ലൈംഗിക കാര്യങ്ങളെക്കുറിച്ച് പലപ്പോഴും കൃത്യമായ അറിവില്ലാത്തത് ദാമ്പത്യ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാത്തത് പലപ്പോഴും ബന്ധങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സിസിരയുടെ വീഡിയോ

ലൈംഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രധാനമായും ഏറ്റവും മോശം സംഭാഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ്. എന്നാല്‍ ലൈംഗികതയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വിവാഹത്തിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ,

ജി-സ്‌പോട്ട് ഒരു യഥാര്‍ത്ഥ്യമാണോ?

ലൈംഗിക ബന്ധത്തിനിടക്ക് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉത്തേജനം അനുഭവപ്പെടുന്ന സ്ഥലമാണ് ജി സ്‌പോട്ട്. സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്‌പോട്ട് എന്നാണ് പറയുന്നത്. യോനിയില്‍ നിന്ന് ഉള്‍ഭാഗത്തായി മുന്നോട്ട് യോനീ കവാടത്തില്‍ നിന്ന് രണ്ടര ഇഞ്ച് താഴെയായാണ് ജി സ്‌പോട്ട് ഉള്ളത്. എന്നാല്‍ ഇതിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇത് വരേയും സാധിച്ചിട്ടില്ല എന്നുള്ളതാണ്. ശരിക്കും സ്ത്രീശരീരത്തിലെ ഇത് വരേയും കണ്ടെത്താനാവാത്ത രഹസ്യങ്ങളില്‍ ഒന്നാണ് ജി സ്‌പോട്ട്.

രതിമൂര്‍ച്ഛയുണ്ടാവുന്നത്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളില്‍ രതിമൂര്‍ച്ഛയുണ്ടാവുന്നത് എന്തുകൊണ്ട് എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. രതിമൂര്‍ച്ഛയുടെ ഭൂരിഭാഗവും ക്ലിറ്റോറിസില്‍ നിന്നുള്ള ഉത്തേജനം മൂലമാണ് ഉണ്ടാവുന്നത്. ഭൂരിഭാഗം സ്ത്രീകളും ലൈംഗികവേളയില്‍ ക്‌ളിറ്റോറല്‍ ഉത്തേജനത്തിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നു. ക്‌ളിറ്റോറല്‍ ഏരിയയിലെ നാഡികളുടെ ഒരു കൂട്ടമാണ് ഇതിന് കാരണം. എന്നാല്‍ ഓരോ സ്ത്രീയും വ്യത്യസ്തമായ രീതിയിലാണ് ഇത് അനുഭവപ്പെടുന്നത്. ചിലരില്‍ ജി സ്‌പോട്ടിലൂടെയാണ് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ലൈംഗികവേളയില്‍ ക്ലിറ്റോറിസിന്റെ ചലനത്തിലൂടെ രതിമൂര്‍ച്ഛ ഉണ്ടാകാം. ഓരോ സ്ത്രീയും അല്പം വ്യത്യസ്തമാണ്.

ലിംഗത്തിന്റെ വലിപ്പക്കുറവ്

പലപ്പോഴും പുരുഷന്‍മാരെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് ലിംഗത്തിന്റെ വലിപ്പക്കുറവെന്ന പ്രശ്‌നം. ലിംഗത്തിന്റെ വലുപ്പം പ്രധാനമായും ലൈംഗികോത്തേജനത്തിന് കാരണമാകുന്നുണ്ട് എന്നാണ് പലരും വിശ്വസിക്കുന്നത്. ചെറിയ ലിംഗമുള്ള പുരുഷന് അത് എത്തിച്ചേരാനും ഉത്തേജിപ്പിക്കാനും കഴിയില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് തെറ്റാണ്. ലിംഗത്തിന്റെ ശരാശരി വലുപ്പം 5-6 ഇഞ്ച് ആണ്. ഇങ്ങനെ പറഞ്ഞാല്‍, വലുപ്പം കണക്കിലെടുക്കാതെ ലൈംഗികത സുഖകരമാക്കുന്നവരും ധാരാളമുണ്ട്.

