ഒരു പഴയ സ്മാര്‍ട്ട്‌ഫോണ്‍ എന്തുചെയ്യണം ? ഇതാ പുനരുപയോഗിക്കാന്‍ 9 മാര്‍ഗങ്ങള്‍

1756

smartphones-samsung-displaysആറുമാസം കൂടുമ്പോഴെങ്കിലും മൊബൈല്‍ മാറുക എന്നത് പുതുതലമുറയുടെ ശീലമായി കഴിഞ്ഞു. ഓരോദിവസം കൂടും തോറും പുതിയ ടെക്‌നോളജികളവതരിപ്പിക്കപ്പെടുന്നതും സ്ഥിരമായ ഫോണ്‍ മാറ്റത്തിന് കാരണമാകുന്നു. ഈ അവസ്ഥയിലാണ് പഴയ ഫോണ്‍ എന്തുചെയ്യാം എന്ന ആലോചന കടന്നു വരുന്നത്. മിക്കപ്പോഴും പൊടിപിടിച്ച് ഒതുങ്ങാനായിരിക്കും നമ്മുടെ പഴയ സ്മാര്‍ട്ട്‌ഫോണുകളുടെ വിധി. എന്നാല്‍ അത്തരം പഴയ സ്മാര്‍ട്ട്‌ഫോണുകളെ എത്തരത്തില്‍ പുനരവതരിപ്പിക്കാന്‍ കഴിയും ? അതിനായി 9 കിടിലന്‍ വഴികള്‍ അവതരിപ്പിക്കുകയാണ് ചുവടെ

1 നല്ല കാര്യങ്ങള്‍ക്കായി നിങ്ങളുടെ പഴയ ഫോണ്‍ ദാനം നല്കിയാലോ ?

ആംനെസ്റ്റി ഇന്റര്‍നാഷണലും , ഓക്‌സ്ഫാമും പോലെയുള്ള നിരവധി സംഘടനകള്‍ നിങ്ങളുടെ പഴയ ഫോണിനെ റിസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന തുക വികസ്വര രാജ്യങ്ങളില്‍ ഭക്ഷണം,വെള്ളം, പുസ്തകങ്ങള്‍ ഒക്കെ എത്തിക്കുവാനാണ് ഉപയോഗിക്കുന്നത്. ബ്രിട്ടനിലെ ‘ചില്‍ഡ്രന്‍ ഇന്‍ നീഡ്’ എന്ന സംഘടന മൊബൈല്‍ റീസൈക്ലിങ്ങിലൂടെ മാത്രം ഒരു ലക്ഷം യൂറോയാണ് ചാരിറ്റിക്കായി കണ്ടെത്തിയത്. ഒരു സാധാരണ ഫോണ്‍ ഡൊണേഷന് പോലും ഒരു ഡോളര്‍ മുതല്‍ 40 ഡോളര്‍ വരെ കണ്ടെത്താന്‍ ഈ സംഘടനകളെ സഹായിക്കും. പക്ഷേ ശ്രദ്ധിക്കുക, നമ്മുടെ എളിയ ദാനം നന്നായി ഉപയോഗിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം അത് നല്കുക

2 ഒരു മീഡിയ പ്ലെയറായോ , എക്‌സ്റ്റേണല്‍ മെമ്മറി ഡ്രൈവായോ ഉപയോഗിക്കാം

പഴയ സ്മാര്‍ട്ട് ഫോണ്‍ ഇങ്ങനെയും നമുക്ക് ഉപയോഗിക്കാം. പഴയ ഫോണിന്റെ ഇന്റേണല്‍, എക്‌സ്റ്റേണല്‍മെമ്മറിയില്‍ പാട്ടുകള്‍ സ്റ്റോര്‍ ചെയ്യുന്ന വഴി അതൊരു ഉഗ്രന്‍ പോര്‍ട്ടബില്‍ എംപി3 പ്ലയറായോ എക്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവായോ ഉപയോഗിക്കാം. എഫ്.ടി.പി സെര്‍വര്‍ പോലെയുള്ള ആപ്പിക്കേഷനുകള്‍ ഉപയോഗിച്ച് പഴയ ഫോണ്‍ ഒരു മെമ്മറി സ്റ്റിക്കായും ഉപയോഗിക്കാം. എന്തിന് ഫോണ്‍ വിളികള്‍ക്കായി ഉപയോഗിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് തീരുമെന്ന് ഭയക്കാതെ ഈ പഴയ ഫോണില്‍ സിനിമകള്‍ കാണാലോ ?

പഴയ ഫോണ്‍ മീഡിയ പ്ലയര്‍ ആക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍

3 ഒരു പോര്‍ട്ടബിള്‍ ജി.പി.എസ് മാപ് ആയി മാറ്റിയാലോ ?

