ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ സാധനം തിരിച്ച് കൊടുക്കുന്നത് എങ്ങനെ ?

648

1373467223_Flipkart-51

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള സാധനം അല്ല കിട്ടിയത് എങ്കില്‍ അല്ലെങ്കില്‍ പൂച്ചയെ ഓര്‍ഡര്‍ ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയത് പട്ടിയെ ആണെങ്കില്‍..നിങ്ങള്‍ എന്ത് ചെയ്യും?

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ സാധനം ഇഷ്ടമായില്ലെങ്കില്‍ തിരിച്ച് കൊടുക്കുന്നത് എങ്ങനെ എന്ന് നിങ്ങള്‍ക്ക് അറിയാമോ?

1. ആദ്യം ഫ്‌ളിപ്കാര്‍ട്ട് ഓര്‍ഡേര്‍സ് പേജ് എന്നതിലേക്ക് പോകുക

2. നിങ്ങള്‍ അടുത്ത കാലത്ത് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ പട്ടിക ഇവിടെ കാണാവുന്നതാണ്. ഡെലിവറി കഴിഞ്ഞ് ഒരു മാസത്തിനുളളില്‍ നിങ്ങള്‍ ഉല്‍പ്പന്നം തിരിച്ചേല്‍പ്പിക്കണം.

3. ഏത് ഇനമാണ് തിരിച്ചേല്‍പ്പിക്കേണ്ടത് എന്ന് കണ്ടെത്തുക, എന്നിട്ട് വലത് വശത്തുളള Return എന്ന ബട്ടണ്‍ അമര്‍ത്തുക.

4. അടുത്ത പേജില്‍ നിങ്ങള്‍ എന്തുകൊണ്ട് ഈ ഉല്‍പ്പന്നം തിരിച്ചേല്‍പ്പിക്കുന്നു എന്ന കാരണങ്ങള്‍ കാണാവുന്നതാണ്. ഷിപ്‌മെന്റില്‍ ഉല്‍പ്പന്നം കാണാതാവുക, തെറ്റായ ഇനം നല്‍കുക, ഗുണനിലവാര പ്രശ്‌നങ്ങള്‍, കേടായ ഉല്‍പ്പന്നം തുടങ്ങിയ കാരണങ്ങളാണ് ഇവിടെ നല്‍കിയിട്ടുണ്ടാകുക.

5. അടുത്ത ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്ന് എന്താണ് പ്രശ്‌നം എന്നത് തിരഞ്ഞെടുക്കുക, തുടര്‍ന്ന് കമന്റ്‌സ് ബോക്‌സില്‍ പ്രശ്‌നം വിവരിക്കാവുന്നതാണ്.

6. അടുത്ത ഡ്രോപ്ഡൗണ്‍ മെനുവില്‍, പുതിയ ഉല്‍പ്പന്നം അഭ്യര്‍ത്ഥിക്കാനുളള ഓപ്ഷന്‍ മാത്രമാണ് ഉളളത്.

7. തുടര്‍ന്ന് താഴെ വലത് വശത്തുളള REQUEST RETURN ബട്ടണ്‍ അമര്‍ത്തി തിരിച്ചു കൊടുക്കല്‍ സ്ഥിരീകരിക്കുക.

8. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് നിങ്ങളെ തിരിച്ചു കൊടുക്കല്‍ ആവശ്യമാണോ എന്ന് ഉറപ്പിക്കുന്നതിനായി നിങ്ങളെ ബന്ധപ്പെടുന്നതാണ്, നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വിലാസത്തില്‍ നിന്നും സാധനം തിരികെ എടുക്കുന്നതാണ്. ഇതിനെ കുറച്ച് ദിവസങ്ങള്‍ എടുത്തേക്കാം.

9. നിങ്ങള്‍ മറ്റൊരു വിലാസത്തില്‍ നിന്നാണ് ഉല്‍പ്പന്നം തിരിച്ചു കൊടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിങ്ങളെ വിളിക്കുന്ന ഉപഭോക്തൃ സേവന പ്രതിനിധിയോട് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുക.

10. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ആളെത്തി നിങ്ങളുടെ ഇനം തിരിച്ചെടുക്കുന്നതാണ്. ഈ എല്ലാ പ്രക്രിയകളുടേയും ഇമെയില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്, കൂടാതെ ഇനം തിരിച്ചെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു റെസിപ്റ്റും കമ്പനി നല്‍കുന്നതാണ്. പരാതി പരിഹരിച്ച ഉല്‍പ്പന്നം എത്തുന്നത് വരെ നിങ്ങള്‍ ഈ രസീത് സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്.