ചലച്ചിത്രനടിയും മോഡലുമാണ് ഹുമ സലീം ഖുറേഷി . മൂന്നു പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഡൽഹി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഖുറേഷി നാടകനടിയായും മോഡലായും പ്രവർത്തിച്ചിരുന്നു. നിരവധി നാടക പ്രവർത്തനങ്ങൾക്കു ശേഷം അവർ മുംബൈയിലേയ്ക്ക് പോകുകയും അവിടെ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കാനായി ഹിന്ദുസ്ഥാൻ യൂണിലിവറുമായി രണ്ടുവർഷത്തേയ്ക്ക് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. സാംസങ് മൊബൈലിന്റ പരസ്യ ഷൂട്ടിങിനിടയിൽ അനുരാഗ് കശ്യപ് അവരിലുള്ള അഭിനയ കഴിവിനെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കമ്പനിയുമായി മൂന്ന് സിനിമകൾക്ക് വേണ്ടി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 2012 ജൂൺ 22 ന് റിലീസ് ചെയ്ത രണ്ട് ഭാഗങ്ങളായിട്ടുള്ള ഹിന്ദി കുറ്റാന്വേഷണ നാടക ചലച്ചിത്രമായ ഗാങ്സ് ഓഫ് വാസേപൂർ (ഫിലിം സീരീസ്) എന്ന ചലച്ചിത്രത്തിൽ ആണ് ഖുറേഷി അരങ്ങേറ്റം കുറിച്ചത്. ഈ ചലച്ചിത്രത്തിലുള്ള അവരുടെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബട്ട് അവാർഡിലും ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് അവാർഡിലും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2012 മേയിൽ കാൻ ഫെസ്റ്റിവലിൽ കാൻ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ് സെക്ഷനിൽ 319 മിനിട്ടുനേരം ഈ ചലച്ചിത്രം പ്രദർശിപ്പിച്ചിരുന്നു.
2012 നവംബർ 2 ന് റിലീസ് ചെയ്ത് സമീർ ശർമ്മ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ കോമഡി ചലച്ചിത്രമായ ലവ് ഷവ് തേ ചിക്കൻ ഖുരാന എന്ന ഹിന്ദി ചലച്ചിത്രത്തിൽ ഹർമൻ എന്ന നായികാ കഥാപാത്രത്തെയാണ് ഖുറേഷി അവതരിപ്പിച്ചത്. ബോക്സോഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഇത്. തുടർന്ന് ഷോർട്ട്സ് (2013 ), ഏക് തി ഡയൻ (2013), ഡേഢ് ഇഷ്കിയ (2014), ബദ്ലാപൂർ (2015), തുമ്ഹേ ദില്ലഗി (2016), ഏക് ദോപെഹർ (2017), കാലാ (2018) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2018 ജൂൺ 7 ന് റിലീസ് ചെയ്യാനിരിക്കുന്ന കാലാ എന്ന ഈ തമിഴ് ചലച്ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പാ. രഞ്ജിത്ത് ആണ്. കാലായുടെ മുൻ കാമുകിയായ സറീന എന്ന കഥാപാത്രത്തെയാണ് ഖുറേഷി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ നായകൻ രജനീകാന്ത് ആണ്.
1986 ജൂലൈ 28 ന് ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒരു മുസ്ലീം കുടുംബത്തിലാണ് ഖുറേഷി ജനിച്ചത്. അവരുടെ പിതാവ് സലീം ഒരു ഹോട്ടലുടമയായിരുന്നു. സലീംസ് എന്ന പേരിൽ ഹോട്ടൽ ശൃംഖല തന്നെയവർക്കുണ്ടായിരുന്നു. അവരുടെ അമ്മ അമീന ഖുറേഷി കാശ്മീരി വീട്ടമ്മയായിരുന്നു. അഭിനേതാവായ സാക്വിബ് സലീം ഉൾപ്പെടെ അവർക്ക് മൂന്നുസഹോദരന്മാരുണ്ട്. ഖുറേഷി കുട്ടിയായിരിക്കുമ്പോൾ തന്നെ അവരുടെ കുടുംബം സൗത്ത് ഡെൽഹിയിലുള്ള കൽക്കജിയിലേയ്ക്ക് മാറി താമസിച്ചിരുന്നു.
ഡൽഹി സർവ്വകലാശാലയിലെ ഗാർഗി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ഖുറേഷി തുടർന്ന് ആക്ട്1 തിയറ്റർ ഗ്രൂപ്പിൽ ചേരുകയും കുറച്ച് നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എൻ. കെ. ശർമ്മയായിരുന്നു അവരുടെ അഭിനയ ഗുരു. അദ്ദേഹത്തിൽ നിന്നാണ് ഖുറേഷി അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. നിരവധി എൻജിഒകളിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ ഖുറേഷി ഡോക്കുമെന്ററി ഫിലിംമേക്കേഴ്സിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കാനായി ഹിന്ദുസ്ഥാൻ യൂണിലിവറുമായി ഖുറേഷി രണ്ടുവർഷത്തേയ്ക്ക് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. സാംസങ് മൊബൈൽ, നെരോലാക്, വിറ്റ മാരി, സഫോല ഓയിൽ, മെഡെർമ ക്രീം, പിയേഴ്സ് സോപ്പ് എന്നീ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.സാംസങ് മൊബൈലിന്റ പരസ്യ ഷൂട്ടിങ് ആമിർ ഖാനോടൊപ്പമായിരുന്നു. നെരോലാകിന്റെ പരസ്യ ഷൂട്ടിങ് ഷാരൂഖ് ഖാനോടൊപ്പമായിരുന്നു.
ഇപ്പോഴിത താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി കമെന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.കുറച്ച് ഗ്ലാമറസ് ലുക്കിലുള്ള ഈ ചിത്രങ്ങളെ വിമർശിച്ച് കൊണ്ടും അഭിനന്ദിച്ച് കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ആരാധകരിൽ നിന്ന് വരുന്നത്.