നരബലി നടന്നിരുന്നു: ഇരുമ്പുയുഗ ബ്രിട്ടണിൽ

Balakrishnanunni TN

ഇരുമ്പുയുഗത്തിൽ നരബലിയായി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്ന ഡോർസെറ്റിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ, കഴുത്തിൽ കുത്തേറ്റും, വാരിയെല്ലിന് ക്ഷതമേറ്റും കൊല്ലപ്പെട്ട 20 വയസ്സുള്ള ഒരു യുവതിയുടെ അവശിഷ്ടങ്ങൾ ബോൺമൗത്ത് സർവ്വകലാശാലയിലെ സംഘം പരിശോധിച്ചു വരികയാണ്.​ സെൻട്രൽ ഡോർസെറ്റിലെ വിൻ്റർബോൺ കിംഗ്സ്റ്റണിലെ 2000 വർഷം പഴക്കമുള്ള ചരിത്രാതീത വാസസ്ഥലത്തിൻ്റെ ഖനനത്തിലാണ് ഗവേഷകർ ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മരിക്കുമ്പോൾ 20-കളുടെ അവസാനത്തിൽ ആയിരുന്ന ഈ യുവതി ശാരീരികമായി ബുദ്ധിമുട്ടേറിയതും, കഠിനാധ്വാനം ചെയ്യേണ്ടുന്നതും ആയ ഒരു ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് ഗവേഷകരുടെ വിശകലനം സൂചിപ്പിക്കുന്നത്.​കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെടുന്നതിനും ആഴ്ചകൾക്ക് മുമ്പ് അവരുടെ വാരിയെല്ലുകളിൽ ഒന്നിന് കേടുപാടുകൾ സംഭവിച്ചതായും ഗവേഷകർ കണ്ടെത്തി.​ ഇരുമ്പുയുഗ ബ്രിട്ടണിൽ നരബലി നടന്നിരുന്നു എന്നതിൻ്റെ അപൂർവ്വമായ ഭൗതിക തെളിവാണ് ഇതെന്ന് ഗവേഷകരുടെ പഠനത്തിലെ ഘടകങ്ങളുടെ സംയോജനം സൂചിപ്പിക്കുന്നു.

ഒരു കുഴിയുടെ അടിയിൽ മൃഗങ്ങളുടെ അസ്ഥിയുടെ വിചിത്രവും, മനഃപൂർവ്വം നിർമ്മിച്ചതും ആയ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ക്രമീകരണത്തിന് മുകളിലായി മുഖം കുനിച്ചു കിടക്കുന്ന നിലയിലാണ് ഈ യുവതിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് എന്നതിനാൽ ഒരു വഴിപാടിൻ്റെ ഭാഗമായി അവളെ കൊന്നതായി തോന്നുന്നു എന്നാണ് ഫോറൻസിക് ആൻഡ് ബയോളജിക്കൽ നരവംശ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മാർട്ടിൻ സ്മിത്ത് പറയുന്നത്.

യുവതിയുടെ നട്ടെല്ല് അവളുടെ ചെറുപ്പത്തിൽ കാര്യമായ അപചയത്തിൻ്റേയും, ആർത്രൈറ്റിക് മാറ്റത്തിൻ്റേയും ലക്ഷണങ്ങൾ കാണിക്കുന്നത് എങ്ങനെ എന്നും, സ്ഥിരമായി കഠിനാധ്വാനം ചെയ്തതിലൂടെ അവരുടെ കശേരുക്കൾക്ക് ഇടയിലുള്ള ചില ഡിസ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചത് എങ്ങിനെ എന്നും ആൻ്റിക്വിറ്റീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
യുവതിക്ക് നന്നായി വികസിപ്പിച്ച പരുക്കൻ പേശികൾ ഉണ്ടായിരുന്നതായി കണ്ടെത്തിയ പുരാവസ്തു ഗവേഷകർ ഇതിനെ കഠിനവും നിരന്തരവും ആയ ശാരീരിക പ്രവർത്തനത്തിൻ്റെ മറ്റൊരു അടയാളമായി പരിഗണിക്കുന്നു. ജനവാസകേന്ദ്രത്തിൽ നിന്നും 20 മൈൽ അകലെ നിന്നുമാണ് കുട്ടിക്കാലത്ത് അവർക്ക് കുടിവെള്ളം ലഭിച്ചിരുന്നത് എന്ന് അവരുടെ പല്ലുകളിലെ ഐസോടോപ്പുകളുടെ വിശകലനത്തിൽ നിന്നും ഗവേഷകർ കണ്ടെത്തി.മറ്റൊരു സമുദായത്തിൽ നിന്നുള്ളതോ പുറത്തു നിന്നുള്ളതോ ആയ ഒരാളാണോ സെറ്റിൽമെൻ്റിലേക്ക് അവരെ കൊണ്ടു വന്നത് എന്ന് കണ്ടെത്താനായി ഗവേഷക സംഘം DNA വിശകലനവും നടത്തുന്നുണ്ട്.

News Credit: Shivali Best/Mailonline, 21 May 2024.
Image Credit: Bournemouth University.

You May Also Like

നേപ്പാളിലെ കിരാത ജനത

നേപ്പാളിലെ കിരാത ജനത വിപിൻ കുമാർ പുരാണ-ഇതിഹാസങ്ങളില്‍ പര്‍വത പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഹിമാലയത്തിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും…

വൈറസിനെ ഇറക്കുമതി ചെയ്ത് ഒരു ഭൂഖണ്ഡം രക്ഷിച്ച കഥ

സൗമ്യതയുടെയും ഓമനത്തത്തിന്റെയും പര്യായമായ മുയൽ ഒരു ഭീകര ജീവിയായ കഥയിലേക്ക്

ശാപം കിട്ടിയ ചിത്രം, ഓര്‍മ്മയുണ്ടോ ഈ പെയിന്റിങ്, ഇതിനു പിന്നിൽ സംഭവബഹുലമായൊരു കഥയുണ്ട്

ശാപം കിട്ടിയ ചിത്രം, ഓര്‍മ്മയുണ്ടോ ഈ പെയിന്റിങ്, ഇതിനു പിന്നിൽ സംഭവബഹുലമായൊരു കഥയുണ്ട് അറിവ് തേടുന്ന…

ഉടയാർകുടി ശിലാ ലിഖിതങ്ങളും കരികാല ചോളന്റെ മരണരഹസ്യങ്ങളും

ഉടയാർകുടി ശിലാ ലിഖിതങ്ങളും കരികാല ചോളന്റെ മരണരഹസ്യങ്ങളും   ????ലേഖകൻ :വിഷ്ണു ഗണേഷ്    …