ദൈവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുകയായിരിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ആലോചിച്ചാൽ മുട്ടൻ കോമഡി ആയിരിക്കും

225

ദൈവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുകയായിരിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ആലോചിച്ചാൽ മുട്ടൻ കോമഡി ആയിരിക്കും

ശ്രീകൃഷ്ണൻ കുളിക്കടവിൽ എത്തി നോക്കിയപ്പോൾ പണ്ടത് കുസൃതി ആയിരുന്നു എങ്കിൽ, ഇന്ന് നാട്ടുകാർ മരത്തിൽ കെട്ടി ഇട്ടു അടിച്ചേനെ. പോരാത്തതിന് പോലീസ് കേസും എടുക്കും. മൈനർ ആയിരുന്നു എന്ന് പറഞ്ഞാലും ദുർഗുണപരിഹാരപാഠശാലയിലേക്ക് അയക്കും. ആ നന്നാവട്ടെ. രാധയോടൊപ്പം പാർക്കിലിരുന്നാലോ സദാചാരപോലീസ് പൊക്കും. വാർത്ത ചാനലിലും സോഷ്യൽ മീഡിയയിലും വന്നാലോ ആർഷഭാരത സാംസ്കാരികൾ തെറിയഭിഷേകവും തുടങ്ങും. രാധയെ അശ്ലീലവാക്കുകൾ കൊണ്ട് പൊറുതിമുട്ടിക്കും. കംസൻ അമ്മാവനാണെങ്കിലും കൊന്നാൽ അകത്താകും. ദൈവമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇനി രാധയെ തേച്ചിട്ടു പോയാലോ ഓൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു ദൈവത്തെ നാറ്റിക്കും.

ബാലികയായ ആയിഷയെ കെട്ടിയാൽ അപ്പൊൾ തന്നെ നബിയെ നാട്ടുകാർ പീഡോ എന്നു ചേർത്തു വിളിച്ചു തുടങ്ങും. പോലീസ് പോക്സോ കേസ് എടുത്തു ഉള്ളിലാക്കുകയും ചെയ്യും. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന് വേറെ ഒരു ലോഡ് കേസുകൾ പിന്നാലെ വരും. ഫേക്ക് അക്കൗണ്ട് സുക്കർബർഗ് പൂട്ടിക്കുകയും ചെയ്യും. നാസയുടെ വക പേറ്റന്റ് റൈറ്റ്സ് വയലേഷൻ പൊല്ലാപ്പ് വേറെയും.
ഈസ്റ്ററിന് വീട്ടിൽ ഒരു കുപ്പി വൈൻ ഉണ്ടാക്കിയാൽ പോലും അബ്കാരി നിയമപ്രകാരം കേസ് എടുക്കുന്ന സമയത്താകും യേശു കാനായിലെ കല്യാണത്തിന് പോകുന്നത്. പ്രത്യേകിച്ചു ഇനി ഒന്നും പറയേണ്ട കാര്യമില്ല, എത്രനാൾ എന്നു ചോദിച്ചാൽ മതി.

ശിവന്റെ കാര്യമാണ് കുറച്ചു കൂടെ കഷ്ടം. ഡ്രഗ് അഡിക്റ്റ് ആയ പിതാവ് മകന്റെ തലവെട്ടുന്ന ആ നിമിഷം തന്നെ കൊലപാതകക്കേസ് ആയി. നാറ്റക്കേസുമായി. ഏതോ വാട്‌സ്ആപ്പ് അമ്മാവൻ പറയുന്നത് കേട്ട് മകന് റീപ്ളേസ്‌മെന്റ് തല ഫിറ്റ് ചെയ്യാൻ കാട്ടിൽ പോയി ആനയുടെ തലവെട്ടുമ്പോൾ വനംവകുപ്പും മൃഗസംരക്ഷണവകുപ്പും ഓരോ കയ്യിലും പിടിക്കും. എത്രനാൾ ആകുമോ എന്തോ.
മാതാവ് അന്ന് പറഞ്ഞപോലെ ഗർഭിണിയായ ശേഷം ” ഇത് ദൈവത്തിന്റ് കുട്ടിയാണ്, Am still Virgin ” എന്നു പറഞ്ഞാൽ എന്ത് ചെയ്യും. ആ “ദൈവത്തെ” കണ്ടുപിടിക്കാൻ ഒരു ഡി എൻ എ നടത്തേണ്ട ആവശ്യമേ ഉണ്ടാകുന്നുള്ളൂ.

നാട്ടുകാരുടെ വാക്ക് കേട്ട് ഭാര്യയെ ഉപേക്ഷിച്ച രാമനെ തീർച്ചയായും ആളുകൾ “ഉത്തമപുരുഷൻ” എന്നു വിളിക്കാൻ പോകുന്നില്ല. മകളെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ ബ്രഹ്മാവ് അകത്താകും. കൂടാതെ കുറ്റകൃത്യം തടയാൻ ശ്രമിക്കാതെ അതിനെ അനുകൂലിച്ച ശിവനും അകത്താകും. മൃഗസംരക്ഷണവകുപ്പ് പ്രകാരം, ആനയെയും, എലിയെയും, കടുവയും, പുലിയും സിംഹവും വരെ വാഹനം എന്നു പറഞ്ഞു നടക്കുന്നവർ എല്ലാം അകത്താകും. ഇനിയും പലവിഭാഗങ്ങളിലായി 32കോടിയോളം ദൈവങ്ങൾ ഉണ്ട്..ഇവരെല്ലാം തൂണിലും തുരുമ്പിലും വരെ ഇരിക്കുകയാണ്. ഫലത്തിൽ മറ്റൊരുവന്റെ പ്രൈവസിയിലേക്ക്/വസ്തുവിലേക്ക് അന്യായമായി കടന്നുവരുന്ന വകുപ്പിൽ അടപടലം അകത്താകും.

ഒന്നാലോചിച്ചു നോക്കൂ, വർത്തമാനകാലത്ത് യാതൊരു രീതിയിലും മാതൃക തരാത്ത, സമൂഹവ്യവസ്ഥിതിയോട് ചേർന്നു നിൽക്കാത്ത ഇവരെയാണ് ഇപ്പോഴും കൂടെ കൊണ്ടുവന്നു ആരാധിക്കുന്നത്. ഏതോ ഒരു സിനിമയിൽ പറയുംപോലെ ” നീ സെൻട്രൽ ജയിലിനു ഒരു വരദാനമാണ്” എന്നു പറയേണ്ടി വരും.