Baiju Raj (ശാസ്ത്രലോകം)

നായയുടെ കടിയേക്കാൾ അപകകരമാണ് മനുഷ്യന്റെതന്നെ കടി !
.
10-20% കേസുകളിൽ മാത്രമേ നായ കടിച്ചാൽ അണുബാധ ഉണ്ടാകൂ. എന്നാൽ.. മനുഷ്യരുടെ കടിയേറ്റാൽ, 45 മുതൽ 55 ശതമാനം വരെയാണ് അണുബാധ ഉണ്ടാകുവാനുള്ള സാധ്യത.
.
അണുബാധയ്ക്കുള്ള കാരണം പല്ലുകളിലല്ല, പകരം ഉമിനീരിലാണ്. പ്രത്യേകിച്ച് രോഗകാരികളായ അണുക്കൾ ഉള്ളതിനാൽ.. ഇത് വളരെ അപകടംപിടിച്ചതാണ്.
.
മനുഷ്യന്റെ പല്ലുകൾ വളരെ ശക്തവും എന്നാൽ അത്ര മൂർച്ചയില്ലാത്തതും ആയതിനാൽ, ചർമ്മം പൊട്ടാതെതന്നെ ആന്തരിക, ചർമ്മത്തിന് താഴെയുള്ള ടെൻഡോണുകൾ പോലുള്ള ഘടനകളെ മുറിവേൽപ്പിക്കാം.
ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടാവുന്നതെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്, ഉണങ്ങാൻ കൂടുതൽ സമയമെടുത്തേക്കാം.
.
ബാക്ടീരിയയ്ക്ക് പുറമേ, ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, ഹെർപ്പസ് സിംപ്ലക്സ് വൈറസ് തുടങ്ങിയ രോഗങ്ങളും മനുഷ്യരുടെ കടിയാൽ പകരാം. രോഗം ബാധിച്ച രക്തവുമായോ ഉമിനീരുമായോ സമ്പർക്കം പുലർത്തുന്നതിലൂടെ ഈ രോഗങ്ങൾ പകരാം.
.
മനുഷ്യന്റെ കടിയേറ്റാൽ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ്പോലും അണുബാധ ഉണ്ടാവാറുണ്ട്.. കാരണം ബാക്ടീരിയകൾ ഇൻകുബേറ്റ് ചെയ്യാനും രോഗലക്ഷണങ്ങൾ ഉണ്ടാക്കാനും സമയമെടുക്കും.
.
ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാൽ.. ഒരു മനുഷ്യൻ മറ്റൊരാളെ കടിക്കുന്നത് മൃഗങ്ങളെപ്പോലെ ദേഷ്യം വരുമ്പോഴോ, വഴക്കു പിടിക്കുമ്പോഴോ അല്ല. പകരം.. ലൈംഗികതയ്ക്കിടയിലാണ്.

Leave a Reply
You May Also Like

പൊട്ടിച്ചിതറിയ കയ്യും പിന്നെ ചിതറിയ ദേഹവും- ഒരു അഫ്‌ഗാൻ കഥ

പല കഥകളും തള്ളൽ ആണെന്ന് നമുക്ക് തോന്നും. ‘ഇങ്ങനെ ഒക്കെ നടക്ക്വൊ?’ എന്ന് നമ്മൾ അന്തം വിടും

സോഴ്‌സോപ്പ് അഥവാ മുള്ളാത്തയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ

സോഴ്‌സോപ്പ് പഴങ്ങളുടെ ഗുണങ്ങൾ. ഗ്വാനബാന എന്നും അറിയപ്പെടുന്ന മുള്ളാത്തി അതിൻ്റെ തനതായ രുചിക്കും ആരോഗ്യപരമായ ഗുണങ്ങൾക്കും…

ഇന്ത്യയൊരുക്കുന്ന അത്ഭുതമാണ്, ലോകത്തിലെ ആദ്യത്തെ തദ്ദേശീയ പോർട്ടബിൾ ആശുപത്രിയായ ‘ആരോഗ്യ മൈത്രി എയ്ഡ് ക്യൂബ്’

എന്താണ് ആരോഗ്യ മൈത്രി ? അറിവ് തേടുന്ന പാവം പ്രവാസി എവിടെയെങ്കിലും ദുരന്തമോ അടിയന്തര സാഹചര്യമോ…

മദ്യം: സാംസ്‌കാരികതക്കൊരു ചരമഗീതം

9000 വര്‍ഷം മുമ്പ് ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളുമൊക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി ചരിത്രം പറയുന്നു. ലഹരി പൂക്കുന്ന തടവറയില്‍ തളച്ചിട്ട ആധുനിക മസ്തിഷ്‌കങ്ങള്‍ ചിന്തിക്കാന്‍ പോലും അനുവദിക്കാത്തവിധം തടവറയിലാക്കപ്പെട്ടിരിക്കുന്നു.