Connect with us

Entertainment

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Published

on

കാരോട് ജയചന്ദ്രൻ സംവിധാനം ചെയ്ത ‘ഹം ഏക് ഹെ’ എന്ന ഷോർട്ട് ഫിലിം ഒരു സദ്ദുദ്ദേശ സിനിമയാണ്. ‘നമ്മളൊന്നാണ് ‘ എന്ന് ഇന്ത്യയുടെ ദേശീയോദ്ഗ്രഥന മന്ത്രങ്ങൾ ഉരുവിടുമ്പോഴും അണ്ടിയോടടുക്കുമ്പോൾ അറിയുന്ന മാങ്ങയുടെ പുളുപ്പുപോലെ വർഗ്ഗീയത അതിന്റെ കരാളഹസ്തങ്ങൾ പുറത്തെടുത്തു തനിസ്വരൂപം കാണിക്കുകയാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം ഈ സ്ഥിതിവിശേഷം തന്നെയാണ്. മനുഷ്യനെ എങ്ങനെ മതത്തിന്റെ പേരിൽ വിഭജിച്ചു നിർത്താം എന്നാണു ചില ദുഷ്ടശക്തികൾ ഇവിടെ റിസർച്ച് ചെയുന്നത്. മതവർഗ്ഗീയതയും അതിന്റെ ഉപോത്‌പ്പന്നമായ ജാതിവർഗ്ഗീയതയും അയിത്തങ്ങളും ഇന്നും കൊടികുത്തിവാഴുന്ന മണ്ണാണ് ഇത്. ആ മണ്ണിൽ ‘ഹം ഏക് ഹെ’ തികച്ചും പ്രസക്തമാകുന്നു. വെറുപ്പിന്റെ തീയാളുന്ന മനസുകളെ മാനവികതയുടെ മന്ത്രങ്ങൾ കൊണ്ട് ഉദ്ബോധിപ്പിക്കാൻ ആയില്ലെങ്കിലും മനസുകളിൽ ഒരു ചലനം സൃഷ്ടിക്കാൻ ഈ ചെറിയ സിനിമ ഉപകരിക്കും എന്നതിൽ സംശയമില്ല.

മറുപല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു നോക്കിയാൽ കേരളത്തിന് ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇവിടെ എത്രമാത്രം നവോഥാനം സംഭവിച്ചു എന്നുപറഞ്ഞാലും ജന്മനസുകൾ ഇന്നും ഉത്തരേന്ത്യയിൽ താമസിക്കുകയാണ്. മൂന്നുമതങ്ങളുടെയും ശക്തികേന്ദ്രം എന്ന നിലയ്ക്ക് ഇവിടെ ചില മത്സരപ്രവണതകളും ഉണ്ട്. അതാകട്ടെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുമുണ്ട്. അതിന്റെയൊക്കെ ചില മിന്നലാട്ടങ്ങളും പ്രതിഫലങ്ങളും പലപ്പോഴും പലരുടെയും നാവിൽ നിന്നും പുറത്തുവരാറുണ്ട്. ഇവിടെ ഓരോ മതങ്ങളും കരുതുന്നത് മറ്റുമതക്കാർ തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണു. അതിന്റെ ഫലമായി വെറുപ്പും പകയും വമിപ്പിച്ചുകൊണ്ടുള്ള മത്സരവും ഇവിടെ അനുദിനം അരങ്ങേറുന്നു. ലവ് ജിഹാദ് ആരോപണങ്ങളും മതപണ്ഡിതർ എന്ന കൂട്ടങ്ങളുടെ വിഷലിപ്തമായ, മാനവവിരുദ്ധമായ വിഷംചീറ്റലുകളും കേരളീയർ ഒറ്റക്കെട്ടായി കൊണ്ടാടിയിരുന്ന ആഘോഷങ്ങളെ വിഭാഗീയവത്കരിക്കുന്ന സമീപനങ്ങളും ഇവിടെയിപ്പോൾ സ്വാഭാവികതയായി.

