മറ്റു മൃഗങ്ങളുടെ അത്ര പോലും ശക്തിയില്ലാത്ത മനുഷ്യർ എങ്ങനെയാണ് ഭക്ഷ്യശൃംഖലയുടെ മുകളിൽ എത്തിയത് ?

അറിവ് തേടുന്ന പാവം പ്രവാസി

മനുഷ്യർ ഭക്ഷ്യശൃംഖലയുടെ മുകളിൽ എത്തിയതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ സംഘമായി പ്രവർത്തിക്കാനുള്ള കഴിവ് ആണ്.അതായത് ഒറ്റയ്ക്ക് ഒരു കടുവയും മനുഷ്യനും നേർക്കുനേർ പോരാടുകയാണെ ങ്കിൽ കടുവ നിസ്സാരമായി മനുഷ്യനെ കൊന്നുതിന്നും. ഇനി ഒരു 1000 കടുവയും 1000 മനുഷ്യനുമാണ് നേർക്കുനേർ പോരാടുന്നത് എന്നാലോചിക്കുക അപ്പോഴും കടുവകൾ ജയിക്കും.ഇനി മറ്റൊരു തരത്തിൽ ആലോചിക്കൂ.

ഒരു കാട്ടിൽ 1000 കടുവകളുടെ ഒരു കൂട്ടം ഉണ്ട്. ഒരു 100 മനുഷ്യരെ ‘കടുവകളെ കൊല്ലുക ‘ എന്ന ലക്ഷ്യവുമായി ആ കാട്ടിലേക്ക് അയക്കുക യാണ്. കഥ മാറില്ലേ… !കുറച്ച് മനുഷ്യർ ആയുധങ്ങൾ തയാറാക്കും ;മറ്റ് കുറച്ച് പേർ തീപ്പന്തങ്ങൾ ഉണ്ടാക്കും ;മറ്റ് കുറച്ച് പേർ കടുവകളുടെ സഞ്ചാരപഥം മനസിലാക്കും ; കടുവകൾക്കു മരം കേറാൻ പാടാണെന്നു മനസിലാക്കും ;വെള്ളം കുടിക്കുന്ന സ്ഥലം മനസിലാക്കും.പക്ഷേ ഒന്നായാലും ആയിരമായാലും കടുവകൾക്ക് അപ്പോഴും മുന്നിൽ വരുന്ന മനുഷ്യനെ മാത്രമേ നേരിടുക എന്നതിൽ അപ്പുറം യാതൊന്നും ചെയ്യാനില്ല.

മറിച്ചു മനുഷ്യർക്ക്‌ അവയെ മരത്തിൽ നിന്ന് ആയുധങ്ങൾ പ്രയോഗിച്ചോ, വെള്ളത്തിൽ വിഷം കലക്കിയോ അതുമല്ലെങ്കിൽ ചുട്ടു കൊല്ലുകയോ ചെയ്യും. ഫലത്തിൽ ഒറ്റ മനുഷ്യന്റെ ജീവൻ പോലും നഷ്ടപ്പെടാതെ 1000 കടുവകളെയും വക വരുത്താൻ മനുഷ്യർക്ക്‌ കഴിയും.പരിണാമത്തിന്റെ വഴിയിൽ എവിടെയോ വച്ച് മനുഷ്യർ നേടിയെടുത്ത ഈ ഗുണം തന്നെയാണ് അവനെ ഭൂമിയിലെ ശക്തനായ ‘മൃഗം’ ആക്കിമാറ്റിയത്.ഒറ്റ വാക്കിൽ പറഞ്ഞാൽ ബുദ്ധി കൂടുതൽ ഉള്ളത് കൊണ്ട് തന്നെ.

You May Also Like

മെയ് 2 :ലോക പാസ്‌വേഡ് ദിനം; പാസ്‌വേ ഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മെയ് 2 :ലോക പാസ്‌വേഡ് ദിനം; പാസ്‌വേ ഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അറിവ് തേടുന്ന പാവം…

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ് ?

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ലിഫ്റ്റ് എവിടെയാണ് ? എന്താണ് കപ്പല്‍ ലിഫ്റ്റ് ?

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ലിഫ്റ്റ് എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി മനുഷ്യരുമായി…

കുങ്കിയാനകൾ – അനുനയവും റൗഡിത്തരവും ഒരുപോലെ ഒത്തു ചേർന്നവർ

എന്താണ് കുങ്കിയാനകൾ  അറിവ് തേടുന്ന പാവം പ്രവാസി നാടാകെ ഭീതിപരത്തുന്ന കാട്ടാനകളെ തളയ്ക്കാൻ വരുന്ന ആനകളെ…