നിങ്ങള്‍ താടി വെക്കുന്നവരാണോ ? എങ്കില്‍ നിര്‍ബന്ധമായും ഓര്‍മ്മിക്കേണ്ട കാര്യം !

626

bad-look-beard

താടി വളര്‍ത്തി നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായി കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം രോമങ്ങള്‍ ഇടതൂര്‍ന്നു വളരാത്ത ഒട്ടേറെ ഇടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള നിങ്ങളുടെ മുഖത്ത് കട്ടികൂടിയ രീതിയില്‍ നടന്മാരെ പോലെ ആളുകളെ ആകര്‍ഷിക്കുവാന്‍ പറ്റിയ സ്റ്റൈലില്‍ താടി വളര്‍ത്തുവാന്‍ ഇച്ചിരി ബുദ്ധിമുട്ട് തന്നെയാണ്.

എന്നാല്‍ ചിലര്‍ക്ക് നേരെ വിപരീതമാണ് പ്രോബ്ലം, അതായത് രോമവളര്‍ച്ച അധികമാകുന്നതാണ് ഇത്തരക്കാരുടെ പ്രശ്നം. താടിയില്‍ നിന്നും വിട്ട് രോമങ്ങള്‍ കഴുത്തിലേക്കും ഇറങ്ങി ആകെ മൊത്തം ഒരു കരടി ലുക്ക്. ഉദാഹരണത്തിന് ഹോളിവുഡ് നടനായ ഷിയാ ലെബഫിന്റെ ഒരു ചിത്രം നോക്കൂ. കഴുത്തിലേക്ക്‌ രോമങ്ങള്‍ ഇറങ്ങി വളര്‍ന്ന നിലയിലുള്ള ആ ചിത്രം അദ്ദേഹത്തിന്റെ സൌന്ദര്യം നശിപ്പിച്ചത് കണ്ടില്ലേ.

ഈ ഹോളിവുഡ് നടന്‍ തന്നെയാണ് ഇത്തരം രോമങ്ങള്‍ ഉടനെ ട്രിം ചെയ്ത് കളയണം എന്നതിനുള്ള ഉദാഹരണം. എന്നാല്‍ ഇത് ശെരിയായ രീതിയില്‍ വെട്ടിയില്ലെങ്കില്‍ ഉള്ള സൗന്ദര്യവും പോയിക്കിട്ടും. അത് കൊണ്ട് ഈ രോമം ശെരിയായ രീതിയില്‍ വെട്ടാന്‍ എളുപ്പമുള്ള ഒരു മാര്‍ഗമുണ്ട്.

ആദ്യമായി നിങ്ങളോട് തന്നെ ഈ ചോദ്യം നിങ്ങള്‍ ചോദിക്കുക.നിങ്ങളുടെ താടിയെല്ലിന്റെ അടിഭാഗത്തിനും കഴുത്തിനും ഇടയ്ക്കുള്ള അദൃശ്യ ലൈനിനും താഴേക്ക്‌ നിങ്ങളുടെ താടി രോമം പോയിട്ടുണ്ടോ എന്ന് ?

അതിനുത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ ഒരു വര വരയ്ക്കണം. ആ ലൈന്‍ ആരംഭിക്കേണ്ടത് നിങ്ങളുടെ ചെവിയുടെ അടിഭാഗത്ത് നിന്നാണ്. അവിടെ നിന്നും തുടങ്ങി താടിയെല്ലിന്റെ അടിഭാഗത്തിനും കഴുത്തിനും ഇടയ്ക്കുള്ള ചിത്രത്തില്‍ ചുവന്ന ലൈന്‍ കൊണ്ട് അടയാളപ്പെടുത്തിയ പോലുള്ള ഒരു സാങ്കല്പിക ലൈന്‍ മനസ്സില്‍ വിചാരിച്ചു കൊണ്ട് ട്രിം ചെയ്യുക. ഈ ലൈന്‍ നിങ്ങളുടെ ആഡംസ്‌ ആപ്പിളില്‍ നിന്നും ഒരിഞ്ചോ അരയിഞ്ചോ മുകളില്‍ ആയിരിക്കും വരിക. ഓരോ പുരുഷന്മാരെ അപേക്ഷിച്ച് ഇത് മാറി വരുന്നതാണ്.

how-to-shave-your-beard-nealty

ഈ ലൈനിനു താഴെയുള്ള ഭാഗം ട്രിം ചെയ്യുകയോ ഷേവിംഗ് ക്രീം ഉപയോഗിച്ച് ഷേവ് ചെയ്യുകയോ ആവാം. ഷേവ് ചെയ്യുന്ന ലൈനിന്റെ ഭാഗം യാതൊരു വിധത്തിലുള്ള ഏറ്റക്കുറച്ചിലും ഇല്ലാതെ അറ്റം സുന്ദരമാക്കി ശ്രദ്ധയോടെ ആവണം ഇത് ചെയ്യേണ്ടത്.

ഇങ്ങനെ ഷേവ് അല്ലെങ്കില്‍ ട്രിം ചെയ്യുന്നതോടെ നിങ്ങളുടെ മുഖം കൂടുതല്‍ സുന്ദരമാകും. സൌന്ദര്യത്തിന് വേണ്ടിയോ, ബുദ്ധിജീവി ലുക്ക് കിട്ടാന്‍ വേണ്ടിയോ അതുമല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം അനുസരിച്ചാണോ അങ്ങിനെ ഏതുമാകട്ടെ ഈ രീതി അനുഷ്ടിച്ചാല്‍ കൂടുതല്‍ വൃത്തിയോടെ സുന്ദരനായി ജനങ്ങളിലേക്ക് ഇറങ്ങി നടക്കാം.