വെള്ളപ്പാണ്ടിന്‌ പുറത്തുകൂടെ താടിയും മീശയും വളർത്തി ബ്രദർ ജോൺ താരു തന്റെ വെള്ളപ്പാണ്ടിനെ അത്ഭുതകരമായി ഇല്ലായ്മ ചെയ്തിരിക്കുന്നു കുഞ്ഞാടുകളേ

339

ഇതാ മഹാത്ഭുതം, ഏവരുടെയും അസുഖങ്ങൾ ചികിത്സിച്ചു മാറ്റുന്ന ബദർ ജോൺ താരു വ്യാപകമായി കേട്ടിരുന്ന വിമർശനം സ്വന്തം വെള്ളപ്പാണ്ട് മാറ്റാത്തതു എന്തുകൊണ്ടെന്ന് ആയിരുന്നു. എത്രയോ പേരുടെ മാറാവ്യാധികൾ മാറ്റാൻ ദൈവത്തെ അലറിവിളിക്കുന്ന ഇദ്ദേഹം തന്റെ വെള്ളപ്പാണ്ട് മാറ്റാൻ ഒരിക്കലും ദൈവത്തെ വിളിക്കാത്തത് എന്തെ ? അനവധി ഭക്തിതട്ടിപ്പു കേസുകളിലും കള്ളപ്പണ ഇടപാടുകളിലും ബന്ധമുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുറെ കാലമായി സംശയത്തിന്റെ നിഴലിൽ ആയിരുന്നു. ഇപ്പോഴിതാ ജോൺ താരുവിന്റെ വെള്ളപ്പാണ്ട് മാറിയിരിക്കുന്നു. വെള്ളപ്പാണ്ടിന്‌ പുറത്തുകൂടെ താടിയും മീശയും വളർത്തിയാണ് അദ്ദേഹം അത്ഭുതകരമായി പാണ്ടിനെ ഇല്ലാതാക്കിയത് .

രോഗശാന്തി ശുശ്രൂഷകൻ ബ്രദർ ജോൺ താരുവും മുൻ നിയമസഭാ സ്പീക്കറും കൊണ്ഗ്രെസ്സ് നേതാവുമായ N. ശക്തനും ചേർന്ന ഒരു കോക്കസ്സിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ മറ നീങ്ങി പുറത്തുവന്നിരുന്നു. .രാജ്യത്തെ വിദേശനാണ്യവിനിമയ നിയമങ്ങളെ കാറ്റിൽ പറത്തി കോടിക്കണക്കിന് ഹവാല പണം ഇവിടെ കൊണ്ടുവരാനും ഇവിടത്തെ ഏജന്റുമാർക്ക് കൈമാറാനും(കമ്മീഷൻ എടുത്തതിനു ശേഷം) താൻ ഇടനിലക്കാരനാകാൻ തയ്യാറാണെന്ന് ജോൺ താരു ഒളിക്യാമറയിൽ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ.രോഗശാന്തി ശുശ്രൂഷ എന്ന തട്ടിപ്പ് ഒന്നുകൊണ്ടു തന്നെ അകത്തു കിടക്കേണ്ട ആളാണ് ബ്രദർ ജോൺ താരു.പുതിയ വെളിപ്പെടുത്തലുകൾ പ്രകാരം ഇയാൾ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതാണ്. പറ്റിക്കപ്പെടാൻ വിശ്വാസികൾ എന്നും തയ്യാർ.

ബിലീവേഴ്‌സ് ചർച്ചിന്റെ യോഹന്നാൻ മുതൽ തങ്കു ബ്രദർ, കെ പി യോഹന്നാൻ, റ്റിജോ പാസ്റ്റർ തുടങ്ങി MC റോഡിന്റെ അരികിൽ സുവിശേഷ കട ഇട്ട് കാശുകാരായവരെ സൂക്ഷിക്കുക. ഇതൊക്കെ പറയുമ്പോൾ ഹിന്ദു മുസ്‌ലീം മതങ്ങളിൽ ഉള്ള ആലിംഗന-തലേക്കെട്ട് മാഫിയക്കാർ ഇതിനേക്കാൾ വലിയ പുള്ളികൾ ആണെന്നും ഓർമ്മിപ്പിക്കുന്നു.

(കടപ്പാട് )