സ്വയംഭോഗം ആരോഗ്യകരമാണോ?

നിങ്ങള്‍ കേട്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി, സ്വയംഭോഗം ആരോഗ്യപരവും സാധാരണവുമായ ലൈംഗിക പ്രകടനമാണ് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. നിങ്ങളുടെ ശരീരം എന്താണെന്ന് മനസ്സിലാക്കുന്നതിനും നിങ്ങളുടെ ആനന്ദ പരിധി കണ്ടെത്താനുമുള്ള മികച്ച മാര്‍ഗമാണ് സ്വയംഭോഗം. ഇത് പല പുരുഷന്‍മാരും പുറത്ത് പറയാന്‍ മടിക്കുന്നു എന്നുള്ളതാണ് സത്യം.

ഫോര്‍പ്ലേ എത്രത്തോളം പ്രസക്തം?

പലപ്പോഴും ഫോര്‍പ്ലെ ഇല്ലാതെ തന്നെ പലരുംസെക്‌സിലേക്ക് കടക്കുന്നവരാണ്. എന്നാല്‍ സംഭോഗത്തിന് മുന്‍പായി സ്പര്‍ശനവും ചുംബനങ്ങളും ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പങ്കാളിയുടെ ശരീരഭാഷയും മുഖഭാവവും എല്ലാം വളരെയധികം ലൈംഗിക ബന്ധത്തിന് ആഴം നല്‍കുകയും സ്‌നേഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വേദനാജനകമെങ്കില്‍

പലരിലും ആദ്യത്തെ ലൈംഗിക ബന്ധം അല്‍പം വേദനാജനകമാണ്. എന്നാല്‍ ഇത് പിന്നീട് മാറുകയും ആരോഗ്യകരമായി മാറുകയും ചെയ്യുന്നുണ്ട്. സ്ത്രീകളിലെ ലൈംഗിക ബന്ധമാണ് ഏറ്റവും വെല്ലുവിളിയായി മാറുന്നത്. പലപ്പോഴും ആവശ്യത്തിന് ലൂബ്രിക്കന്റുകള്‍ ഇല്ലാത്തത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം നിങ്ങള്‍ വിവാഹത്തിന് മുന്‍പ് അറിഞ്ഞിരിക്കേണ്ടതാണ്.

 

You May Also Like

ശരിയായ ആനന്ദം ലഭിക്കുന്നില്ല, എന്ത് ചെയ്യണം ?

ചോദ്യം : ഹൈസ്കൂൾ അധ്യാപികയായ എന്റെ വൈവാഹികബന്ധം സംതൃപ്തമല്ല. ഡോക്ടറെ കണ്ടപ്പോൾ വജൈനിസ്മസ് എന്നാണ് പറഞ്ഞത്.…

കൗമാരത്തെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍

കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്‍റെയും (പത്തിനും 19നും ഇടയ്ക്കുള്ള പ്രായം) പ്രത്യേകതകള്‍ നിറഞ്ഞ ജീവിതഘട്ടത്തിന്‍റെയും ആധാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു.ഈ…

ഈ സൂത്രങ്ങൾ പ്രയോഗിച്ചാൽ എന്നും ഹാപ്പി മാരീഡ് ലൈഫ്

വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം അടിത്തറയിലാണ് ഓരോ ബന്ധങ്ങളും കെട്ടിപ്പടുക്കുന്നത്. എന്നാല്‍ പലപ്പോഴും ബന്ധങ്ങളില്‍ ഉലച്ചിലുകളും വിള്ളലുകളും…

ബെഡ്‌റൂം വിരസമാകാതിരിക്കാൻ കരുതൽ വേണം

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ബെഡ്‌റൂം വിരസമാകുകയെന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള…