്ഥാനവും ആകാം.രാജാവിനേയും, തേരിനെയും ഒരു നീക്കത്തിലും ഉപയോഗിക്കാതിരിക്കുകയും അവയ്ക്കിടയിൽ നേർരേഖയിൽ മറ്റൊരു കരുക്കളും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തിൽ കാസിലിങ് പ്രയോജനപ്പെടുത്താം.രാജാവിനെ ഒന്നിനു പകരം രണ്ട് കളം മാറ്റുക.തേരിനെ രാജാവ് സാധാരണ രീതിയിൽ ഇരിക്കേണ്ട കളത്തിൽ വയ്ക്കുക.ഇതാണ് കാസിലിങ്.ഏതെങ്കിലും ഒരു കരുവിൽ തൊട്ടാൽ അതിനെ തന്നെ നീക്കുക എന്ന ഒരു നിയമവും നിലവിലുണ്ട്.

 

Leave a Reply
You May Also Like

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്ന് നിങ്ങൾ ഇനിയും വിശ്വസിക്കുന്നോ ? വായിക്കാം ചാന്ദ്രയാത്രകളുടെ നാൾവഴികൾ

ചന്ദ്രികയിലലിയുന്നു… Sabu Jose ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച…

തമോദ്വാരങ്ങൾ- മിത്തും യാഥാർഥ്യവും

തമോഗർത്തങ്ങൾ ഇപ്പോഴും സജീവമായ ഗവേഷണ വിഷയമാണ്, അവയെക്കുറിച്ച് നമുക്ക് ഇനിയും കണ്ടെത്താനുണ്ട്.

ഗ്യുലിയ ടോഫാന: സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മറവിൽ,600-ലേറെ പുരുഷന്മാരെ കൊലപ്പെടുത്തിയ സ്ത്രീ

17-ആം നൂറ്റാണ്ടിലെ റോമിലെ ഏറ്റവും കുപ്രസിദ്ധയായ കൊലയാളിയെ ഒരു പാത്രത്തിൽ പകർന്ന സൂപ്പിൽ വീഴ്ത്തിയ കഥയാണിത്.

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ?

Basheer Pengattiri ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനില്ക്കുന്നു. വളരെ ലളിതമായ…