Featured
ആന്‍ഡ്രോയ്ഡിന്റെ വേഗത കൂട്ടാന്‍ 10 വഴികള്‍
ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ ആപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതുവഴി ഫോണിന്റെ മെമ്മറി ലാഭിക്കാനും, വേഗത കൂട്ടുവാനും സാധിക്കും
244 total views, 1 views today

ഇന്ന് ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളെയെല്ലാം വിഷമത്തിലാക്കുന്ന ഒന്നാണ് അതിന്റെ പ്രവര്‍ത്തന വേഗത പടിപടിയായി കുറഞ്ഞ് വരികയെന്നത്. ഇതിന് പരിഹാരം കാണാനുള്ള ഏതാനും മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.
1. ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ ആപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതുവഴി ഫോണിന്റെ മെമ്മറി ലാഭിക്കാനും, വേഗത കൂട്ടുവാനും സാധിക്കും. കുറഞ്ഞ പക്ഷം ആപ്ലിക്കേഷനുകള്‍ ഇന്റേണല്‍ മെമ്മറിയില്‍ നിന്നും മെമ്മറി കാര്‍ഡിലേക്ക് മാറ്റുക വഴിയും മെമ്മറി ഷോര്‍ട്ടേജ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും.
2. ഉപയോഗമില്ലാത്ത കണക്ടിവിറ്റി ഓപ്ഷനുകള്‍ ഓഫ് ചെയ്യുക. ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, 3ഏ തുടങ്ങിയ കണക്ടിവിറ്റികള്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫ് ചെയ്തിടുക. ഇത് ഫോണിന്റെ പ്രവര്‍ത്തന വേഗത കൂട്ടുന്നതിനൊപ്പം ബാറ്ററി ലാഭിക്കുകയും ചെയ്യും.
3. മെയിന്റനന്‍സ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ബാക്ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യാനും, റാം ഫ്രീ ആക്കാനും, ബ്രൗസിങ് ഹിസ്റ്ററി നീക്കം ചെയ്യാനുമെല്ലാം സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇവയില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഏറെ ഉപകാരപ്രദമാണ്.
4. ഉപയോഗമില്ലാത്ത വിഡ്ജെറ്റുകള്‍, ഷോര്‍ട്ട്കട്ടുകള്‍ എന്നിവ നീക്കം ചെയ്യുക. കാലാവസ്ഥ, യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ നിരവധി വിഡ്ജെറ്റുകള്‍ നാം ഹോം സ്ക്രീന്‍ ഉപയോഗിക്കാറുണ്ട്. അവ ഫോണ്‍ സ്ലോ ആക്കുന്നതിനൊപ്പം ഡാറ്റ ഉപയോഗം കൂട്ടുകയും ചെയ്യും. അതിനാല്‍ ആവശ്യമില്ലാത്ത വിഡ്ജെറ്റുകള്‍ നീക്കം ചെയ്യുക വഴി ആന്‍ഡ്രോയ്ഡ് ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാവുന്നതാണ്.
5. കാഷേ ക്ലീന്‍ ചെയ്യുക. ആപ്ലിക്കേഷനുകളുടെ കാഷേ ക്ലീന്‍ ചെയ്യുന്നത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വേഗത കൂട്ടുവാന്‍ നല്ല മാര്‍ഗ്ഗമാണ്. ഒരുപാട് ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍ ഒരോന്നിന്റെയും കാഷേ ക്ലീന്‍ ചെയ്യുന്നതിന് പകരം ‘ആപ് കാഷേ ക്ലീനര്‍’ പോലുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതുവഴി ധാരാളം മെമ്മറി ലാഭിക്കാനാകും.
