എന്തുകൊണ്ടാണ് മനുഷ്യര്‍ പല നിറത്തിൽ കാണപ്പെടുന്നത്? ക്രീം തേച്ചാൽ കറുത്ത നിറം മാറി വെളുത്ത നിറം ആകുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

ശരീരത്തിൽ ചർമം, തലമുടി, നേത്രങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്ന വർണ്ണവസ്തു വാണ് മെലാനിൻ (Melanin). മെലമോസൈറ്റ് കോശങ്ങളാണ് ശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കുന്നത്. മെലനോസൈറ്റ് കോശങ്ങൾ എല്ലാവരിലും ഒരേ അളവിലാണ് കാണപ്പെടുന്നത്. എന്നാൽ അവ ഉത്പാദിപ്പി ക്കുന്ന മെലാനിന്റെ അളവിലും ,സ്വഭാവത്തിലും എറ്റക്കുറച്ചിൽ വരാം. അതാണ്, മനുഷ്യർ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാൻ കാരണം.

മാതാപിതാക്കളിൽ നിന്നും അവരുടെ പൂര്‍വികരില്‍ നിന്നും ജനിതകമായി ലഭിക്കുന്ന ഘടകങ്ങളും നിറത്തെ സ്വാധീനിക്കുന്നു. ഭൂമിശാസ്ത്രപരമായുള്ള പ്രത്യേകതകളും നിറം നിര്‍ണയിക്കുന്നതിലെ മറ്റൊരു ഘടകമാണ്. ഉഷ്ണമേഖലയയില്‍ ജീവിക്കുന്നവര്‍ക്ക് അള്‍ട്രാ വയലറ്റ് വികിരണം അധികമായി ഏല്‍ക്കുന്നു. അള്‍ട്രാ വയലറ്റ് രശ്മികളുടെ ആഘാതത്തെ കുറയ്ക്കാന്‍ ശരീരത്തില്‍ കൂടുതല്‍ മെലാനിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന തുകൊണ്ടാണ് ശരീരത്തിന് ഇരുണ്ട നിറം ലഭിക്കുന്നത്.

എന്നാല്‍, ഉത്തരാര്‍ധഗോളത്തിലെ രാജ്യങ്ങളിലുള്ളവരില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിക്കുന്നത് താരതമ്യേന കുറവായതിനാല്‍, മെലാനിന്റെ അധിക ഉല്‍പ്പാദനത്തിന്റെ ആവശ്യകത വരുന്നില്ല. അതുകൊണ്ടുതന്നെ അവിടങ്ങളിലുള്ളവരുടെ തൊലി കൂടുതല്‍ വെളുത്തതാകുന്നു. ഇനി ഒരാളുടെ ശരീരത്തില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ മെലാനിന്‍ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചില്‍ വന്നേക്കാം. വെയില്‍ കൊള്ളുന്ന ഭാഗങ്ങളിലും, തുടയിടുക്കിലുമെല്ലാം നിറ വ്യത്യാസമുണ്ടായിരിക്കും. ശാസ്ത്രീയമായ വസ്തുതകള്‍ പോലും അംഗീകരിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ പലരും ചര്‍മത്തിന് സ്വയം ചികിത്സ നല്‍കുന്നുണ്ട്.

നിറത്തിന്റെ പേരില്‍ നമുക്കിടയില്‍ ആളുകള്‍ അനുഭവിക്കുന്ന മാനസികാവസ്ഥയെ പരമാവധി ചൂഷണം ചെയ്യുന്ന ധാരാളം പരസ്യങ്ങൾ കാണാം. കോസ്‌മെറ്റിക്‌ ഉത്പന്നങ്ങൾ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ ഇന്ത്യയിൽ വ്യക്തമായ നിബന്ധനകളുണ്ട്. 1954 ലെ ഡ്രഗ് ആന്റ് മാജിക് റെമഡി ആക്ട് പ്രകാരം, വെളുത്ത നിറത്തെ നല്ലതിന്റെയും , ആത്മവിശ്വാസത്തിന്റെയും പ്രതീകമായും കറുപ്പിനെ മോശമാക്കി ചിത്രീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. ഒരു കോസ്‌മെറ്റിക് ഉത്പന്നം വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ ദ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യയുടെ അംഗീകാരമുണ്ടോ എന്ന് ഉപഭോ ക്താവ് ശ്രദ്ധിക്കണം. ക്ലിനിക്കല്‍ ട്രയലുകളി ലൂടെ കടന്നുപോയതിന് ശേഷമായിരിക്കണം ഈ ഉത്പന്നം വിപണിയിലെത്തിക്കേണ്ടത്. ഒരു ഉത്പന്നത്തിലെ ചേരുവകൾ എന്തൊക്കെയാ ണെന്ന് അറിയാനുള്ള അവകാശവും ഉപഭോ ക്താവിനുണ്ട്.

ഒന്‍പതോ , പത്തോ ദിവസം കൊണ്ട് വെളുപ്പി ക്കും എന്ന് പറഞ്ഞ് അവകാശപ്പെട്ട് ക്രീമുകള്‍ വില്‍ക്കുന്നത് എങ്കില്‍ തീര്‍ച്ചയായിരിക്കും അതില്‍ സ്റ്റിറോയ്ഡ് പോലുള്ളവ അടങ്ങി യിരിക്കും. വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില ക്രീമുകളുണ്ട്. അവ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് നിറത്തിൽ വ്യത്യാസം വരും. എന്നാല്‍ അതു പോലും വളരെ സൂക്ഷിച്ചാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. അത്രയേറെ ഫോട്ടോസെന്‍സിറ്റീവിറ്റിയുള്ള ക്രീമുകളാണ് അവ. അതുപയോ ഗിച്ചാല്‍ വെയിലത്ത് ഇറങ്ങാന്‍ സാധിക്കുകയില്ല. ചികിത്സ കാലയളവില്‍ ദിവസങ്ങള്‍ ഇടവിട്ട് ഡോക്ടറെ നേരില്‍ കാണുകയും മറ്റു പ്രശ്‌ന ങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ത്വക്കിന് പ്രശ്‌നങ്ങളില്ലാത്തവര്‍ ഒരിക്കലും അതുപയോഗിക്കാന്‍ പാടില്ല.

എളുപ്പത്തില്‍ വെളുക്കാന്‍ സൗന്ദര്യ പരീക്ഷണങ്ങള്‍ നടത്തി തൊലിയുടെ ആരോഗ്യം നശിച്ച ഒരുപാട് ആളുകള്‍ ചികിത്സ തേടിയെത്താറുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. അവരുടെ മുഖത്ത് സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചതായി പരിശോധയില്‍ നിന്ന് വ്യക്തമാകുണ്ട്. അവരുടെ തൊലിയുടെ കട്ടികുറഞ്ഞ് രക്തക്കുഴലുകള്‍ പുറത്തേക്ക് തെളിഞ്ഞ് കാണും .മുഖം വെളുക്കുന്നതു കൊണ്ടല്ല, ചര്‍മത്തിന്റെ കട്ടികുറയുന്നതു കൊണ്ടാണ് നിറ വ്യത്യാസം തോന്നുന്നത്. ചുവന്നതോ , കറുത്തതയോ ആയ പാടുകള്‍ ഉണ്ടായി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തും. അവയുടെ ഏറ്റവും വലിയ പ്രത്യാഘാതം എന്ന് പറയുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന താണ്. ഗ്ലോക്കോമ പോലെയുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. മുഖത്ത് ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ രക്തക്കുഴലുകളിലേക്ക് അവ ആഗിരണം ചെയ്യുന്നു. അത് രക്തസമ്മര്‍ദ്ദം കൂട്ടുന്നു. അതിന്റെ ഫലമായാണ് കാഴ്ച നശിക്കുന്നത്. അത് കൂടാതെ കണ്ണിന്റെ രക്തക്കുഴലുകളെ ഘടനാപരമായി ബാധിക്കാനും സാധ്യതയുണ്ട്.