പഴയ സ്മാര്‍ട്ട് ഫോണിനെ ഒരു പോര്‍റ്റബിള്‍ ജിപിഎസ് മാപ്പായി ഉപയോഗിക്കുക എന്നതോരു കിടിലന്‍ ഐഡിയയാണ്. കാറിലോ, എന്തിന് സൈക്കിളിലോ ഈ പോര്‍ട്ടബില്‍ ജി.പി.എസ് സിസ്റ്റം പിടിപ്പിക്കാം. സൈജിക് പോലൊരു ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് മാത്രം. ടോംടോം, ഹിയര്‍ വിച്ച്തുടങ്ങിയ മാപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല. അപ്പോള്‍ ഒരു ജിപിഎസ് ഹോള്‍ഡര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ പിടിപ്പിക്കുകയല്ലേ ?

പഴയ ഫോണ്‍ ജിപിഎസ് ആക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍

4 പഴയ ഫോണിനെ ടിവി റിമോട്ടാക്കാം

നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിനെ ടിവി റിമോട്ടാക്കാം . പല സ്മാര്‍ട്ട് ഫോണുകളും ഇന്‍ഫ്രാറെഡ് സെന്‍സറുമായാണ് എത്തുന്നത്. ഐആര്‍ യൂണിവേഴ്‌സല്‍ റിമോട്ട് പോലെയുള്ളആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പഴയ സ്മാര്‍ട്ട്‌ഫോണിനെ റിമോര്‍ട്ടാക്കി മാറ്റാം

പഴയ ഫോണ്‍ റിമോട്ട്  ആക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍

PowerDVD Remote FREE

5 സിം ഇല്ലാതെ ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞാലോ ?

വൈഫൈ കണക്ഷനുണ്ടോ ? എങ്കില്‍ സിം ഇല്ലതെയും വിളിക്കാം. സ്‌കൈപ് പോലെയുള്ള വോയിസ്, വീഡിയോ കാളിംഗ് ആപ്ലികേഷനുകള്‍ഉപയോഗിച്ച് കണ്ടമാനം വിളിക്കാം. വേണമെങ്കില്‍ നിങ്ങളുടെ ഫോണിനെ ഒരു വാക്കി -ടോക്കിയായും മാറ്റാം. സെല്ലൊ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

സെല്ലോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ 

6 ഒരു ഗെയിം ഹബാക്കിയാലോ ?

പഴയ പല സ്മാര്‍ട്ട്‌ഫോണുകളും എച്ച്.ഡി ഗ്രാഫിക്‌സ് ഉള്ള ഗെയിമുകള്‍ സപ്പോര്‍ട്ട് ചെയ്യില്ലെങ്കിലും അത്യാവശം കിടിലന്‍ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മറ്റൊരു ഗെയിം ഹബ് ആവശ്യമുണ്ടോ ?

7 വീട്ടിലൊരു സ്മാര്‍ട്ട് ക്ലോക്ക്

വീട്ടിലൊരു സ്മാര്‍ട്ട് ക്ലോക്ക് ഫിറ്റ് ചെയ്താലോ ? മൊബൈല്‍ ഫോണുകള്‍ എത്തിയതോടെ വാച്ചുകളെ വില്പന കാര്യമായി ഇടിഞ്ഞിരുന്നു. നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണ്‍ ഒരു ഉഗ്രന്‍ അലാറം ക്ലൊക്കായി ഉപയോഗിച്ച് കൂടെ ?

8 പണി പടിക്കാം

മലയാളികളുടെ പൊറ്റു സ്വഭാവമാണ് ഇലക്ട്രോണിക് സാധനങ്ങള്‍ ഒന്നിമറിയില്ലെങ്കിലും അഴിച്ചു പണിയുകയെന്നത്. തല്ക്കാലം ആ പഴയ ഫോണിനെ നമുക്കൊരു ഗിനിപ്പന്നിയാക്കാം. പുതിയ സോസ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തും, ബൂട്ട് ചെയ്തുമൊക്കെ സ്വയം ഒരു ആന്‍ഡ്രോയിഡ് ഡെവലപര്‍ ആയിക്കോളൂ

9 ഒരു ട്യൂണര്‍ ആക്കിയാലോ ?

നിങ്ങളുടെ പഴയ ഫോണ്‍ വേണമെങ്കില്‍ ഒരുഗ്രന്‍ ട്യൂണറാക്കി മാറ്റാം . പല വസ്തുക്കളുടെയും കൃത്യമായ ഫ്രീക്വന്‍സി ഈ ട്യൂണര്‍ വഴി അളക്കാം. ജിസ്ട്രിങ്ങ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മാത്രം

Tuner – gStrings Free