നിങ്ങളുടെ കമ്പ്യുട്ടറിലെ വൈറസ്ബാധയുടെ 10 ലക്ഷണങ്ങള്‍

0
439

skulls-sea-pirates-typography-textures-virus-computer-mouse-1920x1200-wallpaper_www.wallpaperfo.com_91

എല്ലാവരും തങ്ങളുടെ കമ്പ്യുട്ടര്‍ വൈറസ് ബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കമ്പ്യുട്ടറിന്റെയും അതില്‍ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെയും നിലനില്പ്പിന് തന്നെ ഭീഷണിയായ പുറത്തുനിന്നുള്ള പ്രോഗ്രാമുകളാണ് വൈറസുകള്‍. അവ നിങ്ങളുടെ കമ്പ്യുട്ടറിനെ ബാധിച്ചോ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന 10 ലക്ഷണങ്ങള്‍ അറിയേണ്ടേ?

1, കമ്പ്യുട്ടറിന്റെ പ്രവര്‍ത്തന വേഗത കുറയുക

2, ഒരു ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അത് പ്രതികരിക്കാന്‍ ഏറെ സമയം എടുക്കുക, അല്ലെങ്കില്‍ ഏറെ സമയം കഴിഞ്ഞ് പ്രതികരിക്കുക

3, ഒരു പ്രെത്യേക കരണമില്ലാതെ ക്രാഷ് ആകുക,ഫ്രീസ് ആകുക,പെട്ടന്ന് റീബൂട്ട് ചെയ്യുക

4, ഫയര്‍വാളുകള്‍,ആന്റി വൈറസുകള്‍ എന്നിവ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരുമ്പോള്‍ പെട്ടന്ന് നിന്ന്‌പോകുക

5, ഹാര്‍ഡ് ഡിസ്‌ക്,ഡ്രൈവ് എന്നിവ പ്രവര്‍ത്തനം നിര്‍ത്തുന്നത് അടയാളമാണ്.

6, പ്രിന്റിംഗ് നടത്തുവാന്‍ സാധിക്കതെ ഇരിക്കുക

7, ഇതുവരെ കാണുവാന്‍ സാധിക്കാതെയിരുന്ന വിവിധ മുന്നറിയിപ്പ് പോപ്പ് അപ്പുകള്‍ നെറ്റ് കണക്ഷനിലുള്ളപ്പോള്‍ പൊന്തി വരുക

8, അപ്രതീക്ഷിതമായ ഇടങ്ങളില്‍ പരസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോപ്പ് അപ്പുകള്‍ പ്രത്യക്ഷപ്പെടുക

9, സോഫ്‌റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധിക സമയം എടുക്കുക

10, ഡെസ്‌ക്ടോപ്പില്‍ ഉണ്ടായിരുന്ന ഫോള്‍ഡറുകളും ഫയലുകളും അപ്രത്യക്ഷമാകുക