ഡീസല്‍ കാര്‍ പരിചരണം എങ്ങിനെ ?

711

1

പെട്രോള്‍ വില കൂടുതലാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറിയത് തന്നെ. ഡീസല്‍ വാഹനങ്ങള്‍ക്ക് വിലകൂടുതല്‍ ആണെങ്കിലും പരിപാലന ചെലവു കൂടുതലാണെങ്കിലും നമുക്ക് ഈ വിഭാഗം തന്നെയാണ് ഇപ്പോഴും പഥ്യം.അതിനനുസരിച്ച് ചെറുകാറുകളില്‍ പോലും പുത്തന്‍ പരീക്ഷണങ്ങളുമായി കാര്‍ കമ്പനികളും തമ്മില്‍ മത്സരിക്കുകയും ചെയ്യുന്നു.. സാധാരണ പെട്രോള്‍ കാറുകള്‍ പരിചരിക്കുന്നതു പോലെ തന്നെ ഡീസല്‍ കാറുകളെയും പരിച്ചരിക്കാമെന്ന് ഒരിക്കലും കരുതരുത്. രണ്ടും പരിചരണത്തിന്റെ കാര്യത്തില്‍ വളരെ അന്തരമുണ്ട്.

ഡീസല്‍ വാഹങ്ങളുടെ ഗ്ലോ പ്ലഗുകള്‍ ഇടയ്ക്കു ചെക്ക് ചെയ്യണം. പ്രത്യേകിച്ചു തണുത്ത കാലാവസ്ഥയില്‍… എഞ്ചിന്‍ വര്‍ക്ക് ചെയ്യാന്‍ സിലിണ്ടറിലെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ് ഗ്ലോ പ്ലഗുകള്‍..

എഞ്ചിനിലെ ഗാസ്‌കെറ്റുകളും(വാഷര്‍)ബോള്‍ട്ടുകളും നിരന്തരം നിരീക്ഷിക്കണം. വല്ല ചോര്‍ച്ചയോ മറ്റോ ഉണ്ടോ എന്ന് നിരന്തരം പരിശോധിക്കണം.

ഓരോ സര്‍വീസിനു ശേഷവും ശരിയായ ഓയില്‍ ഫില്‍ട്ടര്‍ തെന്നെ അല്ലെ ഉപയോഗിച്ചത് എന്ന് ഉറപ്പു വരുത്തണം. വല്ല മാറ്റവും ഉണ്ടെങ്കില്‍ എഞ്ചിനിന്റെ അവസ്ഥ വളരെ പരിതാപകരമായി മാറും.

എഞ്ചിന്‍ റൂമില്‍ നിന്നും എഞ്ചിന്‍ ഇളകുന്നത് പോലെയോ മറ്റോ തോന്നുന്നെങ്കില്‍ തീര്‍ച്ചയായും എഞ്ചിന്‍ മൌണ്ടിങ്ങ് പരിശോധിപ്പിക്കാന്‍ വൈകരുത്.

തുടര്‍ച്ചയായ ഇടവേളകളില്‍ എഞ്ചിനിന്റെ പ്രവര്‍ത്തനം പരിശോധിപ്പിക്കണം. വാല്‍വുകള്‍, ഫില്‍ട്ടറുകള്‍ എന്നിവ കൃത്യമായി പരിപാലിക്കണം.

ഒയിലുകള്‍ മാറ്റുന്ന കാര്യത്തില്‍ അവ എഞ്ചിന്‍ ഓയിലോ,ഗിയര്‍ ബോക്‌സ് ഓയിലോ കൂളന്റോ ആവട്ടെ, ഒരു അമാന്തവും കാണിക്കരുത്. പെട്രോള്‍ എഞ്ചിന്‍ ഒരു പരിധിവരെ ചില അട്ജസ്‌റ്‌മെന്റുകള്‍ക്കൊക്കെ തയ്യാറാവുമെങ്കിലും ഡീസല്‍ എഞ്ചിന്റെ കാര്യത്തില്‍ അത് നടപ്പില്ല.

ഇത്രയൊക്കെ കാര്യങ്ങള്‍ നോക്കിയും കണ്ടും ചെയ്യും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ ഒരു ഡീസല്‍ വണ്ടി പരിഗണിക്കാവൂ