ഇത്തരം ക്രീമുകള്‍ക്ക് ഒരു വലിയ ദോഷമുണ്ട്. തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ആദ്യമൊന്നും വലിയ പ്രശ്‌നം തോന്നുകയില്ല. എന്നാല്‍ നിര്‍ത്തുമ്പോള്‍ കടുത്ത പ്രത്യാഘാ തങ്ങള്‍ നേരിടേണ്ടി വരും. മുഖത്ത് മുഴുവന്‍ മുടി വരിക, കുരുക്കള്‍ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരില്‍ കാണാറുണ്ട്. ടോപ്പിക്കല്‍ സ്റ്റിറോയ്ഡ് ഡാമേജ്ഡ് ഫെയ്‌സ് (TSDF) എന്നാണ് ഇതിനെ വിളിക്കുക. ഭാവിയില്‍ പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം വരും. സ്റ്റിറോയ്ഡ് പൊതുവേ മുഖത്ത് ഉപയോഗി ക്കാറില്ല . ​സോറിയാസിസ് പോലുള്ള രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്.ഇതുകൂടാതെ ഹെര്‍ബല്‍ ആയുര്‍വേദിക് ക്രീമുകള്‍ പ്രത്യാഘാതങ്ങളില്ലെന്ന് പറഞ്ഞ് ചെറിയ പെണ്‍കുട്ടികള്‍ പോലും ഉപയോഗി ക്കുന്നു. വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ക്ലിനിക്കല്‍ ട്രയലുകള്‍ ഒന്നും നടത്താതെ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഇത്തരം വസ്തുക്കള്‍ ചര്‍മത്തില്‍ ഒരു കാരണവശാലും ഉപയോ ഗിക്കരുത്.

ശരീരത്തിന് ഹാനികരമായ പാരബിന്‍സ് പോലുള്ള രാസവസ്തുക്കള്‍, സ്റ്റിറോയ്ഡ്, മെര്‍ക്കുറി, ലെഡ് പോലുള്ള മൂലകങ്ങള്‍ എന്നിവയെല്ലാം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പിഗ്മെന്റേഷന്‍, ചൊറിച്ചില്‍ തുടങ്ങി സ്‌കിന്‍ കാന്‍സര്‍ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് ഇവ കൊണ്ടെത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് പുറമെ തൊലിയുടെ നിറം സംബന്ധിച്ച പരസ്യങ്ങൾക്കെതിരേ ലോകമെങ്ങും വലിയ എതിർപ്പുമുണ്ട്.

You May Also Like

എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ?

എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി വലിയ കെട്ടിടങ്ങളുടെ മുകളിലുള്ള…

പർവതാരോഹകർ മലകയറി ഏതാണ്ട് മുക്കാല്‍ ഭാഗം പിന്നിടുമ്പോൾ മൂടല്‍ മഞ്ഞില്‍ പ്രത്യക്ഷപ്പെടുന്ന ‘പ്രേത’ രൂപം എന്താണ് ?

ബ്രോക്കണ്‍ സ്പെക്ട്രെ അഥവാ ബ്രോക്കണ്‍ ബോ എന്നാൽ എന്ത് ? അറിവ് തേടുന്ന പാവം പ്രവാസി…

മധ്യവയസ്സിലെ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതെങ്ങനെ : ഒരു വ്യക്തിഗത സാമ്പത്തിക വിദഗ്ധൻ്റെ ഉപദേശം

വ്യക്തിഗത സാമ്പത്തിക വിദഗ്ധൻ, നിക്കോൾ ഡീക്കർ, സാധാരണ ബജറ്റിൽ മെച്ചപ്പെട്ട ജീവിതത്തിന് പ്രായോഗിക പരിഹാരങ്ങൾ നൽകുന്നു…

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ?

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ? അറിവ് തേടുന്ന പാവം പ്രവാസി ????അപകടത്തിൽ പെട്ടവരെയോ,…