മേൽപ്പരപ്പിൽ മാത്രം പ്രബുദ്ധതയും അടിത്തട്ടിലേക്ക് പോകുമ്പോൾ വിസർജ്ജ്യവും എന്നതാണ് നമ്മുടെ പുരോഗമനം. അവിടെയാണ് ലളിതമായ ഈ കലാസൃഷ്ടികൊണ്ട് കാരോട് ജയചന്ദ്രൻ എന്ന കലാകാരൻ ശ്രദ്ധേയനാകുന്നത്. ഇത് തീർച്ചയായും പലരും പറഞ്ഞതാകാം.. എന്നാൽ ആവർത്തനം ആവശ്യപ്പെടുന്ന ആശയമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ലാത്തതുകൊണ്ടു തുടരുക തന്നെ വേണം. ഇവിടെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ പോലും മതാടിസ്ഥാനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയുന്ന അവസ്ഥയാണ്. ഭക്ഷണസഞ്ചികളിൽ മതം രേഖപ്പെടുത്തുകയാണ്. ഓരോ മതത്തിന്റെ പേരിൽ ഹെല്പ് ലൈനുകൾ രൂപം കൊള്ളുകയാണ്. ഇതൊക്കെ സംഭവിച്ചു കഴിഞ്ഞ നാടാണിത്. ഇല്ലെങ്കിൽ സംഭവിച്ചുകൊണ്ടിക്കുന്ന നാടാണിത്. അപ്പോൾ ഈ ഷോർട്ട് മൂവിയിലെ ആശയം ഒരു അതിശയോക്തി ആകുന്നില്ല.

അഖണ്ഡഭാരതത്തിലെ ആര്യരാജ്യപ്പെരുമ സ്വപ്നംകാണുന്നവന്റെ തൃശൂലങ്ങളിൽ ആലേഖനം ചെയ്‌ത ‘ലോകാസമസ്താ സുഖിനോ ഭവന്തു’ വിൽ രുധിരക്കുറി ചാർത്തുന്നവന്റെ നെറ്റിയിലെ ‘കാവി’യും … വിശുദ്ധയുദ്ധത്തിന്റെ ചാവേർ മനസുകളിൽ ‘അശുദ്ധ’ശരീരങ്ങൾ വഹിക്കുന്ന തീഗോളങ്ങളെക്കാൾ പതിന്മടങ്ങ് സ്ഫോടനശേഷിയോടെ ഹരിതഗൃഹത്തെ ചാമ്പലാക്കാൻ വെമ്പുന്ന വിപത്തിന്റെ ‘പച്ച’യും …അരമണിയിലെ കാമവീഞ്ഞു പങ്കുവയ്ക്കലിന്റെ സാക്ഷികളായ ഗോഥിക് ജാലകങ്ങളിലെ വെള്ളരിപ്പിറാവുകളെ കുരിശാരോഹണം ചെയ്തശേഷം വിരിക്കുന്ന ആട്ടിന്തോലിന്റെ ‘വെള്ള’യും ….മൂന്നു സാമൂഹ്യനിറങ്ങൾ എങ്കിൽ അവ കൂട്ടിക്കലർത്തുമ്പോൾ കിട്ടുന്ന നിറം എന്താണ് ? മരണത്തിന്റെ കറുപ്പ് , എരിഞ്ഞടങ്ങുന്ന ചാരത്തിന്റെ കറുപ്പ്, അനന്തമായ കാളരാത്രികളുടെ കറുപ്പ്, പ്രളയതാണ്ഡവം പ്രസവിക്കാൻ വെമ്പുന്ന കരിമേഘക്കറുപ്പ് ..കറുപ്പിന്റെ മാത്രം വകഭേദങ്ങൾ….

