ബസും , കാറുമൊക്കെ നിയന്ത്രിക്കുന്നതും തിരിക്കുന്നതും ഡ്രൈവർമാരാണ്, എന്നാൽ ട്രെയിനിൽ എന്താണ് സംഭവിക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

നാം യാത്ര ചെയ്യുന്ന ബസും , കാറുമൊക്കെ നിയന്ത്രിക്കുന്നത് ഡ്രൈവർമാരാണ്. ഇത്തരം വാഹനങ്ങൾ ഡ്രൈവർ വലത്തേയ്ക്കോ, ഇടത്തേയ്ക്കോ തിരിക്കുന്നത് മുന്നിലെ സ്റ്റിയറിംഗ് വീലോ ഹാൻഡിലോ ഉപയോഗി ച്ചാണ് . എന്നാൽ ഭീമാകാരങ്ങളായ ട്രെയിൻ എഞ്ചിനുകളിലെ ഡ്രൈവർ ആയ ലോക്കോ പൈലറ്റിന് ഇങ്ങിനെ ട്രെയിനുകളെ ഇടത്തേ യ്ക്കും , വലത്തേയ്ക്കുമുള്ള പാളങ്ങളിലേക്ക് ഗതി മാറ്റി വിടുവാനുള്ള സംവിധാനമില്ല. പാളങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വിദൂര നിയന്ത്രിത പോയിന്റ് സംവിധാനം ഉപയോഗിച്ചു വിവിധ റൂട്ടുകളിലേക്ക് ട്രെയിനെ വഴിതിരിച്ചു വിടുന്നത് റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററാണ്.

റെയിൽവേ സ്റ്റേഷനുകളിലെ ക്യാബിനിലെ അത്യാധുനിക പാനൽ സംവിധാനം ഉപയോഗി ച്ചാണ് ഇത് സാധ്യമാക്കുന്നത്. ട്രെയിൻ എൻജിൻ കാബിനിൽ ഗതി നിയന്ത്രിക്കു വാനുള്ള സ്റ്റിയറിങ് വീലുകളോ , ഹാൻഡിലു കളോ ഒന്നും തന്നെയില്ല. അവിടെയുള്ളത് ട്രെയിൻ മുന്നോട്ടും , പുറകോട്ടും നയിക്കുവാനും വേഗത നിയന്ത്രിക്കുവാനും ബ്രെക്ക്‌ ചെയ്തു നിർത്തുവാനുമുള്ള സജ്ജീകരണങ്ങളാണ്.
ട്രെയിനുകൾ വളവുകളിലും , തിരിവുകളിലും പാളം തെറ്റാതെ പോകുന്നത് സെൻട്രിഫ്യുഗൽ ഫോഴ്‌സും ( അപകേന്ദ്ര ബലം) ട്രെയിൻ ചക്രങ്ങളുടെയും പാളങ്ങളുടെയും പ്രത്യേക രൂപകല്പനയും അവ തമ്മിലുള്ള അതീവ കൃത്യമായ സമ്പർക്ക അനുപാതവും മൂലമാണ്. അതാണ് കോണിങ് ഓഫ് വീൽസ് ( coning of wheels ) .

ട്രെയിൻ ചക്രങ്ങൾ നാം കരുതുന്നത് പോലെ വശങ്ങൾ ഒരേപോലുള്ള ചക്രങ്ങളല്ല. ചക്രങ്ങളുടെ പുറത്തുള്ള വ്യാസം അകത്തെ വ്യാസത്തേക്കാൾ കുറവാണ്. അതായത് കോൺ ആകൃതിയാണ് ചക്രങ്ങളുടെ പുറം ഭാഗത്തിന്. വ്യാസം കൂടിയ ഭാഗത്തിന്റെ വശം ഒരു ഫ്‌ളാഞ്ചിൽ അവസാനിക്കുന്നു. ഈ അരികിലുള്ള ഫ്ലാഞ്ചാണ്‌ ചക്രങ്ങളെ പാളത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നത്. ട്രെയിൻ നേരെ ഓടുമ്പോൾ പാളങ്ങൾ ചക്രത്തിന്റെ നടുവിൽ ആയിരിക്കും. വേഗത്തിൽ നീങ്ങുന്ന ഒരു ട്രെയിൻ വലത്തേ ക്കുള്ള ഒരു വളവിൽ തിരിയുമ്പോൾ സെൻട്രി ഫ്യുഗൽ ഫോഴ്‌സ് മൂലം ഇടത്തേക്ക് ( പുറത്തേക്ക്) നീങ്ങി വളഞ്ഞ ആകൃതിയിൽ ഉറപ്പിച്ച പാളം ഇടത് ചക്രത്തിന്റെ ഫ്‌ളാഞ്ചിൽ ഉരഞ്ഞു ചക്രത്തിന്റെ വ്യാസം കൂടിയ ഭാഗത്തു വരുന്നു.

അതേ സമയം വലതു പാളം വലത്തെ ചക്രത്തിന്റെ വ്യാസം കുറഞ്ഞ ഭാഗത്തു വരുന്നു.ഫലമോ വലതു ചക്രം കുറച്ചു ദൂരവും ഇടതു ചക്രം കൂടുതൽ ദൂരവും സഞ്ചരിക്കുന്നു. ചക്രങ്ങളിലെ ഈ ദൂരവ്യത്യാസം ട്രെയിനിനെ വലത്തേക്കു വളയ്ക്കുന്നു. ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം.

ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.

You May Also Like

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്ന് നിങ്ങൾ ഇനിയും വിശ്വസിക്കുന്നോ ? വായിക്കാം ചാന്ദ്രയാത്രകളുടെ നാൾവഴികൾ

ചന്ദ്രികയിലലിയുന്നു… Sabu Jose ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച…

ഒരു നിധിവേട്ടയിൽ മാതാപിതാക്കളെ സഹായിക്കാനാൻ ഉത്തരാഘണ്ഡിലെ ചില ഗ്രാമങ്ങളിൽ സ്കൂൾ തുറന്നാലും കുട്ടികൾ ആദ്യ ആഴ്ചകളിൽ സ്കൂളിലേക്ക് പോകാറില്ല, എന്താണാ നിധി ?

Sujith Kumar (സോഷ്യൽ മീഡിയ പോസ്റ്റ് ) ജൂലായ് മാസത്തിൽ ആണ്‌ ഉത്തരേന്ത്യയിൽ വേനലവധി കഴിഞ്ഞ്…

രാമചന്ദ്ര ബോസ് ആൻഡ് കോ എങ്ങനെയുണ്ട് ? ഓണം റിലീസുകളിൽ ഒന്നാമനാകുമോ ?

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ഹനീഫ്…

സദ്ദാം ഹുസൈന്റെ “ബ്ലഡ് ഖുറാൻ” എന്താണ് ?

Saddam Hussein’s Blood Qur’an Sreekala Prasad സ്വേച്ഛാധിപതികളുടെ ചരിത്രം പരിശോധിച്ചാൽ അവർ അവസാനകാലത്ത് ചില…