6. നല്ല ആപ്ലിക്കേഷന്‍ ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഹോം സ്ക്രീന്‍, വിഡ്ജെറ്റുകള്‍, ലോക്ക് സ്ക്രീന്‍, മെനു എന്നിവ ഉള്‍ക്കൊള്ളുന്ന യൂസര്‍ ഇന്റര്‍ഫേസ് റണ്‍ ചെയ്യുന്ന ആപ്ലിക്കേഷനെയാണ് ആപ്പ് ലോഞ്ചര്‍ എന്ന് പറയുന്നത്. ഫോണിന്റെ ഭംഗി കൂട്ടുവാനായി ഗ്രാഫിക്സ് കൂടിയ ആപ്പ് ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഫോണിന്റെ വേഗത കുറയ്ക്കും. അതിനാല്‍ ലൈറ്റ്നിങ് ലോഞ്ചര്‍ പോലെ വേഗതയുള്ള ആപ് ലോഞ്ചര്‍ ഉപയോഗിക്കുക.
7. ഓട്ടോമാറ്റിക് സിങ്ക് നീക്കം ചെയ്യുക. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ ആപ്ലിക്കേഷനുകള്‍ ഏതു സമയവും സെര്‍വറുമായി കണക്ട് ചെയ്തുകൊണ്ടിരിക്കും. ഇത് ഫോണ്‍ സ്ലോ ആക്കുന്നതിനും, ഡാറ്റ അനാവശ്യമായി പാഴാകുന്നതിനും കാരണമാകുന്നു. ഇത്തരം ഓട്ടോ സിങ്ക് ഓപ്ഷനുകള്‍ ക്ലോസ് ചെയ്യുക.
8. അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത് എപ്പോഴും ഫോണിന്റെ വേഗത കൂട്ടുവാന്‍ സഹായിക്കും. ചില ഫോണുകള്‍ ഛഠഅ അപ്ഡേറ്റുകളെ പിന്തുണക്കുമ്പോള്‍ മറ്റു ചിലതില്‍ കമ്പ്യൂട്ടര്‍ വഴി മാത്രമേ അപ്ഡേറ്റ് സാധ്യമാവുകയുള്ളു. എന്നാല്‍ എല്ലാ മോഡലുകള്‍ക്കും നിര്‍മ്മാതാക്കള്‍ അപ്ഡേറ്റുകള് ലഭ്യമാക്കണമെന്നില്ല.
9. ആനിമേഷന്‍ ഇഫക്ടുകള്‍ ഒഴിവാക്കുക. ഫോണിന്റെ വേഗത കുറവാണെന്ന പരാതിയുണ്ടെങ്കില്‍ ലൈവ് വാള് പേപ്പറുകള്‍, വിന്‍ഡോ ആനിമേഷനുകള്‍ എന്നിവ ഓഫ് ചെയ്തിടുക. ഇതുവഴി യൂസര്‍ ഇന്റര്‍ഫേസിന്റെ ആകര്‍ഷകത്വം അല്പം കുറയുമെങ്കിലും പ്രവര്‍ത്തന വേഗത മെച്ചപ്പെടും.
10. കമ്പ്യൂട്ടറും, ഫോണും, ഇന്റര്നെറ്റുമായും എല്ലാം നല്ല പരിചയമുള്ളവര്‍ക്ക് മാത്രം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമാണ് അടുത്തത്. ഫോണ്‍ റൂട്ട് ചെയ്ത് കസ്റ്റം ആന്‍ഡ്രോയ്ഡ് റോം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഫോണിന്റെ വേഗത കൂട്ടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. പക്ഷേ ഇതുവഴി ഫോണിന്റെ വാറണ്ടി നഷ്ടപ്പെടുമെന്നു മാത്രമല്ല, അശ്രദ്ധമായി ചെയ്താല്‍ ഫോണ്‍ കേടാകാനും സാധ്യതയുണ്ട്. അതിനാല്‍ ഫോണ്‍ റൂട്ട് ചെയ്യുന്നതിനെ കുറിച്ച് നല്ലവണ്ണം പഠിച്ചതിന് ശേഷം മാത്രമെ ഇത് പരീക്ഷിക്കാവു.
245 total views, 2 views today