സംശയമുണ്ടെങ്കിൽ നിങ്ങൾ ഈ ഷോട്ട് ഫിലിമിൽ കാണുന്ന ആ ബസ്റ്റോപ്പിൽ മൂന്നുമതങ്ങളുടെ പേരെഴുതി വച്ചിട്ടുള്ള മൂന്നു മണ്കുടങ്ങളിലെ ദാഹജലങ്ങളെ കൂട്ടികലർത്തിനോക്കൂ. ഞാൻ പറഞ്ഞ നിറം തന്നെ കിട്ടിയേക്കാം. ഓരോന്നിൽ നിന്നും ‘അതാതു കൂട്ടർ’ പകർന്നു കുടിച്ചാൽ സ്ലോ പോയിസണും മതമൈത്രി വിളമ്പരം ചെയ്തുകൊണ്ട് മൂന്നും എടുത്തു ഒന്നിച്ചുകുടിച്ചാൽ സയനൈഡ് വിഷവും ശരീരത്തിലെത്തി ആപത്തുണ്ടാക്കിയേക്കാം. കാരണം ഇവിടെ മതമൈത്രി എന്നപേര് തന്നെ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്നാണു അർഥം. ജനം മതബോധത്തിൽ നിന്നും മാനവികബോധത്തിലേക്ക് എത്തിയാൽ മാത്രമേ നാട്ടിൽ ശാന്തിയും സമാധാനവും കൈവരികയുള്ളൂ. ഈ ഷോട്ട് മൂവിയിലെ വൃദ്ധ മൂന്നുകുടങ്ങളും അവഗണിച്ചുകൊണ്ട് അരുവിയിലേക്കു പോയി വെള്ളം കുടിക്കുകയാണ്. അരുവി ഇവിടെ മാനവികതയുടെ തെളിനീരൊഴുക്ക് തന്നെയാണ്.

നമ്മുടെ നാട്ടിൽ മതങ്ങൾ തമ്മിലുള്ള മത്സരങ്ങളും സപർദ്ദയും മണ്കുടങ്ങളിലൂടെ പ്രതീകാത്മകമായി കാണിച്ചുതന്നത് നല്ലൊരു സമീപനമാണ്. ഈവിധ വിഷചിന്തകളെ പാലൂട്ടി വളർത്തുന്നത് ആരാണ് ? തീർച്ചയായും അത് രാഷ്ട്രീയക്കാർ തന്നെയാണ്. വോട്ടുബാങ്കുകൾ ലക്‌ഷ്യം വച്ചുകൊണ്ടുള്ള കുത്സിതപ്രവർത്തനങ്ങൾ. പുരോഗമനത്തിന്റെ മേൽവസ്ത്രവും യാഥാസ്ഥിതികതയുടെയും വർഗ്ഗീയതയുടെയും അടിവസ്ത്രവും ആണ്അവർ ധരിക്കുന്നത്.

പ്രകൃതി ഇവിടെ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത് ജീവജാലങ്ങൾക്ക് പങ്കിട്ടെടുക്കാൻ ആണ്. പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും സസ്യങ്ങളും ആദ്യം പിന്തള്ളപ്പെട്ടു. പിന്നെ മനുഷ്യൻ വർണ്ണങ്ങളും വർഗ്ഗങ്ങളും പലതിന്റെയും അടിസ്ഥാനത്തിൽ രൂപീകരിച്ചു. എല്ലാം തങ്ങളേക്കാൾ താഴ്ന്നവരെ സൃഷ്ടിക്കാൻ മാത്രം. അങ്ങനെ മനുഷ്യൻ അവന്റെ വർഗ്ഗത്തിൽ തന്നെ ചിലരെ പിന്തള്ളാൻ തുടങ്ങി. അങ്ങനെ അവന്റെ സഹസ്രാബ്ദങ്ങൾ ആയി തുടങ്ങിയ കലി ഇന്നും തുടരുന്നു. പ്രത്യകിച്ചും ചില രാജ്യങ്ങളിൽ. ആകെയൊരാശ്വാസം ലോകത്തു കുറെ രാജ്യങ്ങളിൽ മതരഹിതമായ സമൂഹം വളർന്നുവരുന്നുണ്ട് എന്നതാണ്.

മാനവികതയും ജനാധിപത്യവും വിജയിക്കട്ടെ…. എന്ന് ഉറക്കെ ഉദ്ഘോഷിച്ചുകൊണ്ടു ഈ സദ്ദേശ സിനിമ ആസ്വാദകമനസുകളിൽ സ്വാധീനം ചെലുത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് . ഏവരും ഈ മൂവി കാണാൻ മറക്കരുത്.

 2,355 total views,  3 views today

Advertisement
Continue Reading
Advertisement

Comments
Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement