ഋത്വിക് റോഷന്റെ മുൻഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടലിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്തെന്നാൽ മുൻഭാര്യയുടെ ഹോട്ടൽ ഉദ്‌ഘാടനത്തിനു ഋത്വിക് റോഷൻ കാമുകിയുമായാണ് എത്തിയത്. മുൻ ഭാര്യയോ അവരുടെ കാമുകനുമായും. കേൾക്കാൻ നല്ല രസമുണ്ടല്ലോ.. ചിലപ്പോൾ സിനിമയിലെ കഥകൾ ജീവിതത്തിലും ആവർത്തിക്കാറുണ്ട് എന്ന് പറയുന്നത് വെറുതെയല്ല.
സുസന്നെ ഖാൻ ഗോവയിൽ തുടങ്ങിയ ഹോട്ടലിന്റെ ഉദ്‌ഘാടനത്തിനു സുസന്നെ തന്റെ കാമുകനായ അർസ്‌ലാനോടൊപ്പമാണ് എത്തിയത് ഋത്വിക് റോഷനും വിട്ടുകൊടുത്തില്ല , തന്റെ കാമുകി സബ ആസാദുമൊത്താണ് അദ്ദേഹം എത്തിയത്.സുസന്നെ ഖാനും നടന്‍ അര്‍സ്‌ലാന്‍ ഗോണിയും ഒരുമിച്ചു വിമാനത്താവളത്തിൽ നിന്നും വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സുസന്നെയും അർസ്‌ലാനും വരുന്നതിനു തൊട്ടു പുറകെ ഋത്വിക് റോഷനും കാമുകി സബ ആസാദും പുറത്തേയ്ക്കു വരികയുണ്ടായി.
ഹൃതിക്കും സബയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളില്‍ ഇരുവരെയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ അര്‍സ്‌ലാന്‍ ഗോണിയുമായുള്ള തന്റെ പ്രണയം സുസന്നെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു