കാൾസണുമായുള്ള ചെസ്സ് മത്സരത്തിന് മുൻപ് നമ്മുടെ പയ്യനും കോച്ചും.കാൾസൺ ആ സമയത്ത് മാധ്യമ പ്രവർത്തകരാലും ആരാധകരാലും തിരക്കോട് തിരക്ക്.ലോക ചാമ്പ്യൻ കാൾസൺ വീണത് എത്രമാത്രം ഉയരത്തിൽ നിന്നാണ് എന്നത് ഈ ചിത്രം വ്യക്തമാക്കും. കാൾസന്റെ മനസിന്റെ നട്ടെല്ല് ഒടിഞ്ഞ് തുണ്ടായി കാണുമെന്നുറപ്പാണ്.ഇത് ഭാഗ്യമോ സൂത്രമോ അല്ല , പ്രതിഭ തന്നെ ആണ് . നമ്മുടെ മക്കൾ പരിചയപ്പെടേണ്ട ഒരു (അ)സാധാരണ ഇന്ത്യൻ കുട്ടി. ഇന്നും ചതുരംഗകളങ്ങളെ അത്ഭുതപെടുത്തി കൊണ്ടിരിക്കുന്ന അഞ്ചു തവണ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഇതാ 17 വയസ്സ് മാത്രമുള്ള പ്രഗ്നാനന്ദ (Rameshbabu Praggnanandhaa) യുടെ മുമ്പിൽ രക്ഷപെടാനാവാതെ ഇരിക്കുന്നു .മത്സരത്തിനിടെ ലോകചാമ്പ്യനായ കാൾസൺ വാഗ്ദാനം ചെയ്ത സമനില സ്വീകരിക്കാതെ വീറോടെ പൊരുതി ആണ് വിജയം നേടിയത് എന്നത് സൂചിപ്പിക്കുന്നത് അവനവന്റെ കഴിവിലുള്ള ശരിയായ ആത്മവിശ്വാസത്തെ തന്നെ ആണ്, അത് അത്യപൂർവമാണ്.ലോകമാസ്റ്റർ പദവി പത്തു വയസ്സിലും ഗ്രാൻഡ്മാസ്റ്റർ പദവി 12 വയസ്സിലും നേടിയ ഈ ബാലൻ ചെന്നൈ നഗരത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെയും വീട്ടമ്മയുടെയും മകനായി 2005 ഇൽ ആണ് ജനിച്ചത് . സഹോദരി വൈശാലിയും ചെസ്സിൽ ലോകമാസ്റ്റർ, ഗ്രാൻഡ്മാസ്റ്റർ പദവികൾ നേടി കഴിഞ്ഞു.സ്വപ്‌നങ്ങൾ ഉറക്കത്തിൽ മാത്രം കാണാനുള്ളതല്ല. ഈ ബാലൻ നമ്മുടെ മക്കളിലും സ്വപ്നങ്ങളുടെ കരുക്കൾ നീക്കട്ടെ . ഒരു ജയവും അസാദ്ധ്യമല്ല !

വായിക്കാം > പ്രഗ്നാനന്ദ ഇന്ത്യയുടെ അഭിമാനം

Leave a Reply
You May Also Like

ബാറ്റ്സ്മാൻ ക്രീസിൽ വന്ന ശേഷം ബാറ്റ് നിലത്തു കുത്തി പിടിച്ചുകൊണ്ടു അമ്പയറോട് ചോദിക്കുന്നത് എന്ത് ?

ബാറ്റ്സ്മാൻ ക്രീസിൽ വന്ന ശേഷം ബാറ്റ് നിലത്തു കുത്തി പിടിച്ചുകൊണ്ടു ബൗളിംഗ് എൻഡിൽ നിൽക്കുന്ന അമ്പയറോട്…

അർജന്റീന കപ്പുയർത്തുമോ ? ഒരു അർജനീന ആരാധകന്റെ ആവേശക്കുറിപ്പ്

Sudhakaran Wadakkancheri The fan…… 1990 മുതലാണ് ലോകകപ്പ്‌ ഫുട് ബോൾ കാണാൻ തുടങ്ങുന്നത്. പാതിരാത്രിയിലാണ്…

മെസ്സിയുടെ 86 ഗോളുകളും ഒറ്റ വീഡിയോയില്‍ കാണൂ

എഫ് സി ബാഴ്‌സലോണയുടെ ഗോളടി വീരന്‍ ലയണല്‍ മെസ്സി എന്ന അര്‍ജന്റീനിയന്‍ സോക്കര്‍ താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 85 ഗോളെന്ന ജര്‍മ്മന്‍ ഇതിഹാസം ഗേര്‍ഡ് മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്ത് തന്റെ പേരില്‍ കുറിച്ച 86 ഗോളുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മളിന്നലെ വായിച്ചു കാണുമല്ലോ. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസ്സി 40 വര്‍ഷം പഴക്കമുള്ള മുള്ളറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. 66 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 86 ഗോള്‍ നേടിയത്.

താലിബാൻ തീവ്രവാദികളിൽ നിന്ന് രക്ഷപെട്ട് ലോകത്തെ മികച്ച ഫുട്ബോളറായി വളർന്ന കഥ

ഇത് നാദിയ നദിം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഡെൻമാർക്കിന്റെ പ്രമുഖ വനിതാ ഫുട്ബോളർ . നാദിയയുടെ കഥ ഒരു പോരാട്ടമാണ്.