ചെക്കുമായി ബാങ്കിൽ വന്ന നിർമ്മലസീതാരാമൻ ഇന്ത്യൻ സമ്പദ്ഘടന പോലെ ഇരുട്ടിൽ തപ്പി

915

ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു ചെക്ക് കൊടുത്ത് പണമെടുക്കാൻ ബാങ്കിൽ ചെന്നു. കാഷ്യറുടെ അടുത്ത് എത്തി ചെക്ക് കൊടുത്ത് പണം തരാൻ ആവശ്യപ്പെട്ടു.

കാഷ്യർ : മാഡം, ID കാണിക്കൂ..

നിർമ്മല: ഞാൻ ID ഒന്നും കൊണ്ടുവന്നിട്ടില്ല, അതിന്റെ ആവശ്യം ഉണ്ടെന്നും കരുതുന്നില്ല, ഞാൻ നിർമ്മല സീതാരാമൻ ആണ്, ഇന്ത്യയുടെ ധനമന്ത്രി.

കാഷ്യർ: മാഡം ആരാണെന്ന് എനിക്കറിയാം, പക്ഷെ ഇപ്പോൾ ബാങ്ക് തട്ടിപ്പുകളുടെ കാലം ആയത് കൊണ്ട്, വലിയ തുകയുടെ ക്യാഷ് എടുക്കുന്നവരുടെ ID നിർബന്ധം ആക്കി. അതുകൊണ്ട് ID ഇല്ലാതെ പണം തരാൻ നിവർത്തി ഇല്ല.

നിർമ്മല: ഈ ബാങ്കിലുള്ള ആരോട് വേണേലും ചോദിച്ചു നോക്കൂ, അവർ പറയും ഞാൻ ആരാണെന്ന്. എല്ലാവർക്കും എന്നെ അറിയാം.

കാഷ്യർ: സോറി മാഡം, പക്‌ഷേ നിയമം നിയമം തന്നെ. അത് തെറ്റിക്കാൻ എനിക്ക് കഴിയില്ല.

നിർമ്മല: പ്ലീസ്, എനിക്ക് ക്യാഷ് തന്ന് വിടൂ, ധാരാളം തിരക്കും ജോലികളും ഉണ്ട്.

കാഷ്യർ: നോക്കൂ മാഡം, അങ്ങിനെയെങ്കിൽ വേറൊരു വഴി ഉണ്ട്. ഇതുപോലെ കഴിഞ്ഞ ആഴ്ച വിരാട് കൊഹ്‌ലി ID ഇല്ലാതെ വന്നു. താൻ ആരാണെന്ന് തെളിയിക്കാൻ അദ്ദേഹം ബാറ്റ് എടുത്ത് വീശി ബോൾ കൃത്യമായി ബാങ്കിലെ ഒരു ചായ കപ്പിനുള്ളിൽ വീഴിച്ചു. അതിലും വലിയ തെളിവ് വേണ്ടാത്തത് കൊണ്ട് ഞങ്ങൾ അപ്പോൾ തന്നെ ആശാന്റെ ചെക്ക് ക്യാഷ് ചെയ്തു കൊടുത്തു.

അതുപോലെ 2 ദിവസം മുൻപ് P V സിന്ധുവും ID ഇല്ലാതെ വന്ന്, ബാറ്റ് എടുത്ത് ഒറ്റ വീശിന് ഷട്ടിൽ ബോൾ ഇതാ എന്റെ മുന്നിൽ ഇരിക്കുന്ന കപ്പിൽ തട്ടി. സിന്ധുവിനും ഞങ്ങൾ അപ്പോഴേ കാഷ് കൊടുത്തു വിട്ടു. മാഡം ഇതുപോലെ സ്വന്തം കഴിവ് തെളിയിച്ചാൽ ക്യാഷ് തരാം.

നിർമ്മലാജി കുറെ നേരം നിന്ന് ആലോചിച്ചിട്ട് പറഞ്ഞു..

സത്യം പറയാമല്ലോ, എന്റെ മനസിൽ ഒന്നും തോന്നുന്നില്ല, എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയായും കിട്ടുന്നില്ല. ആകെ ഇരുട്ടിൽ തപ്പുന്നത് പോലെ ആണ്.

കാഷ്യർ: അത് ധാരാളം മതി. മാഡം തന്നെ ആണ് ധനമന്ത്രി നിർമ്മല സീതാരാമൻ എന്നതിന് ഇനി വേറെ തെളിവൊന്നും വേണ്ട. ക്യാഷ് രണ്ടായിരത്തിന്റെ നോട്ടാണോ അതോ 500 ആണോ വേണ്ടത് മാഡം?

(ഇംഗ്ലീഷിൽ നിന്ന് വിവർത്തനം)