മോളിവുഡ് ബോക്സ് ഓഫീസിൽ വീണ്ടും കോടി കിലുക്കം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
329 VIEWS

മലയാളം ബോക്സോഫീസിൽ വീണ്ടും കോടികളുടെ കിലുക്കമാണ്. അടുത്തടുത്ത് ഇറങ്ങിയ മൂന്നു സിനിമകൾ ആണ് അമ്പത് കോടി ക്ലബിൽ ഇടം നേടിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’, ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച, സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ‘കുറുപ്പ്’ , അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം ‘എന്നിവയാണ് അമ്പതുകോടി ക്ലബിൽ കയറിയത്. കോവിഡ് പ്രതിസന്ധി തകർത്തെറിഞ്ഞ തിയേറ്റർ വ്യവസായത്തിന് പുത്തൻ ഉണർവ്വാണ്‌ ഈ ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ദുൽഖർ ചിത്രമായ കുറുപ്പ് ആണ് ഈ വിജയക്കുതിപ്പുകൾക്കു തുടക്കമിട്ടത്.

റിലീസ് ചെയ്തു അഞ്ചു ദിവസങ്ങൾ കൊണ്ടാണ് ‘കുറുപ്പ് ‘അമ്പതുകോടി ക്ലബിൽ ഇടംനേടിയത്. 505 സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. കേരളത്തിലെ റിലീസിംഗ് സെന്ററുകളിൽ എല്ലാം നിറഞ്ഞ സദസിലാണ് ‘ഹൃദയം’ പ്രദർശിപ്പിച്ചത്. ആദ്യത്തെ ആഴ്ചയിലെ ലൂസിഫറിന്റെ കളക്ഷൻ മറികടന്നാണ് ഭീഷ്മ ഈ നേട്ടം സ്വന്തമാക്കിയത്. എന്തായാലും ഈ വിജയങ്ങൾ മലയാളം സിനിമാവ്യവസായത്തിനു പുത്തൻ ഉണർവ്വ് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